category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അറുപതിന്റെ നിറവില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ
Contentതിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇന്ന് അറുപതാം വയസിലേക്കു പ്രവേശിക്കുന്നു. ഔദ്യോഗിക ചുമതലകളുമായി റോമില്‍ ആണ് ഇപ്പോള്‍ ക്ലീമിസ് ബാവ. 1959 ജൂണ്‍ 15 ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മൂക്കൂരില്‍ തോട്ടുങ്കല്‍ മാത്യു അന്നമ്മ ദമ്പതികളുടെ മകനായാണ് ഐസക് എന്ന ക്ലീമിസ് കാതോലിക്ക ബാവയുടെ ജനനം. പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ അംഗം, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. 1986-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം തന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ചു തുടങ്ങി വച്ച പാവപ്പെട്ടവര്‍ക്കായുള്ള ഭവന പദ്ധതിയിലൂടെ ഇതിനകം 1484 വീടുകളാണ് ഭവനരഹിതര്‍ക്കു കൈമാറിയത്. മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന സിറിള്‍ മാര്‍ ബസേലിയോസ് ദിവംഗതനായതിനെ തുടര്‍ന്ന് 2007 ഫെബ്രുവരി എട്ടിന് മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. 2012 ല്‍ അദ്ദേഹം കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 53ാം വയസില്‍ കര്‍ദ്ദിനാള്‍ പദവിയിലെത്തുമ്പോള്‍ അദ്ദേഹം ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളായിരുന്നു. #{red->none->b-> കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു ജന്മദിനാശംസകളും പ്രാര്‍ത്ഥനകളും ‍}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-15 09:14:00
Keywordsക്ലീമി
Created Date2018-06-15 09:12:47