Contents
Displaying 7761-7770 of 25133 results.
Content:
8074
Category: 1
Sub Category:
Heading: തുർക്ക്മെനിസ്ഥാനിലെ കത്തോലിക്ക സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു
Content: അഷ്ഗബത്: മധ്യേഷ്യന്‍ രാജ്യമായ തുർക്ക്മെനിസ്ഥാനിലെ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ ദേവാലയത്തിന് വേണ്ടിയുള്ള വര്‍ഷങ്ങളായുള്ള സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. രാജ്യ തലസ്ഥാനമായ അഷ്ഗബത്തിൽ തുർക്ക്മെനിസ്ഥാന്റെ ഉപ പ്രധാനമന്ത്രി റാസിത് മെറിഡോവും അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ റസലും തമ്മില്‍ നടന്ന കൂടിക്കാഴ്ച രാജ്യത്തുളള വളരെ ചെറിയൊരു ശതമാനം ക്രെെസ്തവ വിശ്വാസികൾക്ക് ഒന്നിച്ച് കൂടാൻ ഒരു ദേവാലയം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മേയ് ഇരുപത്തി എട്ടുമുതൽ ജൂൺ നാലുവരെ തുർക്കിയുടെയും, തുർക്ക്മെനിസ്ഥാന്റെയും, അസർബൈജാന്റെയും അപ്പസ്തോലിക പ്രതിനിധിയായ ആർച്ച് ബിഷപ്പ് പോൾ റസൽ നടത്തിയ ഇടയ സന്ദർശനമാണ് പുതിയ പ്രതീക്ഷയ്ക്കു വഴി ഒരുക്കിയത്. നിലവില്‍ തുർക്ക്മെനിസ്ഥാനിലെ ഇരുനൂറോളം വരുന്ന ക്രെെസ്തവ വിശ്വാസികൾ രാജ്യ തലസ്ഥാനത്തെ പേപ്പല്‍ എംബസിയിലാണ് വിശുദ്ധ കുർബാനയ്ക്കായി ഒരുമിച്ച് കൂടുന്നത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടായി പുതിയ ദേവാലയം നിര്‍മ്മിക്കുവാന്‍ സാധ്യതകള്‍ തെളിയുന്നതായാണ് വിവരം. ഒബ്ളേറ്റ്സ് ഒാഫ് മരിയ ഇമ്മാക്കുലേറ്റ് എന്ന കോണ്‍ഗ്രിഗേഷന്‍ അംഗവും, രൂപതയ്ക്കു സമാനമായ തുർക്ക്മെനിസ്ഥാനിലെ മിഷൻ പ്രദേശത്തിന്റെ തലവനുമായ ആൻഡ്രൂസ് മഡേജ് എന്ന പോളിഷ് വൈദികനാണ് ഇത് സംബന്ധിച്ച സൂചനകള്‍ പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഫിഡ്സിനോട് വെളിപ്പെടുത്തിയത്. ഉപ പ്രധാനമന്ത്രിയുടെയും അപ്പസ്തോലിക പ്രതിനിധിയുടെയും കൂടികാഴ്ച്ചയ്ക്കു ശേഷം സഭ രാജ്യത്തുളള ഭരണ വകുപ്പുകളുമായുളള ചർച്ചയ്ക്ക് തുടക്കമിട്ടുവെന്ന്‍ അദ്ദേഹം വെളിപ്പെടുത്തി. മരിയ ഇമ്മാക്കുലേറ്റ് വെെദിക സമൂഹത്തിലെ രണ്ടു പുരോഹിതരാണ് രാജ്യത്തെ വിശ്വാസി സമൂഹത്തെ നയിക്കുന്നത്. ഇവരെ വത്തിക്കാൻ എംബസിയുടെ പ്രതിനിധികൾ മാത്രമായാണ് സർക്കാർ കണ്ടിരുന്നത്. ആരംഭ ഘട്ടത്തില്‍ വിശ്വാസി സമൂഹം ഒാരോ ഭവനങ്ങളിലാണ് ഒന്നിച്ചു കൂടിയിരുന്നതെന്നു ഫാ. ആൻഡ്രൂസ് പറഞ്ഞു. എന്നാൽ 2010-ൽ കത്തോലിക്കാ സഭയുടെ രാജ്യത്തുളള സാന്നിദ്ധ്യത്തെ സർക്കാർ ഔദ്യോഗികമായി അംഗീകരിക്കുകയായിരിന്നു. പേപ്പല്‍ എംബസിക്ക് പുറമെ ഒരു ദേവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് തുർക്ക്മെനിസ്ഥാനിലെ കത്തോലിക്ക സമൂഹം.
Image: /content_image/News/News-2018-06-26-07:21:21.jpg
Keywords: ആദ്യ, ചരിത്ര

8075
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സ് പ്രസിഡന്റിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി വില്ലേഗാസ് മെത്രാപ്പോലീത്ത
Content: മനില: ദൈവത്തിന്റെ അസ്തിത്വത്തെയും ബൈബിളിനേയും പരസ്യമായി നിന്ദിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള പ്രസിഡന്റിന്റെ പ്രസ്താവനയില്‍ ദുഃഖം പ്രകടിപ്പിച്ച ലിങ്ങായെന്‍ അതിരൂപതയിലെ മെത്രാപ്പോലീത്തയായ സോക്രട്ടീസ് വില്ലിഗാസ്, ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള പ്രസിഡന്‍റിന്റെ തെറ്റിദ്ധാരണകളെ തിരുത്തേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദവാവോ നഗരത്തിലെ 2018 നാഷ്ണല്‍ ഐസിടി ഉച്ചകോടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ക്രൈസ്തവ വിശ്വാസത്തേയും, വിശുദ്ധ ഗ്രന്ഥത്തേയും നിന്ദിച്ചുകൊണ്ട് സംസാരിച്ചത്. പ്രസിഡന്റിന്റെ ഭൂതകാലത്തു മുറിവേറ്റ ജീവിത പശ്ചാത്തലമായിരിക്കാം അദ്ദേഹത്തിന്റെ ദൈവനിന്ദയുടെ കാരണമെന്ന്‍ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. നമുക്ക് അദ്ദേഹത്തിന്റെ സൗഖ്യത്തിനു വേണ്ടിയും ദൈവം അദ്ദേഹത്തോട് ക്ഷമിക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കാമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതേസമയം തന്റെ പരസ്യമായ ദൈവനിന്ദക്ക് മാപ്പപേക്ഷിക്കുന്നതിന് പകരം, സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നു ആരോപിച്ച് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്ന ഓസ്ട്രേലിയന്‍ കന്യാസ്ത്രീയായ പട്രീഷ്യ ഫോക്സിന്റെ കേസുമായി ബന്ധപ്പെടുത്തിയാണ് താന്‍ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്ന വിചിത്രമായ ന്യായീകരണമാണ് പ്രസിഡന്റ് റോഡ്രിഗോ നല്‍കിയിരിക്കുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സിന്റെ തലവന്‍റെ പ്രസ്താവനയെ അപലപിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/News/News-2018-06-26-09:12:55.jpg
Keywords: വില്ലിഗാ

8076
Category: 9
Sub Category:
Heading: യുവതീയുവാക്കൾക്കായി 'ജീസസ് വീക്കെൻഡ്' ഇന്ന് ആരംഭിക്കും
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ യുവതീയുവാക്കൾക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന ജീസസ് വീക്കെൻഡ് ഇന്ന് ജൂൺ 29 വെള്ളി മുതൽ ജൂലൈ 1 ഞായർ വരെ നടത്തപ്പെടുന്നു. യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന >>> ഏറെ അനുഗ്രഹദായകമായ ഈ ആത്മാഭിഷേക വാരാന്ത്യത്തിലേക്ക് ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b->ADDRESS }# SAVIO HOUSE
INGERSLEY ROAD
BOLLINGTON
MACCLESFIELD
SK10 5RW . #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }#
ജോസ് കുര്യാക്കോസ് 07414 747573.
Image: /content_image/Events/Events-2018-06-29-09:04:10.jpg
Keywords: സോജി

8077
Category: 1
Sub Category:
Heading: 50 വര്‍ഷത്തെ നിശബ്ദ സുവിശേഷവത്ക്കരണം പിന്നിട്ട് സിസ്റ്റര്‍ മറിയവും കൂട്ടരും
Content: കാബൂൾ: വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതമായ മാതൃകാജീവിതത്തിലൂടെ അഫ്ഗാനിസ്ഥാനില്‍ ആയിരങ്ങള്‍ക്ക് സുവിശേഷം അറിയിച്ച് ലിറ്റിൽ സിസ്റ്ററ്റേഴ്സ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റര്‍ മറിയവും സഹ സന്യസ്ഥരും. 1954 മുതൽ യുദ്ധ ഭീകരമായ പല പ്രതിസന്ധികളെയും അതിജീവിച്ച് സിസ്റ്റര്‍ മറിയവും കൂട്ടരും അനേകര്‍ക്കാണ് പുതിയ ജീവിതം സമ്മാനിച്ചത്. ഏജൻസി ഫിഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ് തങ്ങളുടെ നിശബ്ദ സുവിശേഷവത്ക്കരണത്തിനെ പറ്റി സിസ്റ്റര്‍ മറിയം മനസ്സ് തുറന്നത്. മുസ്ളിം രാഷ്ട്രത്തിൽ സുവിശേഷ സന്ദേശകരായി ജീവിക്കുക വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നിരുന്നാലും യുദ്ധമേഖലയിലെ സേവനത്തിലൂടെ ദൈവകൃപയും സംരക്ഷണവും അനുഭവിച്ചറിഞ്ഞു. മഗ്ദലിൻ ദെ ജീസസ് സ്ഥാപിച്ച ചാൾസ് ദെ ഫോക്കൾഡിന്റെ പാത പിന്തുടർന്ന് കാബുളിൽ 1954 മുതൽ ഗവൺമെന്റ് ആശുപത്രികളിൽ സന്യസ്ഥര്‍ ആതുരസേവനം നടത്തി വരികയായിരുന്നു.1979 ലെ റഷ്യൻ അധിനിവേശവും തുടർന്ന് 1992 മുതൽ ജലാൽബാദ് അഭയാർത്ഥി കേന്ദ്രത്തിലെ പ്രവർത്തനങ്ങളുമായി അനേകരുടെ കണ്ണീര്‍ ഒപ്പാൻ തങ്ങൾക്ക് കഴിഞ്ഞു. 1996 താലിബാനിലെത്തിയ ശേഷവും ആശുപത്രികളിൽ ബുർഖ അണിഞ്ഞ് സേവനം ചെയ്ത ദിവസങ്ങളും സിസ്റ്റർ അനുസ്മരിച്ചു. യുദ്ധക്കെടുതികൾക്കിടയിലും ജനങ്ങൾ ലളിതമായ ജീവിതം നയിക്കുന്നവരാണ്. മൊബൈൽ ഫോണുകളുടെ ആർഭാടമില്ലാതെ കൂട്ടായ്മയ്ക്കു മുൻതൂക്കം നൽക്കുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്ന സമൂഹമാണ് കാബൂളിലേത്. യുദ്ധത്തിന്റെ ഭീകരതകൾ ഭയാനകമായിരുന്നുവെങ്കിലും ദൈവവചനത്തില്‍ ആശ്രയിച്ച് ജീവിച്ചു. അഫ്ഗാനിലെ ഓരോ നിമിഷവും ദൈവത്തിന്റെ സംരക്ഷണം അനുഭവിക്കുകയായിരുന്നുവെന്നും സിസ്റ്റര്‍ മറിയം പറഞ്ഞു. മുസ്ളിം ഭൂരിപക്ഷ രാഷ്ട്രമായ അഫ്ഗാനിസ്ഥാനിലെ ഏക ദേവാലയം ഇറ്റാലിയൻ എംബസിയുടെ കീഴിൽ കാബൂളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 50 വര്‍ഷത്തെ സേവനത്തിന് ശേഷം സിസ്റ്റര്‍ മറിയം ജന്മദേശത്തേക്കു മടങ്ങിയെങ്കിലും തലസ്ഥാന നഗരിയായ കാബൂളിൽ കൊൽക്കത്തയിലെ സിസ്റ്റേഴ്സ് ഓഫ് മദർ തെരേസ അംഗങ്ങളുടെയും ഇതര സന്യസ്ത സമൂഹങ്ങളുടെയും സേവനം സജീവമാണ്. രാജ്യത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജെസ്യൂട്ട് സഭാംഗങ്ങളും മറ്റ് ക്രൈസ്തവ സംഘടനകളുമാണ്.
Image: /content_image/News/News-2018-06-26-11:20:14.jpg
Keywords: അഫ്ഗാ

8078
Category: 10
Sub Category:
Heading: "പരാജയത്തെ വിജയമാക്കുവാന്‍ ദൈവത്തിന് സാധിക്കും": ഒളിമ്പിക്സ് ജേതാവ് ഡേവിഡ് വൈസ്
Content: കാലിഫോര്‍ണിയ: പരാജയത്തിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കഴിയുമെന്നും തോല്‍വിയെ വിജയമാക്കുവാന്‍ ദൈവത്തിനു സാധിക്കുമെന്നും ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഡേവിഡ് വൈസിന്റെ തുറന്നുപറച്ചില്‍. എന്‍പിആര്‍ന്റെ റേഡിയോ പാനല്‍ ഷോ ആയ ‘വെയിറ്റ് വെയിറ്റ് ഡോണ്ട് ടെല്‍ മി’ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാല ഒളിമ്പിക്സിലെ സ്കീയിംഗില്‍ രണ്ട് സ്വര്‍ണ്ണം അടക്കം നിരവധി മെഡലുകള്‍ നേടിയിട്ടുള്ള ഡേവിഡ്, ജീവിതത്തിലെ നല്ലതും മോശവുമായ നിമിഷങ്ങളേയും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു. എനിക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നുള്ള സമ്മാനങ്ങളാണ്, ദൈവം ആഗ്രഹിക്കുമ്പോള്‍ അത് തിരിച്ചെടുക്കുവാന്‍ അവിടുത്തേക്കു സാധിക്കും. ഒളിമ്പിക്സ് മത്സരങ്ങളില്‍ തന്നെ സംഭ്രമിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയത്തിലും ദൈവത്തെ മഹത്വപ്പെടുത്താനാകുമെന്നു താന്‍ മനസ്സിലാക്കിയത് പ്യോങ്ങ്ചാങ്ങ് ഗെയിംസിലെ സ്കീയിംഗ് മത്സരത്തിനിടയിലാണ്. മത്സരത്തിനിടയില്‍ ‘ഹാഫ് പൈപ്പ്’ എന്നറിയപ്പെടുന്ന ബുദ്ധിമുട്ടേറിയ ഭാഗത്ത് വെച്ച് തന്റെ സ്കീ തെന്നി. രണ്ടാമത്തെ ശ്രമത്തിലും പരാജയപ്പെട്ടപ്പോഴാണ് താന്‍ ദൈവത്തെക്കുറിച്ച് ചിന്തിച്ചത്. വിജയത്തേപ്പോലെ തന്നെ പരാജയത്തിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാനും, അതുവഴി മറ്റുള്ളവരുടെ ജീവിതങ്ങളില്‍ വെളിച്ചം വീശുവാനും തനിക്ക് കഴിയുമെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. തന്റെ മൂന്നാമത്തെ ശ്രമം ആ ദിവസത്തെ ഏറ്റവും വലിയ സ്കോറോടുകൂടി (97.20) സ്വര്‍ണ്ണമെഡലിലാണ് കലാശിച്ചത്. പരാജയത്തെ വിജയമാക്കുവാന്‍ ദൈവത്തിന് സാധിക്കുമെന്നും എക്സ് ഗെയിംസില്‍ നാല് സ്വര്‍ണ്ണമെഡലുകള്‍ നേടിയിട്ടുള്ള താരം കൂടിയായ ഡേവിഡ് വീണ്ടും സാക്ഷ്യപ്പെടുത്തി. എല്ലാ പ്രശസ്തിയേക്കാളും ഉപരി തന്റെ കുടുംബമാണ് വലുതെന്നും ഡേവിഡ് റേഡിയോ ഷോയില്‍ എടുത്തുപറഞ്ഞു. അമേരിക്കയിലെ നെവാഡ സ്വദേശിയായ വൈസ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനു മുന്‍പും തന്റെ ദൈവ വിശ്വാസം അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. ഒളിമ്പിക്സ് അടക്കമുള്ള മത്സരങ്ങള്‍ താത്ക്കാലികമാണെന്നും ദൈവ വിശ്വാസവും കുടുംബവുമാണ് എപ്പോഴും അടിസ്ഥാനമുള്ളതെന്നും അദ്ദേഹം നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-06-26-12:44:36.jpg
Keywords: ഒളിമ്പ, താരം

8079
Category: 1
Sub Category:
Heading: ഫ്രഞ്ച് പ്രസിഡന്റുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച അസാധാരണമായി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തലവന്മാരുമായി മാര്‍പാപ്പ നടത്താറുള്ള കൂടിക്കാഴ്ച അര മണിക്കൂര്‍ കൊണ്ട് അവസാനിക്കുന്ന പതിവിന് വിപരീതമായി കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടത് അസാധാരണമായി. ഇന്നലെ ചൊവ്വാഴ്ച (26/06/18) അപ്പസ്‌തോലിക കൊട്ടാരത്തിലെ പേപ്പല്‍ ലൈബ്രറിയിലാണ് സൗഹൃദ കൂടിക്കാഴ്ച നടന്നത്. അഭയാര്‍ത്ഥി പ്രശ്‌നം, പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും സംഘര്‍ഷങ്ങള്‍, യൂറോപ്പിന്റെ ഭാവി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നു വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പരിശുദ്ധ സിംഹാസനവും ഫ്രാന്‍സും തമ്മിലുള്ള ബന്ധങ്ങളിലും പൊതുനന്മ പരിപോഷിപ്പിക്കുന്നതിന് സഭ നല്‍കുന്ന സംഭാവനകളിലും ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. ഭരണത്തില്‍ മതത്തെ ഇടപെടുത്താന്‍ മക്രോണ്‍ ശ്രമിക്കുകയാണെന്ന് ഫ്രഞ്ച് വിമര്‍ശകര്‍ ആരോപിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വത്തിക്കാന്‍ സന്ദര്‍ശനം. പാപ്പായുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാഡ് ഗല്ലാഗെറുമായി സംഭാഷണം നടത്തി. ദൈവ വിശ്വാസമില്ലാത്ത കുടുംബത്തില്‍ വളര്‍ന്ന മക്രോണ്‍ 12ാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു.
Image: /content_image/News/News-2018-06-27-04:21:51.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

8080
Category: 18
Sub Category:
Heading: ദളിത് കത്തോലിക്ക മഹാജനസഭയുടെ കൗണ്‍സില്‍ യോഗം നാളെ മുതല്‍
Content: ചങ്ങനാശേരി: ദളിത് കത്തോലിക്കാ മഹാജനസഭയുടെ സംസ്ഥാന കമ്മറ്റിയോഗവും കൗണ്‍സില്‍ യോഗവും 28, 29 തീയതികളില്‍ ചങ്ങനാശേരി അതിരൂപത പാസ്റ്റല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ സംസ്ഥാന കമ്മറ്റി യോഗം നടക്കും. 29ന് രാവിലെ പത്തിന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, തോമസ് രാജന്‍, എന്‍.ഡി. സെലിന്‍, കെ.എം. ഷാജി, മാര്‍ട്ടിന്‍ അങ്കമാലി, വില്‍സണ്‍ പുനലൂര്‍, ജോര്‍ജ് എസ്. പള്ളിത്തറ, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-06-27-04:30:12.jpg
Keywords: ദളിത

8081
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു
Content: കൊച്ചി: നാളെ ആരംഭിക്കുന്ന കര്‍ദ്ദിനാളുമാരുടെ കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കുന്നതിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. റോം സന്ദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടിനു കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കേരളത്തില്‍ തിരിച്ചെത്തും. ഇറാഖ്, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍, പെറു, മഡഗാസ്‌കര്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 14 പുതിയ കര്‍ദ്ദിനാളുമാര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനചിഹ്നങ്ങള്‍ നല്‍കുന്നത്. മറ്റു കര്‍ദ്ദിനാള്‍മാര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതു കൂട്ടായ്മയുടെ പ്രകാശനമായാണ് സഭ കണക്കാക്കുന്നത്. ഭാരതത്തിന് പുതിയ കര്‍ദ്ദിനാളുമാര്‍ ഇല്ലെങ്കിലും അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം കര്‍ദ്ദിനാളിനെ ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
Image: /content_image/India/India-2018-06-27-04:53:28.jpg
Keywords: കര്‍ദ്ദിനാളു

8082
Category: 18
Sub Category:
Heading: യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളിന് സമാപനം
Content: തിരുവല്ല: പുനരൈക്യ പ്രസ്ഥാനത്തിന്റെ സഹശില്പിയും തിരുവല്ല രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ 62ാം ഓര്‍മപ്പെരുന്നാളിനും 127ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്കും സമാപനം. ഇന്നലെ മെത്രാപ്പോലീത്തയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന കോട്ടയം ഒളശയില്‍ നിന്നും പ്രാര്‍ത്ഥനയേത്തുടര്‍ന്ന് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഛായാചിത്ര പ്രയാണം നടത്തി. കോട്ടയം, തിരുവല്ല, മല്ലപ്പള്ളി, റാന്നി, വെണ്ണിക്കുളം, എരുമേലി, നിരണം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച തീര്‍ഥാടന പദയാത്ര ഇന്നലെ വൈകുന്നേരം തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് കബറിങ്കല്‍ സന്ധ്യാപ്രാര്‍ഥന, ധൂപപ്രാര്‍ഥന, നേര്‍ച്ചവിളന്പ് എന്നിവയും നടത്തി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇന്നു രാവിലെ 6.30ന് സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടന്ന സമൂഹബലിക്കു ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് വചനസന്ദേശം നല്‍കി.
Image: /content_image/News/News-2018-06-27-06:02:46.jpg
Keywords: മലങ്കര

8083
Category: 1
Sub Category:
Heading: ലഹരി മരുന്നുപയോഗം പാപമാണെന്നു ആവര്‍ത്തിച്ച് കനേഡിയന്‍ മെത്രാന്‍ സമിതി
Content: ഒന്‍റാരിയോ: ലഹരി വസ്തുവായ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമല്ലായെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രഖ്യാപനത്തെ അപലപിച്ചു കനേഡിയന്‍ മെത്രാന്‍ സമിതി. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് പാപമാണെന്ന സഭയുടെ നിലപാട് ആവര്‍ത്തിച്ച കനേഡിയന്‍ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറിയായ മോണ്‍. ഫ്രാങ്ക് ലിയോ, വൈദ്യ ശാസ്ത്ര രംഗത്തെ ഉപയോഗത്തിനല്ലാതെ മരിജുവാന ഉപയോഗിക്കുന്നത് മാനുഷിക മൂല്യങ്ങളെ തകര്‍ക്കുമെന്നതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. മദ്യം, പുകവലി, മയക്ക് മരുന്ന്‍ തുടങ്ങിയവയുടെ ദുരുപയോഗം ഒഴിവാക്കപ്പെടേണ്ടതാണെന്ന് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും, ലഹരി വസ്തുക്കള്‍ ആരോഗ്യത്തിനും, ജീവനും മാരകമായ കേടുപാടുകള്‍ വരുത്തുന്നതിനാല്‍ അത് പാപമാണെന്നും മോണ്‍. ഫ്രാങ്ക് ലിയോ വിവരിച്ചു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടതിനു പകരം അവയില്‍ നിന്നും ഒളിച്ചോടുവാനുള്ള ഒരുപാധിയായി കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മാറുമെന്ന് ഒട്ടാവയിലെ മെത്രാപ്പോലീത്ത ടെറെന്‍സ് പ്രന്‍ഡര്‍ഗാസ്റ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരിജുവാനയുടെ ഉപയോഗം ഒരു മനുഷ്യന്റെ തീരുമാനങ്ങളെ എപ്രകാരം സ്വാധീനിക്കുമെന്ന് മെത്രാന്‍മാരും, വൈദീകരും, മതപ്രബോധകരും, യുവജനങ്ങളും ആളുകളെ പറഞ്ഞുമനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ ലഹരിക്കു അടിമയാകുന്നതില്‍ നിന്നും തടയുന്നതില്‍ മാതാ-പിതാക്കള്‍ക്കും പങ്കുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. “നമ്മുടെ ശരീരം നമ്മുടെ ഉപയോഗത്തിനുള്ളതാണ്, എന്നാല്‍ നമ്മുടെ ശരീരത്തോട് നമ്മള്‍ എന്താണ് ചെയ്തതെന്ന് ഒരുദിവസം ദൈവത്തോടു നമുക്ക് കണക്ക് പറയേണ്ടി വരും. ലഹരിയുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ട് അത് ഉപയോഗിക്കുന്നത് ശരിയാണോ?” മെത്രാപ്പോലീത്ത പറഞ്ഞു. കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് കാനഡ. കനേഡിയന്‍ സര്‍ക്കാരിന്റെ ലഹരിവസ്തുക്കളെ സംബന്ധിച്ച നിയമത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ജൂണ്‍ 21-നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മരിജുവാന ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന പ്രഖ്യാപനം നടത്തിയത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ശാരീരിക രോഗങ്ങള്‍ക്ക് പുറമേ ഷിസോഫ്രേണിയ പോലെയുള്ള മാനസികരോഗങ്ങള്‍ക്ക് ലഹരിമരുന്നുപയോഗം കാരണമാകുമെന്ന് പറഞ്ഞുകൊണ്ട് കഞ്ചാവ് നിയമപരമാക്കുന്നതിനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ വര്‍ഷം തന്നെ മെത്രാന്‍ സമിതി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, അടക്കമുള്ള സകല പാപങ്ങള്‍ക്കും പിന്തുണ നല്‍കുന്ന പ്രസിഡന്‍റാണ് ലിബറല്‍ പാര്‍ട്ടി അംഗമായ ജസ്റ്റിന്‍ ട്രൂഡോ.
Image: /content_image/News/News-2018-06-27-11:32:52.jpg
Keywords: കാനഡ, കനേഡി