Contents
Displaying 7691-7700 of 25133 results.
Content:
8004
Category: 18
Sub Category:
Heading: അറുപതിന്റെ നിറവില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇന്ന് അറുപതാം വയസിലേക്കു പ്രവേശിക്കുന്നു. ഔദ്യോഗിക ചുമതലകളുമായി റോമില്‍ ആണ് ഇപ്പോള്‍ ക്ലീമിസ് ബാവ. 1959 ജൂണ്‍ 15 ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മൂക്കൂരില്‍ തോട്ടുങ്കല്‍ മാത്യു അന്നമ്മ ദമ്പതികളുടെ മകനായാണ് ഐസക് എന്ന ക്ലീമിസ് കാതോലിക്ക ബാവയുടെ ജനനം. പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ അംഗം, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. 1986-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം തന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ചു തുടങ്ങി വച്ച പാവപ്പെട്ടവര്‍ക്കായുള്ള ഭവന പദ്ധതിയിലൂടെ ഇതിനകം 1484 വീടുകളാണ് ഭവനരഹിതര്‍ക്കു കൈമാറിയത്. മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന സിറിള്‍ മാര്‍ ബസേലിയോസ് ദിവംഗതനായതിനെ തുടര്‍ന്ന് 2007 ഫെബ്രുവരി എട്ടിന് മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. 2012 ല്‍ അദ്ദേഹം കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 53ാം വയസില്‍ കര്‍ദ്ദിനാള്‍ പദവിയിലെത്തുമ്പോള്‍ അദ്ദേഹം ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളായിരുന്നു. #{red->none->b-> കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു ജന്മദിനാശംസകളും പ്രാര്‍ത്ഥനകളും }#
Image: /content_image/India/India-2018-06-15-04:42:47.jpg
Keywords: ക്ലീമി

8005
Category: 1
Sub Category:
Heading: വയോധികരെ തഴഞ്ഞു കൊണ്ടുള്ള സംസ്ക്കാരം പ്രോത്സാഹിപ്പിക്കരുത്: വത്തിക്കാന്‍ യുഎന്നില്‍
Content: ജനീവ: വാര്‍ദ്ധക്യത്തിലെത്തിയവരെ തഴഞ്ഞുകൊണ്ടുള്ള വലിച്ചെറിയല്‍ സംസ്ക്കാരം പ്രോത്സാഹിപ്പിക്കരുതെന്ന് യുഎന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കൊവിക്. ജൂണ്‍ 11-നു വയോധികരുടെ സംരക്ഷണവും അവകാശവും സംബന്ധിച്ച കാര്യങ്ങളില്‍ കുടുബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ച് ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന രാഷ്ട്രപ്രതിനിധികളുടെ ചര്‍ച്ചാസമ്മേളനത്തിലാണ് ആര്‍ച്ചു ബിഷപ്പ് ജുര്‍ക്കൊവിക് ഇക്കാര്യം പറഞ്ഞത്. പ്രായമായവരും യുവജനങ്ങളും തമ്മില്‍ കുടുംബങ്ങളില്‍ത്തന്നെ പരസ്പര സ്നേഹവും ബന്ധവും വളര്‍ത്തിയെടുക്കേണ്ടതാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാണിച്ചു. വയോധികര്‍ക്ക് അവരുടെ ജീവിതാനുഭവങ്ങളില്‍നിന്നും ഒത്തിരി കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. അതുപോലെ യുവജനങ്ങള്‍ക്കും വളരുന്ന തലമുറയ്ക്കും മുതിര്‍ന്നവരില്‍നിന്നും ഒത്തിരി പഠിക്കാനുമുണ്ട്. അതിനാല്‍ കുഞ്ഞുങ്ങളും പ്രായമായവരും പരസ്പരാദരവില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നൊരു സംസ്ക്കാരം കുടുംബങ്ങളില്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യം ക്ഷയിച്ച് ദുര്‍ബലമാകുമ്പോഴും ജീവന്‍ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാന നിയമം മറക്കരുത്. മാനസികവും ഭൗതികവുമായ ആവശ്യങ്ങളില്‍ മാത്രമല്ല കുടുംബങ്ങള്‍ സംവിധാനം ചെയ്യേണ്ടതെന്നും യുക്തിയിലും സ്നേഹത്തിലുമാണ് ജീവിതം നയിക്കേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് ഇവാന്‍ പറഞ്ഞു.
Image: /content_image/News/News-2018-06-15-06:15:47.jpg
Keywords: യുഎന്‍, ഐക്യരാഷ്ട്ര

8006
Category: 1
Sub Category:
Heading: ചൈനയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ പോലീസ് അതിക്രമം
Content: ഹെലോങ്ങ്: ചൈനയിലെ ജിലിന്‍ സംസ്ഥാനത്തിലെ ചാങ്ങ്ചുന്‍ നഗരത്തിലെ ഹെലോങ്ങ് പട്ടണത്തിലുള്ള കത്തോലിക്ക ദേവാലയത്തില്‍ 9 കന്യാസ്ത്രീകള്‍ക്ക് നേരെ പോലീസ് അതിക്രമം. വത്തിക്കാനോട് വിധേയത്വം പുലര്‍ത്തുന്ന കത്തോലിക്കാ ദേവാലയത്തില്‍ എത്തിയ പോലീസ്, ദേവാലയം പരിശോധിച്ചു പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ പിടിച്ചെടുത്ത് യാതൊരു കാരണവും കൂടാതെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. ഇക്കഴിഞ്ഞ മെയ് പകുതിയോടെ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പ്രാദേശിക മാധ്യമങ്ങള്‍ വഴി പുറംലോകത്ത് എത്തിയത്. 8 പേര്‍ അടങ്ങുന്ന ഹെലോങ്ങ് സ്റ്റേഷനിലെ പോലീസ് സംഘം പ്രാര്‍ത്ഥന നിയമപരമല്ലായെന്ന് എന്നു ആക്രോശിച്ചുകൊണ്ടാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ദേവാലയത്തില്‍ ഉണ്ടായിരിന്ന പ്രാര്‍ത്ഥനാ പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിന്നീട് ഫോട്ടോകളും വിരലടയാളങ്ങളും ശേഖരിച്ച ശേഷം വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വീണ്ടും അറസ്റ്റ് ചെയ്യും എന്ന ഭീഷണിയോടെയാണ് പോലീസ് കന്യാസ്ത്രീകളെ വിട്ടയച്ചത്. അറസ്റ്റിനു ശേഷം ആരാധനക്കായി ഉപയോഗിച്ചിരുന്ന മേശകളും സ്റ്റൂളുകളും നിര്‍ബന്ധപൂര്‍വ്വം പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ഇതിനുമുന്‍പും പലപ്രാവശ്യം പോലീസ് ദേവാലയത്തില്‍ എത്തി അക്രമം കാണിച്ചിട്ടുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 97 വയസ്സുള്ള ഷി ഴോന്ഗ്യി എന്നയാളാണ് ദേവാലയം നേരത്തെ നിര്‍മ്മിച്ചത്. അദ്ദേഹം 3 പ്രാവശ്യത്തോളം അറസ്റ്റിന് വിധേയനാകുകയും 30 വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 25-ന് തന്നെ പോലീസ് ഷി ഴോന്ഗ്യിയെക്കുറിച്ച് അന്വേഷിച്ചതായി സിസ്റ്റര്‍ മിയാ എന്ന കന്യാസ്ത്രീ വെളിപ്പെടുത്തി. അതേസമയം ദേവാലയം പോലീസ് നിരീക്ഷണത്തിലാണ്. കൂദാശ കര്‍മ്മങ്ങള്‍ നടത്തുവാന്‍ പുരോഹിതര്‍ക്കും, ഡീക്കന്‍മാര്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് ജിലിന്‍ സംസ്ഥാനത്തു നിലനില്‍ക്കുന്നത്.
Image: /content_image/News/News-2018-06-15-07:49:13.jpg
Keywords: ചൈന

8007
Category: 1
Sub Category:
Heading: വിശ്വാസത്തിനു വേണ്ടി ഏറ്റെടുത്ത സഹനങ്ങളെ വിവരിച്ച് ഇറാഖി മെത്രാന്റെ സാക്ഷ്യം
Content: ബാഗ്ദാദ്: അല്‍ ക്വയിദാ ഭീകരരുടെ തടവില്‍ അനുഭവിച്ച നരകയാതനകളെ വിവരിച്ചുകൊണ്ടെഴുതിയ ഇറാഖി മെത്രാന്‍ സാദ് സിറോപ് ഹന്നയുടെ ‘അബ്ഡക്ടഡ് ഇന്‍ ഇറാഖ്: എ പ്രീസ്റ്റ് ഇന്‍ ബാഗ്ദാദ്’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. 2006 ഓഗസ്റ്റ് 15-ന് ഇറാഖില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് അല്‍-ക്വയിദയുമായി ബന്ധമുള്ള തീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. ബെനഡിക്ട് പാപ്പായുടെ പ്രത്യേകമായ ഇടപെടലിനെ തുടര്‍ന്നു 28 ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 11-ന് അദ്ദേഹം മോചിതനാവുകകയായിരിന്നു. കഴിഞ്ഞ വര്‍ഷമാണ് ‘അബ്ഡക്ടഡ് ഇന്‍ ഇറാഖ് : എ പ്രീസ്റ്റ് ഇന്‍ ബാഗ്ദാദ്’ പുസ്തകം പ്രസിദ്ധീകരിച്ചത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഭീകരര്‍ തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി മെത്രാന്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ പുതിയ ജീവിതത്തിന്റെ കാരണം തന്നെ ദൈവമാണ്. കൊടിയ പീഡനത്തിന്റെ നാളുകളിലും തനിക്ക് പിടിച്ചുനില്‍ക്കുവാന്‍ ധൈര്യം നല്‍കിയതു ക്രിസ്തുവിലുള്ള വിശ്വാസമാണ്. ജനനം മുതല്‍ തനിക്കറിയാവുന്ന രാജ്യത്ത് വെച്ച് തന്നെ തനിക്കു ഇത്തരമൊരു അനുഭവമുണ്ടാകുമെന്ന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും എയറനോട്ടിക്കല്‍ എഞ്ചിനീയറിംഗിലും പരിശീലനം നേടിയിട്ടുള്ള ബിഷപ്പ് സാദ് സിറോപിന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇറാഖില്‍ ജനിച്ച് വളര്‍ന്നു വിവിധ മതങ്ങളില്‍പ്പെട്ട ധാരാളം സുഹൃത്തുക്കളും ഉള്ള തനിക്കിത് സംഭവിച്ചുവെങ്കില്‍ അത് ഇറാഖിന്റെ അവസ്ഥാ വ്യത്യാസങ്ങളെയാണ് എടുത്തുക്കാട്ടുന്നതെന്ന് ബിഷപ്പ് കുറിച്ചു. ഇറാഖിന്റെ മുറവിളികള്‍ ലോകം കേട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പൗരസ്ത്യ സഭകളായ കല്‍ദായ, അസ്സീറിയന്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളുടെ അവസാനത്തിനു നമ്മള്‍ സാക്ഷിയാകേണ്ടിവരും എന്ന മുന്നറിയിപ്പും അദ്ദേഹം തന്റെ പുസ്തകത്തില്‍ നല്‍കുന്നുണ്ട്.
Image: /content_image/News/News-2018-06-15-09:39:41.jpg
Keywords: ഇറാഖ

8008
Category: 1
Sub Category:
Heading: "ലോകകപ്പിനിടയില്‍ 7 രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമോ?"; അഭ്യര്‍ത്ഥനയുമായി ഓപ്പണ്‍ ഡോര്‍സ്
Content: മോസ്ക്കോ: ലോകകപ്പ് ഫുട്ബോള്‍ ജ്വരത്തില്‍ ആയിരിക്കുന്ന ആഗോള സമൂഹത്തോട് ശ്രദ്ധേയമായ അഭ്യര്‍ത്ഥനയുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സ്. സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, നൈജീരിയ, ടുണീഷ്യ, മെക്സിക്കോ, കൊളംബിയ എന്നീ 7 രാഷ്ട്രങ്ങള്‍ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഈ രാഷ്ട്രങ്ങളില്‍ ക്രൂരമായ രീതിയില്‍ മതപീഡനത്തിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് ഓപ്പണ്‍ ഡോര്‍സ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ‘പ്രേ വൈല്‍ ദേ പ്ലേ’ എന്നാണ് നവീനമായ പ്രാര്‍ത്ഥനാപദ്ധതിക്കു ഓപ്പണ്‍ ഡോര്‍സ് പേര് നല്‍കിയിരിക്കുന്നത്. വ്യാപകമായ രീതിയില്‍ മതപീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കളി കാണുന്നവര്‍ക്ക് പ്രചോദനം നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം. പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്നതിനായി ‘പ്രേ വൈല്‍ ദേ പ്ലേ’ എന്ന ആപ്ലിക്കേഷനും ഓപ്പണ്‍ ഡോഴ്സ് തയ്യാറാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഇറാന്‍, ഈജിപ്ത്, നൈജീരിയ, ടുണീഷ്യ, മെക്സിക്കോ, കൊളംബിയ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന അനീതി, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. രാഷ്ട്രത്തിന്റെ വിവരങ്ങളും പ്രാര്‍ത്ഥനയും കാര്‍ഡ് രൂപത്തില്‍ തയാറാക്കിയിട്ടുണ്ട്. ‘ഓപ്പണ്‍ ഡോഴ്സ്’ തയ്യാറാക്കിയ ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പട്ടികയായ ‘വേള്‍ഡ് വാച്ച് ലിസ്റ്റി’ല്‍ ഉള്‍പ്പെടുന്നവയാണ് 7 രാഷ്ട്രങ്ങളും. പ്രസ്തുത രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ അതീവ വേദനാജനകമായ രീതിയില്‍ തിരസ്കരണവും, ഒറ്റപ്പെടുത്തലും, അവകാശ-സ്വാതന്ത്ര്യ ലംഘനവും, അക്രമവും നേരിടേണ്ടി വരുന്നുണ്ടെന്ന് ‘ഓപ്പണ്‍ ഡോഴ്സ്’ പറയുന്നു. രണ്ടാം തരം പൗരന്‍മാരേപ്പോലെയാണ് ഏഴു രാജ്യങ്ങളിലും ക്രിസ്ത്യാനികളെ പരിഗണിക്കുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ യുവജനവിഭാഗം തലവനായ പീറ്റര്‍ ഹോപ്പര്‍ വ്യക്തമാക്കി. ഏഴു രാഷ്ട്രങ്ങളും ലോകകപ്പില്‍ കളിക്കുമ്പോള്‍ ഒരേമനസോടെ അവിടത്തെ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ഹോപ്പര്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-06-15-11:49:55.jpg
Keywords: ഫുട്ബോള്‍

8009
Category: 1
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കൊല; പത്താം വാർഷികാചരണം ആഗസ്റ്റ് 25ന്
Content: ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ പത്താം വാർഷിക സ്മരണാചരണം ആഗസ്റ്റ് 25നു നടക്കും. അന്നേ ദിവസം വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന അനുസ്മരണ ദിവ്യബലിയിൽ കാണ്ഡമാല്‍ രക്തസാക്ഷികളെ ഭാരത സഭ ആദരിക്കും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന ദിവ്യബലി, തലസ്ഥാന നഗരിയിലെ സെന്‍റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതി നേതൃത്വം കന്ധമാല്‍ അനുസ്മരണത്തിൽ പങ്കെടുക്കും. കട്ടക്ക് - ഭുവനേശ്വർ ആർച്ച് ബിഷപ്പ് ജോൺ ബർവ പരിപാടിയ്ക്ക് മുഖ്യ നേതൃത്വം വഹിക്കും. കന്ധമാലിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും പ്രവേശിച്ച യുവജനങ്ങൾ ഒഡീഷയിലെ സഭയുടെ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കും ഒപ്പം സമൂഹത്തിന്റെയും നന്മയ്ക്കായും പ്രവർത്തിക്കാൻ പ്രത്യേക പ്രാർത്ഥന ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് ബർവ പറഞ്ഞു. #{red->none->b->Must Read: }# {{ കന്ധമാലിലെ നിരപരാധികളായ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം പതിനായിരമായി -> http://www.pravachakasabdam.com/index.php/site/news/7259 }} ദൈവീക സാന്നിദ്ധ്യമാണ് മത പീഡനങ്ങളെ അതിജീവിക്കാൻ ശക്തി നല്കിയതെന്നും ഒഡിഷയിലെ ക്രൈസ്തവ സഭകളുടെ മേൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴി വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടട്ടെയെന്നും ബിഷപ്പ് ജൂണ്‍ മാസത്തെ സർക്കുലറിൽ രേഖപ്പെടുത്തി. 2008-ല്‍ ഒഡിഷയിലെ കന്ധമാല്‍ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ കലാപം ഇന്നും ആയിരങ്ങളുടെ മനസ്സില്‍ കയ്പേറിയ ഓർമ്മകളാണ്. മാസങ്ങളോളം നീണ്ടു നിന്ന ക്രൈസ്തവ നരഹത്യയിൽ നൂറ് കണക്കിന് വിശ്വാസികൾ വധിക്കപ്പെട്ടു. ആയിരകണക്കിന് ഭവനങ്ങളും നൂറ് കണക്കിന് ദേവാലയങ്ങളും നാശനഷ്ടത്തിനിരയായി. അര ലക്ഷത്തോളം സാധാരണക്കാരായ ആളുകളാണ് ഭവനരഹിതരായത്. തീവ്ര ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ അഴിച്ചു വിട്ട ആക്രമത്തില്‍ കന്യാസ്ത്രീ അടക്കം നിരവധി ക്രിസ്ത്യന്‍ വനിതകള്‍ മാനഭംഗത്തിനിരയായിരിന്നു.
Image: /content_image/News/News-2018-06-16-05:08:05.jpg
Keywords: കന്ധ

8010
Category: 18
Sub Category:
Heading: ക്രിസ്തീയ സ്‌നേഹം നഷ്ട്ടപ്പെടുത്തുന്ന പ്രകടനങ്ങളെ അംഗീകരിക്കില്ല: പാലക്കാട് രൂപത
Content: പാലക്കാട്: സഭാമക്കളുടെ കൂട്ടായ്മയും ക്രിസ്തീയ സ്‌നേഹവും നഷ്ടപ്പെടുത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അതിന് നേതൃത്വം കൊടുക്കുന്നവരും സഹകരിക്കുന്നവരും എത്രയുംവേഗം അതില്‍നിന്ന് പിന്മാറണമെന്നും പാലക്കാട് രൂപതാ വൈദിക സമൂഹം. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് അവഹേളിച്ച പ്രവൃത്തിയെ അപലപിച്ചുകൊണ്ട് യോഗം കൂടുകയായിരിന്നു വൈദിക സമൂഹം. സഭയില്‍ സമാധാനത്തിന്റെയും പരസ്പര ധാരണയുടെയും അന്തരീക്ഷം സംജാതമാക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച് ക്രിസ്തുസാക്ഷ്യജീവിതം ശക്തിപ്പെടുത്തണമെന്നും സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്‌ബോധിപ്പിച്ചു.
Image: /content_image/India/India-2018-06-16-01:17:50.jpg
Keywords: പാലക്കാ

8011
Category: 1
Sub Category:
Heading: അമേരിക്ക കണ്ടെത്തിയ കൊളംബസിന്റെ കത്ത് വീണ്ടും വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ചരിത്ര പര്യവേഷകന്‍ ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ കത്ത്, യുഎസ് ആഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനു കൈമാറി. ജൂണ്‍ 14 വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ അംഗീകൃത വാര്‍ത്താ ഏജന്‍സികളുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ വത്തിക്കാനിലേയ്ക്കുള്ള അമേരിക്കന്‍ അംബാസിഡര്‍ കാലിസ്റ്റ ജിൻഗ്രിച്ചാണ് കൊളംമ്പസ് എഴുതിയ കത്തിന്‍റെ അസ്സല്‍ വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ പ്രീഫെക്ട് ചെസാരെ പസീനിക്ക് കൈമാറിയത്. 1493-ല്‍ അമേരിക്ക കണ്ടുപിടുത്തെക്കുറിച്ച് സ്പാനിഷ് രാജാവ് ഫെര്‍ഡിനാന്‍റിനും രാജ്ഞി ഇസബെല്ലയ്ക്കുമായി ക്രിസ്റ്റഫര്‍ കൊളംബസ് എഴുതിയ കത്ത് വത്തിക്കാന്‍ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിന്നു. എന്നാല്‍ 1921-ല്‍ കത്ത് എങ്ങനെയോ നഷ്ട്ടപ്പെടുകയായിരിന്നു. ഇതിനിടെ കൊളംബസ് സ്പാനിഷില്‍ എഴുതിയ കത്ത് ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തി പകര്‍പ്പുകള്‍ മൂലരചനയെന്ന വ്യാജേന യൂറോപ്പില്‍ വ്യാപകമായി കച്ചവടം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമൂല്യരചനകളുടെ വില്പന നടത്തുന്ന അറ്റ്ലാന്‍റ സ്വദേശി റോബര്‍ട് പാഴ്സന്‍റെ കൈവശം അമേരിക്ക ഭൂഖണ്ഡത്തിന്റെ ചരിത്രം പറയുന്ന കൊളംമ്പസിന്‍റെ മൂലരചന ലഭിച്ചു. തുടര്‍ന്നു പാര്‍സന്‍റെ ഭാര്യ മേരി കത്ത് സൗജന്യമായി അമേരിക്കന്‍ ആഭ്യന്തര വിഭാഗത്തിന് നല്‍കുകയായിരിന്നു.
Image: /content_image/News/News-2018-06-16-04:53:09.jpg
Keywords: അമേരിക്ക, ചരിത്ര

8012
Category: 1
Sub Category:
Heading: ‘ഹ്യുമാനെ വിറ്റേ’യെ പിന്തുണച്ചുകൊണ്ട് അഞ്ഞൂറോളം ബ്രിട്ടീഷ് വൈദികരുടെ പ്രസ്താവന
Content: ലണ്ടന്‍: 1968-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ‘ഹ്യുമാനെ വീറ്റേ’ എന്ന ചാക്രിക ലേഖനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ചാക്രിക ലേഖനത്തിന് പരസ്യ പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടണില്‍ അഞ്ഞൂറോളം പുരോഹിതര്‍ ഒപ്പിട്ടു സംയുക്ത പ്രസ്താവനയിറക്കി. ഗർഭഛിദ്രം, ഗർഭനിരോധനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പരമ്പരാഗത നിലപാടുകൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ‘ഹ്യുമാനെ വീറ്റേ’ എന്ന ചാക്രിക ലേഖനം. ബ്രിട്ടീഷ് സഭാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണിതെന്നാണ് പ്രസ്താവനയില്‍ ഒപ്പിട്ടതിനെ ഒരു വൈദികന്‍ വിശേഷിപ്പിച്ചത്. സമൂഹത്തിന്റെ നന്മക്ക് ഏറ്റവും അത്യാവശ്യമായ പ്രബോധനങ്ങളാണ് ചാക്രികലേഖനത്തിലുള്ളതെന്ന് പ്രസ്താവനയില്‍ പറയുന്നു. "എക്കാലത്തേക്കാളുമധികം ഇക്കാലത്താണ് ‘ഹുമാനെ വീറ്റേ’ക്ക് കൂടുതല്‍ പ്രസക്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാക്രിക ലേഖനം പുറത്തിറങ്ങിയപ്പോള്‍ പ്രബോധനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഗര്‍ഭനിരോധനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വാദിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യ ജീവനും സ്നേഹത്തിനും ഹാനികരമായ ഗർഭഛിദ്രം, ഗർഭനിരോധനം തുടങ്ങിയ ഭീഷണികള്‍ പതി മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. എതിര്‍ത്തവര്‍ വരെ സഭാപ്രബോധനങ്ങളെ പൂര്‍ണ്ണമായി പിന്തുടരുകയാണ്. ചാക്രിക ലേഖനത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരുസഭ മനസ്സിലാക്കുമെന്നും അജപാലനത്തിലും, സുവിശേഷവത്കരണത്തിലും ഈ പ്രബോധനത്തിനു പ്രമുഖ സ്ഥാനം നല്‍കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് പുരോഹിതരുടെ പ്രസ്താവന അവസാനിക്കുന്നത്. ‘ഹ്യുമാനെ വീറ്റേ’യിലെ പ്രബോധനങ്ങള്‍ കാലാനുസൃതമല്ല എന്നാരോപിച്ച് തള്ളിക്കളയുവാനും കത്തോലിക്കാ പ്രബോധനങ്ങളില്‍ ആധുനികത കുത്തിനിറക്കുവാനുമുള്ള ശ്രമങ്ങള്‍ ആഗോള തലത്തില്‍ തന്നെ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് വൈദികരുടെ നീക്കത്തിനു പ്രത്യേക പ്രാധാന്യം തന്നെയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ നൂറു വൈദികരെ ഒരുമിച്ച് കൂട്ടുവാന്‍ ബുദ്ധിമുട്ടുള്ള ഇക്കാലത്ത് അഞ്ഞൂറോളം വൈദികര്‍ സംയുക്ത പ്രസ്താവനയിറക്കിയത് ഏറെ ശ്രദ്ധേയമാണെന്നും മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു.
Image: /content_image/News/News-2018-06-16-08:21:16.jpg
Keywords: ബ്രിട്ടീ, ബ്രിട്ട

8013
Category: 18
Sub Category:
Heading: കൊച്ചി രൂപതയിൽ രണ്ട് വൈദികര്‍ക്ക് മോൺസിഞ്ഞോർ പദവി; 5 അല്‍മായര്‍ക്ക് പേപ്പല്‍ ബഹുമതി
Content: കൊച്ചി: കത്തോലിക്ക സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പേപ്പൽ ബഹുമതി. ഫാ. ആൻറണി തച്ചാറ, ഫാ. ആൻറണി കൊച്ചു കരിയില്‍ എന്നീ വൈദികര്‍ക്ക് ആജീവനാന്ത 'മോൺസിഞ്ഞോർ' പദവി നല്‍കിയാണ് സഭ ആദരിച്ചിരിക്കുന്നത്. ഒരു അൽമായന് ആജീവനാന്ത ഷെവലിയാർ പദവിയും, നാലുപേർക്ക് സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിക്കേ” ബഹുമതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. എഡ്വേർഡ് എടേഴത്തിനെയാണ് സഭ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ചിരിക്കുന്നത്. അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ് “പ്രോ എക്ലേസിയാ ഡി പൊന്തിഫിക്കേ” എന്ന പേപ്പല്‍ പദവി ലഭിച്ചിരിക്കുന്നത്. തന്റെ വൈദിക ജീവിതത്തിന്റെ അന്‍പതാം വർഷമായ 1888 ജൂലൈ 17-നാണ് ലിയോ പതിമൂന്നാമൻ പാപ്പാ ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്. ജൂൺ 28-ന് പ്രത്യേകം നടക്കുന്ന ചടങ്ങില്‍ കൊച്ചി രൂപതാ മെത്രാന്‍ ജോസഫ് കരിയിൽ പേപ്പൽ ബഹുമതികൾ സമ്മാനിക്കും.
Image: /content_image/News/News-2018-06-16-09:52:40.jpg
Keywords: പേപ്പ