Content | മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം 24നു നടക്കും. രാവിലെ 9.30ന് കോട്ടയം രൂപതയിലെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ദിവ്യബലിയോടെ ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടത്തിന്റെ അധ്യക്ഷതയില്‍ കോട്ടയം രൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഡയറക്ടര്‍ ഫാ.ജോബി പുച്ചുകണ്ടത്തില്‍, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപറന്പില്‍ എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും.
|