Contents

Displaying 7731-7740 of 25133 results.
Content: 8044
Category: 11
Sub Category:
Heading: സഭ യുവജനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് സര്‍വ്വേ ഫലം
Content: കാലിഫോർണിയ: യുവജനങ്ങളില്‍ ക്രൈസ്തവ വിശ്വാസം മന്ദീഭവിക്കുന്നതിന് എതിരെ സഭ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ സര്‍വ്വേ ഫലം. വിശ്വാസപരമായ കാര്യങ്ങളില്‍ യുവജനങ്ങള്‍ പ്രായമായവരേക്കാള്‍ ഏറെ പിന്നിലാണെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. 40 വയസ്സിനു താഴെയുള്ളവര്‍ വിശ്വാസപരവും, മതപരമായ കാര്യങ്ങളില്‍ 40-നു മുകളിലുള്ളവരുടെയത്ര സജീവമല്ലെന്ന് പഠന ഫലം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ആഭ്യന്തര കലഹത്താലും, അക്രമത്താലും അശാന്തി നിറഞ്ഞ രാജ്യങ്ങളിലെ യുവജനങ്ങള്‍ക്കു പ്രായമായവരേക്കാള്‍ കൂടുതല്‍ വിശ്വാസമുള്ളതായും സര്‍വ്വേ ഫലം പറയുന്നുണ്ട്. ഘാന, ലൈബീരിയ, ചാഡ്‌, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനുദാഹരണമാണ്. സര്‍വ്വേ നടത്തിയ രാജ്യങ്ങളില്‍ 40-ന് മുകളില്‍ പ്രായമായവരില്‍ 57 ശതമാനത്തോളം മതം തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ 40-ന് താഴെ പ്രായമുള്ളവരില്‍ 51 ശതമാനം മാത്രമാണ് ദൈവ വിശ്വാസത്തിനു പ്രാധാന്യം കല്‍പ്പിക്കുന്നത്. ദേവാലയ തിരുകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്ന കാര്യത്തിലും യുവജനങ്ങള്‍ക്ക് പ്രായമായവരേക്കാള്‍ താല്‍പ്പര്യം കുറവാണ്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടില്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവതീ-യുവാക്കളുടെ എണ്ണം 26 ശതമാനമാണ്. പ്രായമായവരുടെ എണ്ണം 55 ശതമാനവും. സര്‍വ്വേ നടത്തിയ രാജ്യങ്ങളില്‍ 41 രാജ്യങ്ങളിലെ 40-ന് താഴെയുള്ളവരില്‍ ഭൂരിപക്ഷവും പറഞ്ഞത് ദൈവ വിശ്വാസത്തിന് ജീവിതത്തില്‍ വലിയ പ്രാധാന്യമില്ലെന്നാണ്. നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നീ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിശ്വാസ പരമായ കാര്യങ്ങളില്‍ സജീവമായ യുവാക്കളുടേയും, പ്രായമായവരുടേയും ശതമാനങ്ങള്‍ തമ്മിലുള്ള വ്യതിയാനത്തിന്റെ നിരക്ക് ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളിലാണ് വിശ്വാസകാര്യങ്ങളില്‍ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യതിയാനം കൂടുതലായി കാണിക്കുന്നത്. മധ്യപൂര്‍വ്വേഷ്യയിലും ഈ വ്യത്യാസം പ്രകടമാണ്. അനുദിന പ്രാര്‍ത്ഥനയുടെ കാര്യത്തിലും യുവതീ-യുവാക്കളും, പ്രായമായവരും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സര്‍വ്വേ നടത്തിയ രാജ്യങ്ങളില്‍ 71 രാജ്യങ്ങളിലും പ്രായമായവരാണ് യുവജനങ്ങളേക്കാള്‍ അനുദിന പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ജനസംഖ്യ തോതും ദൈവ വിശ്വാസവും തമ്മില്‍ ബന്ധമുണ്ടെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനസംഖ്യ വര്‍ദ്ധനവ് കൂടുതലുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗവും വിശ്വാസത്തില്‍ അധിഷ്ടിതവും, ജനസംഖ്യ കുറഞ്ഞ രാജ്യങ്ങള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ ഏറെ പിന്നിലാണെന്നും പഠന ഫലം പറയുന്നു. ജീവിത നിലവാരം ഉയര്‍ന്ന രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ വിശ്വാസപരമായ കാര്യങ്ങളില്‍ സജീവമല്ലെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്. 106 രാഷ്ട്രങ്ങളിലാണ് പ്യൂ റിസര്‍ച്ച് പഠനം നടത്തിയത്. കൂടിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനമുള്ള (GDP) രാജ്യങ്ങളില്‍ നിത്യവും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം ശരാശരിക്കും മുകളിലായി കണ്ടത് അമേരിക്കയില്‍ മാത്രമാണ്. സഭയുടെ വിശ്വാസ പ്രഘോഷണത്തിനു കൊടുക്കേണ്ട പ്രത്യേകമായ പരിഗണനയെയാണ് പുതിയ ഫലം ചൂണ്ടിക്കാണിക്കുന്നത്.
Image: /content_image/News/News-2018-06-21-12:08:20.jpg
Keywords: യുവജന, വിശ്വാസ
Content: 8045
Category: 1
Sub Category:
Heading: "സുവിശേഷത്താല്‍ നാം സഹോദരങ്ങള്‍": ക്രൈസ്തവ ഐക്യത്തിന് ആഹ്വാനവുമായി മാര്‍പാപ്പ
Content: ജനീവ: സുവിശേഷത്താല്‍ വിവിധ സഭകള്‍ സഹോദരങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ക്രൈസ്തവ സഭകളുടെ ഐക്യത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സഭകള്‍ക്ക് ഒരുമിച്ചു ജീവിക്കാനാകണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ സഹായം അനിവാര്യമാണെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മയായ വേ​​ൾ​​ഡ് കൗ​​ൺ​​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സി​​ന്‍റെ (ഡബ്ല്യു‌സി‌സി) ​​എ​​ഴു​​പ​​താം വാ​​ർ​​ഷി​​കം പ്ര​​മാ​​ണി​​ച്ച് സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ജ​​​നീ​​​വ​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്രാ​​​ർത്ഥ​​​നാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. നമ്മുടെ ഇടയിലുള്ള വ്യത്യാസങ്ങള്‍ ഒഴിവുകഴിവുകളാക്കരുത്. നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം, സുവിശേഷം പ്രഘോഷിക്കാം, സഹോദരങ്ങള്‍ക്ക് നന്മചെയ്യാം! ഇതാണ് ദൈവത്തിന്റെ ഇഷ്ട്ടം. ഒരുമിച്ച് നടക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവിടുത്തേ ഇഷ്ടമാണ്. ഈ കൂട്ടായ്മയുടെ വഴിയിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് ഐക്യത്തിന്‍റെ പാതയാണ്. അത് കൂട്ടായ്മയിലേയ്ക്കും സമാധാനത്തിലേയ്ക്കും നമ്മെ നയിക്കും. ഇന്നത്തെ കീറിമുറിക്കപ്പെട്ട ലോകവും അതിലെ ബഹുഭൂരിപക്ഷം പാവങ്ങളും പാര്‍ശ്വത്ക്കരിക്കപ്പെട്ടവരും നമ്മോടു ഐക്യത്തിനു വേണ്ടിയാണ് യാചിക്കുന്നത്. ഞാന്‍ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്. ഈ യാത്രയില്‍ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. കാരണം, നിങ്ങള്‍ ഐക്യത്തിന്‍റെ പാതയില്‍ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക് ഒരുമിച്ചു നടക്കാം...! കൂട്ടായ്മയില്‍ അനുഗ്രഹമുണ്ടാകാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്‍റെ കുരിശ് നമ്മുടെ പാതങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാവട്ടെ. വിഭാഗീയതയുടെയും ശത്രുതയുടെയും ഭിത്തികളെ ക്രിസ്തുവാണ് തകര്‍ത്തത്. യേശുവിന്റെ സ്നേഹത്തില്‍ നിന്നും ഒന്നും നമ്മെ വേര്‍തിരിക്കാതിരിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. നേരത്തെ ജനീവയില്‍ എത്തിയ മാര്‍പാപ്പ പാലേക്സ്പോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് ഡബ്ല്യു‌സി‌സി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഡബ്ല്യു‌സി‌സി സെക്രട്ടറി ജനറല്‍ ഓലാവ് ഫിക്സെ ത്വൈതിന്റെ സ്വാഗതാശംസയെ തുടര്‍ന്നു അനുതാപശുശ്രൂഷ, അനുരഞ്ജന ഗാനാലാപനം, വചനപാരായണം എന്നിവ നടന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പ സന്ദേശം നല്‍കിയത്. 1948- ല്‍ രൂപീകരിച്ച സംഘടനയില്‍ ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, ലൂഥറന്‍, ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ് തുടങ്ങിയ വിഭാഗങ്ങള്‍ അംഗങ്ങളാണ്. കത്തോലിക്ക സഭ സമിതിയില്‍ അംഗമല്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. 110 രാജ്യങ്ങളില്‍ നിന്നായി 560 മില്ല്യന്‍ ആളുകളെയാണ് 'ദി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' പ്രതിനിധീകരിക്കുന്നത്.
Image: /content_image/News/News-2018-06-22-05:05:10.jpg
Keywords: ഐക്യ
Content: 8046
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം 24ന്
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം 24നു നടക്കും. രാവിലെ 9.30ന് കോട്ടയം രൂപതയിലെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ദിവ്യബലിയോടെ ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടത്തിന്റെ അധ്യക്ഷതയില്‍ കോട്ടയം രൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോബി പുച്ചുകണ്ടത്തില്‍, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപറന്പില്‍ എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും.
Image: /content_image/India/India-2018-06-22-06:04:09.jpg
Keywords: മിഷന്‍ ലീ
Content: 8047
Category: 18
Sub Category:
Heading: ബോബിയച്ചന്റെ 'അഞ്ചപ്പം' നെയ്യാറ്റിൻകരയിലും
Content: നെയ്യാറ്റിൻകര: വിശക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്ത “അഞ്ചപ്പം” ഭക്ഷണശാല നെയ്യാറ്റിൻകരയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. വിശപ്പുളള ആർക്കും കാശില്ലെന്ന ഭയമില്ലാതെ വയറു നിറയെ കഴിക്കാനും ഭക്ഷണശാലയിൽ ഒരുക്കിയിരിക്കുന്ന പുസ്‌തകങ്ങള്‍ വായിക്കാനുമാണ് നെയ്യാറ്റിൻകരയിലെ അഞ്ചപ്പത്തിലൂടെയും ലക്ഷ്യമിടുന്നത്. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശു അയ്യായിരം പേരെ ഊട്ടിയ സംഭവത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍കൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടുന്നവർക്കു സൗജന്യ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാടിന്റെ നേതൃത്വത്തില്‍ 2016-ല്‍ “അഞ്ചപ്പം” ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. പത്തനംതിട്ട ജില്ലയിൽ റാന്നിയിലും കോഴഞ്ചേരിയിലും “അഞ്ചപ്പം” വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിരവധി സുമനസുകളുടെ കൂട്ടായ പ്രവർത്തനമാണ്‌ അഞ്ചപ്പത്തിന്റെ മൂലധനം. അഞ്ചപ്പത്തിലെത്തുന്ന ആർക്കും 25 രൂപ നിരക്കിൽ ഊണ്‌ ലഭിക്കും. എന്നാൽ, ഭക്ഷണശാലയിൽ കാഷ്‌ കൗണ്ടർ ഉണ്ടാകില്ല, പണം നൽകാൻ താല്‍പ്പര്യമുണ്ടെങ്കിൽ നൽകാം, പണം നിർബന്ധമായി വാങ്ങാൻ ആളുമുണ്ടാവില്ല. അതുകൊണ്ട്, തുക നിക്ഷേപിക്കാനായി പെട്ടി സജ്ജീകരിച്ചിരിക്കും. പണമുളളവർക്ക്‌ സന്മനസ്സ് അനുസരിച്ച് കൂടുതലും നിക്ഷേപിക്കാം. വരുന്ന ആഗസ്റ്റിൽ നെയ്യാറ്റിന്‍കരയില്‍ അഞ്ചപ്പത്തിന്റെ പ്രവർത്തനം ആരംഭിക്കുവാനാണ് സംഘാടകർ പദ്ധതിയിട്ടിരിക്കുന്നത്.
Image: /content_image/India/India-2018-06-22-07:16:38.jpg
Keywords: അഞ്ചപ്പ
Content: 8048
Category: 1
Sub Category:
Heading: വൈദികരുടെയും വിശ്വാസികളുടെയും സുരക്ഷക്കു മാർഗ്ഗരേഖയുമായി മെക്സിക്കൻ മെത്രാൻ സമിതി
Content: മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി മെക്സിക്കൻ മെത്രാൻ സമിതി. വൈദികരുടെയും, സന്യസ്തരുടേയും വിശ്വാസികളുടെയും സുരക്ഷയ്ക്കായുള്ള മാനദണ്ഡങ്ങളാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് ദേശീയ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ബിഷപ്പ് അൽഫോൻസോ മിറാണ്ട ഗാർഡിയോള പറഞ്ഞു. ഇടയ സന്ദർശനവേളയിലും വിദൂരങ്ങളിൽ ദിവ്യബലി അർപ്പിക്കുമ്പോഴും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മാർഗ്ഗരേഖയിൽ ഉൾപ്പെടും. യാത്രയിലും, പണം പിൻവലിക്കുമ്പോഴും, ബന്ധനത്തിലായാലും, കൊള്ളയടിക്കപ്പെട്ടാലും എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശങ്ങൾ രേഖയില്‍ വ്യക്തമായി വിവരിക്കുന്നു. അപരിചിത പ്രദേശങ്ങളിലേക്ക് പോകും മുൻപ് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണ മനസ്സിലാക്കാനും ഉചിതമായ സമയം യാത്രയ്ക്ക് കണ്ടെത്തണമെന്നും രേഖയില്‍ നിര്‍ദ്ദേശമുണ്ട്. ദേവാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും മാർഗ്ഗരേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ ആവശ്യമാണ് മാർഗ്ഗരേഖയെന്ന് കത്തോലിക്ക മൾട്ടിമീഡിയ സെന്‍റർ ഡയറക്ടർ ഫാ.ഒമർ സോറ്റല്ലോ പ്രസ്താവിച്ചു. സമൂഹത്തെയാകെ ഭീതിയിലാഴ്ത്തി ഭീകരവാദം മെക്സിക്കോയിൽ പടരുകയാണ്. രാജ്യ സുരക്ഷയ്ക്കായി അധികൃതർ നടപ്പിലാക്കേണ്ട വിവിധ നിർദ്ദേശങ്ങള്‍ രേഖയിലുണ്ട്. മനുഷ്യത്വരഹിതമായി പെരുമാറുന്ന തീവ്രവാദികളുടെ ചിന്താഗതി മാറ്റുക എളുപ്പമല്ലെന്നും ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന സുവിശേഷം ജനങ്ങളിൽ പ്രഘോഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് സാമൂഹ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുടെ സുരക്ഷയും മാർഗ്ഗരേഖയിൽ പ്രത്യേകം പ്രതിപാദിക്കുന്നതായി ബിഷപ്പ് മിറാണ്ട പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്മാരുടെയും ജീവൻ അമൂല്യമാണെന്ന് മെത്രാൻ സമിതി എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ.റോഗല്ലിയോ നർവേസ് മാർട്ടിൻസ് വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളെ നേരിടാൻ സഹായിക്കുന്ന നിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ച മാർഗ്ഗരേഖയില്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും സഹായകരമാണെന്ന്‍ മൊറേലിയ ആർച്ച് ബിഷപ്പ് കാർലോസ് ഗർഫിയാസ് മെർലോസ് വിശദീകരിച്ചു. 'അടിസ്ഥാന ദേവാലയ സുരക്ഷ നടപടികൾ' എന്ന രേഖ ജൂൺ പത്തൊൻപതിന് പ്രസ്സ് കോൺഫറൻസിലാണ് പ്രകാശനം ചെയ്തത്.
Image: /content_image/News/News-2018-06-22-08:40:00.jpg
Keywords: മെക്സി
Content: 8049
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കത്തോലിക്ക സഭ
Content: വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കിടെ അമേരിക്ക സ്വീകരിച്ച അഭയാര്‍ത്ഥികളില്‍ മൂന്നിലൊരു ഭാഗത്തേയും പുനരധിവസിപ്പിച്ചത് കത്തോലിക്കാ സഭയെന്നു പഠനഫലം. ‘ദി സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഇവരില്‍ ഭൂരിഭാഗം പേരേയും ഫലപ്രദമായി പൊതുസമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുവാനും സഭക്ക് കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറിലധികം ഇടവകതലത്തിലുള്ള കാര്യാലയങ്ങള്‍ വഴിയായി ഓരോ വര്‍ഷവും അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികളില്‍ 30 ശതമാനത്തോളം പേരെ പുനരധിവസിപ്പിക്കുവാന്‍ അമേരിക്കയിലെ മെത്രാന്‍സമിതിയുടെ കീഴിലുള്ള മൈഗ്രേഷന്‍ ആന്‍ഡ്‌ റെഫ്യൂജി സര്‍വീസസിന് കഴിഞ്ഞിട്ടുണ്ട്. 1987 മുതല്‍ 2016 വരെ അമേരിക്കയില്‍ പുനരധിവസിപ്പിക്കപ്പെട്ട 11 ലക്ഷത്തോളം അഭയാര്‍ത്ഥികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ദി സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ്’ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യുക്രൈന്‍, ഇറാഖ്, വിയറ്റ്‌നാം, സൊമാലിയ, ബോസ്നിയ, ബര്‍മ്മ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം അഭയാര്‍ത്ഥികളും. ഒന്നുമില്ലായ്മയില്‍ നിന്നും വന്ന അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അമേരിക്കന്‍ സമൂഹവുമായി ഇഴുകി ചേര്‍ന്നു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുള്ള ഡൊണാള്‍ഡ് കെര്‍വിന്‍ ജൂണ്‍ 20-ന് ലോക അഭയാര്‍ത്ഥി ദിനത്തില്‍ കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. 2017-ല്‍ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ വഴി പുനരധിവസിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികളില്‍ 90 ശതമാനത്തിലധികവും കഴിഞ്ഞ 6 മാസങ്ങള്‍ക്കുള്ളില്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞുവെന്ന്‍ അറ്റ്ലാന്റയിലെ ‘റെഫ്യൂജി സര്‍വീസസ് ഓഫ് കാത്തലിക് ചാരിറ്റി’യുടെ സീനിയര്‍ ഡയറക്ടറായ ഫ്രാന്‍സെസ് മക്ബ്രെയറും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അറ്റ്ലാന്റ കാത്തലിക് ചാരിറ്റീസിന്റെ 874-ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്തതെന്ന് മക്ബ്രെയര്‍ പറയുന്നു. അഭയാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുവാനും, ജോലിക്ക് വേണ്ട അപേക്ഷകള്‍ തയ്യാറാക്കുവാനും ഇടവക വോളണ്ടിയര്‍മാരും രംഗത്തുണ്ട്. വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് വിശ്വാസ സംഘടനകളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്നാലെയാണ് അമേരിക്കന്‍ അഭയാര്‍ത്ഥി നയം രൂപംകൊണ്ടത്. 1980-ല്‍ റെഫ്യൂജി ആക്റ്റ് എന്ന പേരില്‍ നിയമം അമേരിക്കയില്‍ പ്രാബല്യത്തില്‍ വരികയായിരിന്നു. ഇതിനുമുന്‍പും കത്തോലിക്കാ സഭ അഭയാര്‍ത്ഥികളെ സഹായിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. 1930-കളുടെ അവസാനം മുതല്‍ 1950 വരെ അമേരിക്കയിലെ കത്തോലിക്കാ സഭ അഭയാര്‍ത്ഥികളെ സഹായിച്ചിട്ടുള്ളതായി ചരിത്ര രേഖകളില്‍ കാണാം.
Image: /content_image/News/News-2018-06-22-10:55:10.jpg
Keywords: അഭയാര്‍ത്ഥ
Content: 8050
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം മധ്യപൂര്‍വ്വേഷ്യയുടെ അവിഭാജ്യ ഘടകം: യു‌എന്‍ സെക്രട്ടറി ജനറല്‍
Content: മോസ്ക്കോ: ക്രൈസ്തവ വിശ്വാസം മധ്യപൂര്‍വ്വേഷ്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ജൂണ്‍ 20 ബുധനാഴ്ച മോസ്കോയില്‍ വെച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനായ പാത്രിയാര്‍ക്കീസ് കിറിലുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടിച്ചമര്‍ത്തലും അക്രമവും മൂലം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളേ തിരികെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളുടെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കണം. ഇതിനായി മധ്യപൂര്‍വ്വേഷ്യയില്‍ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്. സിറിയ പോലെയുള്ള മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗുട്ടെറെസ് പറഞ്ഞു. മതസൗഹാര്‍ദ്ദത്തിനും, വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനും മോസ്കോയിലെ പാത്രിയാര്‍ക്കേറ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാനും യുഎന്‍ സെക്രട്ടറി ജനറല്‍ മറന്നില്ല. മോസ്കോ സന്ദര്‍ശനത്തിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെ ലാവ്റോവ് തുടങ്ങിയവരുമായും യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട അന്റോണിയോ ഗുട്ടെറെസ് കത്തോലിക്ക വിശ്വാസിയും പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രിയുമാണ്. ഗര്‍ഭഛിദ്രത്തിന് എതിരെ ശക്തമായ പ്രസ്താവനകള്‍ നടത്തി ശ്രദ്ധ നേടിയ നേതാവ് കൂടിയാണ് അന്റോണിയോ.
Image: /content_image/News/News-2018-06-22-11:58:19.jpg
Keywords: യു‌എന്‍, ഐക്യരാഷ്ട്ര
Content: 8051
Category: 1
Sub Category:
Heading: മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററെ (Administrator Sede Plena) നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ്. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്താണ് അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്നത്. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കും. ഇന്ന് ജൂണ്‍ 22 വെള്ളിയാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് കാക്കനാട് മൌണ്ട് സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പ് എന്ന സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന സംജ്ഞയോട് ചേര്‍ത്തു പറഞ്ഞിരിക്കുന്ന Sede Plena എന്ന ലത്തീന്‍ ഭാഷയിലുള്ള പ്രയോഗം വഴി അര്‍ത്ഥമാക്കുന്നത് ഇതാണ്. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കു ആയിരിക്കും നിര്‍വഹിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തോടെ സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്ക് മാറ്റം വരുത്തുകയോ അവ പുന:സംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണ്. 1947 ഫെബ്രുവരി 22 -നു എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തില്‍ കുര്യന്‍- കത്രീന ദമ്പതികളുടെ മകനായാണ് മാര്‍ മനത്തോടത്തിന്റെ ജനനം. കോടംതുരുത്ത് എല്‍.പി.സ്‌ക്കൂള്‍, കുത്തിയതോട് ഇ. സി. ഇ.കെ. യൂണിയന്‍ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ ശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1972 നവംബര്‍ 4-ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായും കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി. എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെമ്പ് പള്ളികളില്‍ വികാരി, ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം 1992 നവംബര്‍ 28ന് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബര്‍ 11ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഇപ്പോള്‍ സി.ബി.സി.ഐ ഹെല്‍ത്ത് കമ്മീഷന്‍ മെംബര്‍, സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം ശുശ്രൂഷ ചെയ്തുവരുന്നു. നാളെ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കായില്‍ വച്ച് ഇന്‍ഡ്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിദ്ധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും.
Image: /content_image/News/News-2018-06-22-12:28:21.jpg
Keywords: ഏറണാ
Content: 8052
Category: 18
Sub Category:
Heading: റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസ്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസായി കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. അതിരൂപതയുടെ മുന്‍ ചാന്‍സലറായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പ്രോ ഫിനാന്‍സ് ഓഫീസറായി ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താനെയും പ്രോ ചാന്‍സലറായി റവ.ഡോ. ജോസ് പൊള്ളയിലിനെയും പ്രോ വൈസ് ചാന്‍സലറായി റവ. ഡോ. ബിജു പെരുമായനെയും നിയമിച്ചതായി അതിരൂപത പിആര്‍ഒ റവ. ഡോ. പോള്‍ കരേടന്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Image: /content_image/India/India-2018-06-23-04:18:46.jpg
Keywords: എറണാ
Content: 8053
Category: 18
Sub Category:
Heading: മാര്‍ട്ടിന്‍ അച്ചന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്
Content: മങ്കൊമ്പ്: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ മരിച്ച മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സി‌എം‌ഐയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി അനുസ്മരണ ചടങ്ങുകള്‍ നടക്കും. ഫാ. മാര്‍ട്ടിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുര്‍ബാനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. സിഎംഐ സഭ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറയും 15ഓളം വൈദികരും സഹകാര്‍മികരാകും. നാളെ മാതൃ ഇടവകയായ പുളിങ്കുന്ന് ഫൊറോന പള്ളിയില്‍ സമൂഹബലിയും അനുസ്മരണ സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു പുളിങ്കുന്ന് സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന സമൂഹബലിക്കു ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മൂന്നിന് ഫൊറോന പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എംഎല്‍എ സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനവും ഫാ. മാര്‍ട്ടിന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം തോമസ് ചാണ്ടി എംഎല്‍എയും നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22ന് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ കാണാനില്ലെന്ന് രാത്രിയാണു ബന്ധുക്കള്‍ക്കു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പിറ്റേന്നു പുലര്‍ച്ചെ വൈദികനെ താമസസ്ഥലത്തുനിന്നു ഏതാനും കിലോമീറ്റര്‍ അകലെയുള്ള കടല്‍ക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്‌കോട്ലന്‍ഡിലേക്കു പോയത്. തുടര്‍ന്ന് എഡിന്‍ബറോ രൂപതയിലെ ക്രിസ്‌റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികെയാണ് അപ്രതീക്ഷിത മരണം. വൈദികന്റെ മരണത്തിനു ശേഷം ഒരു വര്‍ഷം പിന്നിടുന്‌പോഴും മരണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ തുടരുകയാണ്. അന്വേഷണ പുരോഗതി സംഭവിച്ച് സ്‌കോട്ലന്‍ഡ് പോലീസില്‍നിന്നു ബന്ധുക്കള്‍ക്കോ സിഎംഐ സഭയ്‌ക്കോ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.
Image: /content_image/India/India-2018-06-23-04:52:46.jpg
Keywords: ഫാ. മാര്‍ട്ടി