Contents

Displaying 7801-7810 of 25133 results.
Content: 8114
Category: 18
Sub Category:
Heading: കേരള സഭയുടെ പൈതൃകം മാർത്തോമ്മാ ശ്ലീഹായുടേത്: മാർ ജോസഫ് പെരുന്തോട്ടം
Content: കോട്ടയം: കേരളസഭയിൽ ഭിന്നതകളുണ്ടായെങ്കിലും എല്ലാവരും അവകാശപ്പെടുന്ന പൈതൃകം ഇന്നും മാർത്തോമ്മാ ശ്ലീഹായുടേതാണെന്നു ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. പുത്തനങ്ങനാടി കുരിശുപള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്റാന തിരുനാളിനോടനുബന്ധിച്ചു നടത്തിയ മാർത്തോമ്മൻ സ്മൃതി സെമിനാർ ‘മാർത്തോമ്മാ പൈതൃകം മിത്തും യാഥാർഥ്യവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാചരിത്രകാരൻ ഡോ. കുര്യൻ തോമസ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് ചരിത്രാധ്യാപകൻ പ്രഫ. ജോർജ് മാമ്മൻ എന്നിവർ വിഷയാവതരണം നടത്തി. വികാരി ഫാ. പി.എ.ഫിലിപ് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ ശങ്കരത്തിൽ, ഫാ. യൂഹാനോൻ ബേബി, ഫാ. ജോസഫ് കുര്യൻ, ട്രസ്റ്റി മാത്യൂസ് മാളിയേക്കൽ, സെക്രട്ടറി ജോർജ് കെ.കട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. ദുഖ്റാന പെരുന്നാളിനു തുടക്കമിട്ട് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കുർബാന അർപ്പിച്ചു. തുടർന്നു കൊടിയേറ്റ് നടത്തി. ഇന്ന് വൈകിട്ട് 6.15നു മാർത്തോമ്മൻ സ്മൃതി പ്രഭാഷണം – ഫാ. ഡോ. ഒ.തോമസ്. തുടർന്നു സ്നേഹവിരുന്ന്. നാളെ 7.45നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രദിക്ഷണവും നടക്കും.
Image: /content_image/India/India-2018-07-02-05:47:42.jpg
Keywords: പെരുന്തോ
Content: 8115
Category: 1
Sub Category:
Heading: ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നേതാക്കൾ നിലപാടിനെ ഒാർത്ത് ലജ്ജിക്കുക: യുഎസ് ബിഷപ്പ്
Content: ന്യൂയോർക്ക്: ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കത്തോലിക്ക രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ നിലപാടിനെ ഒാർത്ത് ലജ്ജിക്കണമെന്ന് അമേരിക്കയിലെ പ്രൊവിഡൻസ് രൂപതയുടെ ബിഷപ്പ് തോമസ് ജെ ടോബിൻ. സുപ്രീം കോടതി ജസ്റ്റിസ് അന്റോണി കെന്നഡി വിരമിച്ച ഒഴിവിൽ പുതിയ ജസ്റ്റിസ് ഗർഭഛിദ്ര നിയമങ്ങൾ പൊളിച്ചെഴുതുമെന്ന് ആരോപിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പ് ട്വിറ്ററില്‍ പ്രതികരണം കുറിച്ചത്. ഗർഭഛിദ്രത്തെ പിന്തുണക്കുന്നത് ദെെവിക പദ്ധതികൾക്ക് എതിരാണെന്നും, വിശ്വാസ വഞ്ചനയാണെന്നും കത്തോലിക്കരാണെന്ന് പറയുന്ന ചില രാഷ്ട്രീയ നേതാക്കൾ ഗർഭഛിദ്രത്തിന് അനുകൂലമായ നിയമങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ ദുഖം തോന്നുന്നുവെന്നും ബിഷപ്പ് ട്വിറ്ററില്‍ രേഖപ്പെടുത്തി. നേരത്തെ അമേരിക്കയിലെ ഇല്ലിനോയിസ് രൂപതയുടെ ബിഷപ്പ് തോമസ് പാപ്പറോക്കി ഗർഭഛിദ്രത്തെ അനുകൂലിച്ച നിയമനിര്‍മ്മാണ സഭാംഗത്തോട് പശ്ചാത്തപിക്കാതെ വിശുദ്ധ കുർബാന സ്വീകരിക്കരുതെന്ന്‍ പറഞ്ഞിരുന്നു. അതേസമയം അന്റോണി കെന്നഡിയുടെ ഒഴിവില്‍ പുതിയ ജസ്റ്റിസിന്റെ പേര് ജൂലൈ 9ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കും. പ്രോലൈഫ് ആശയങ്ങളെ പിന്തുണക്കുന്ന ജസ്റ്റിസിനെ ട്രംപ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയിലെ കത്തോലിക്ക സഭയും പ്രോലൈഫ് സമൂഹവും.
Image: /content_image/News/News-2018-07-02-06:38:11.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 8116
Category: 13
Sub Category:
Heading: ഒരാഴ്ചക്കിടെ ഇന്തോനേഷ്യയിൽ അഭിഷിക്തരായത് ഇരുപത് വൈദികര്‍
Content: ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുപ്പട്ടം സ്വീകരിച്ചു അഭിഷിക്തരായത് ഇരുപതു പേര്‍. താൻജുങ്ങ് പ്രവിശ്യയിൽ അഞ്ചും യോഗ്യകർത്തയിൽ പന്ത്രണ്ടും റോവസെനങ്ങിൽ രണ്ടും കെറ്റപാങ്ങിൽ ഒന്നും വീതം ഡീക്കന്മാരാണ് പൗരോഹിത്യ പദവി സ്വീകരിച്ചത്. താൻജുങ്ങ് കരാഗ് ബിഷപ്പ് മോൺ.യോഹന്നസ് ഹരുൺ യുവോനോ രൂപതയിലെ വൈദിക അഭിഷേകത്തിന് കാർമ്മികത്വം വഹിച്ചു. സെമരാഗ് ആർച്ച് ബിഷപ്പ് മോൺ. റോബർട്ടസ് റുബിയറ്റോംകോ അദ്ധ്യക്ഷതയിൽ ജൂണ്‍ 28നു നടന്ന തിരുപട്ട ശുശ്രൂഷയില്‍ യോഗ്യകർത്ത മേജർ സെമിനാരിയിൽ പതിനൊന്ന് രൂപത വൈദികരും ഒരു സേവ്യറിൻ സഭാംഗവുമാണ് അഭിഷിക്തരായത്. വ്യാഴാഴ്ചയാണ് റോവസെനങ്ങിലെ സെന്‍റ് മേരീസ് ആശ്രമത്തിൽ രണ്ടുപേരുടെ തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. സമാധാന രാജ്ഞിയായ മറിയത്തിന്റെ നാമത്തിലുള്ള ഇടവകയിൽ നടന്ന ശുശ്രൂഷയില്‍ ഡീക്കൻ ബോണഫാസിയുസിന്റെ അഭിഷേക കര്‍മ്മത്തിന് ശേഷം ബജാവ ഫ്ലോറസ് ദ്വീപിലെ ക്രൈസ്തവ സമൂഹം പരമ്പരാഗത നൃത്തചുവടുകളോടെയാണ് സന്തോഷം പങ്കിട്ടത്. കെറ്റപാങ്ങ് ബിഷപ്പ് മോൺ.പിയുസ് റിയാന പ്രപ്ഡിയുടെ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിൽ രൂപതയിലെ നാൽപതോളം വൈദികർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സ്ത്രീകളും യുവജനങ്ങളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. ഇരുപതു വർഷത്തിനിടയിൽ രാജ്യത്തെ വൈദികരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവാണുള്ളത്.
Image: /content_image/News/News-2018-07-02-08:10:47.jpg
Keywords: ഇന്തോ
Content: 8117
Category: 14
Sub Category:
Heading: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങള്‍ യുനെസ്കോ പട്ടികയില്‍
Content: ടോക്കിയോ: പില്‍കാലത്ത് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി വിശ്വാസികള്‍ ക്രൂരമായ മതപീഡനം ഏറ്റുവാങ്ങിയ സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍. ക്യൂഷു ദ്വീപിനു വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള പത്ത് ഗ്രാമങ്ങള്‍, ഹാരാ കൊട്ടാരം, ഔറാ കത്തീഡ്രല്‍ എന്നിങ്ങനെ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം സ്ഥലങ്ങളാണ് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് യുനെസ്കോ ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. യുനെസ്കോയുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജപ്പാനിലെ ഔറ കത്തീഡ്രല്‍ പതിനാറ്-പത്തൊന്‍പത് നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഇരുപത്തിയാറോളം ക്രിസ്ത്യാനികളുടെ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച കത്തീഡ്രല്‍ കൂടിയാണിത്. നാഗസാക്കി മേഖലയില്‍ വളരെ രഹസ്യമായി ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ച ക്രൈസ്തവരുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമാണ് പന്ത്രണ്ട് സ്ഥലങ്ങളുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തിനായുള്ള നിരോധനവും പീഡനവും നേരിട്ട കാലഘട്ടവും, നിരോധനം നീക്കം ചെയ്തതിനു ശേഷം ക്രൈസ്തവ വിശ്വാസത്തിനുണ്ടായ വളര്‍ച്ചയേയും, ജപ്പാനിലെ പുരാതന ക്രിസ്ത്യന്‍ മിഷ്ണറിമാരുടേയും, ക്രിസ്ത്യാനികളുടേയും പ്രവര്‍ത്തനങ്ങളേയും പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1549 മുതലാണ്‌ ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രമാരംഭിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് മുഖ്യ ഇടപെടല്‍ നടത്തിയത്. 17-ാം നൂറ്റാണ്ടില്‍ ജപ്പാന്‍ ഭരിച്ചിരുന്ന ഷോഗണ്‍സിന്റെ കാലത്ത് ക്രൈസ്തവര്‍ സഹിച്ച പീഡനങ്ങള്‍ അസഹ്യമായിരുന്നുവെന്ന് ചരിത്രത്താളുകളില്‍ വ്യക്തമാണ്. യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള സ്ഥലങ്ങളില്‍ 1028-ല്‍ നിര്‍മ്മാണം ആരംഭിച്ച ജര്‍മ്മനിയിലെ നോമ്പുര്‍ഗ് ദേവാലയവും ഉള്‍പ്പെടുന്നു.
Image: /content_image/News/News-2018-07-02-10:18:10.jpg
Keywords: യുനെസ്, ജപ്പാ
Content: 8118
Category: 1
Sub Category:
Heading: അന്ധനെങ്കിലും ബൈബിളിലെ 87 അധ്യായങ്ങള്‍ ഫാദിലിന് ഹൃദിസ്ഥം
Content: അമ്മാൻ: വചനം ഹൃദയത്തിൽ പതിഞ്ഞാൽ അതിനെ ഇല്ലാതാക്കുവാൻ ആർക്ക് കഴിയും? ഇതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് ഫാദില്‍. കണ്ണുകൾക്ക് വെളിച്ചമില്ലെങ്കിലും ബൈബിളിലെ 87 അധ്യായങ്ങൾ ഈ അന്ധനായ ഇറാഖി അഭയാർത്ഥിക്കു മനപാഠമാണ്. ജോർദ്ദാനിലെ അമ്മാനിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ഭവനത്തിലാണ് ഫാദിലിന്റെ താമസം. ഇന്ന് ആ ചെറിയ വീട് ദൈവവചനങ്ങളാല്‍ മുഖരിതമാണ്. വചനപ്രഘോഷണ സംഘമായ ‘ലീഡിംഗ് ദി വേ’ യുടെ ഫോളോ അപ് ടീമിലെ ഒരു അംഗം സോളാര്‍ ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന നല്‍കിയ ഓഡിയോ ബൈബിളാണ് ഇറാഖി അഭയാര്‍ത്ഥിയായ ഫാദിലിന്റെ ആത്മീയ ജീവിതത്തെ മാറ്റിമറിച്ചത്. ഓഡിയോ ബൈബിള്‍ ലഭിച്ചതു മുതല്‍ ദിവസവും ഫാദില്‍ തന്റെ ഓഡിയോ ഉപകരണത്തിലൂടെ സുവിശേഷം കേള്‍ക്കുക പതിവാക്കി. ക്രമേണ ഓരോ അധ്യായവും അദ്ദേഹം മനപാഠമാക്കുകയായിരുന്നു. ബൈബിളിലെ 87 അദ്ധ്യായങ്ങള്‍ മനപാഠമാക്കിയ ഫാദില്‍ ഇന്ന് സകലരേയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മനപാഠമാക്കിയ ദൈവവചനങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഫാദില്‍ ഉരുവിടുന്നത് കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. ഫാദിലിന് ഓഡിയോ ബൈബിളോട് കൂടിയ നാവിഗേറ്റര്‍ നല്‍കിയപ്പോള്‍ അദ്ദേഹം കാണിച്ച സന്തോഷം വാക്കുകള്‍ക്ക് അതീതമായിരിന്നുവെന്ന് ‘ലീഡിംഗ് ദി വേ’പാര്‍ട്ണറായ ഡേവിഡ് ബോട്ടംസ് പറഞ്ഞു. കേവലം ഒന്നോ രണ്ടോ വാക്യങ്ങള്‍ മനപാഠമാക്കുവാന്‍ നാം ഇടക്ക് പരിശ്രമം നടത്തുമ്പോള്‍ കാഴ്ച ശക്തി കൂടാതെ ഫാദില്‍ ഇപ്പോഴും വചനം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു. ദൈവ വചനത്തെ മനപാഠമാക്കുവാന്‍ വിമുഖത കാണിക്കുന്ന അനേകര്‍ക്ക് മുന്നില്‍ തന്റെ അകകണ്ണിലൂടെ സാക്ഷ്യം നല്‍കുകയാണ് ഈ മധ്യവയസ്കന്‍.
Image: /content_image/News/News-2018-07-02-11:55:02.jpg
Keywords: അന്ധ, വചന
Content: 8119
Category: 18
Sub Category:
Heading: 'മാര്‍ത്തോമ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം'; തെളിവുകള്‍ നിരത്തി റവ. ഡോ. സേവ്യര്‍ കൂടപ്പുഴ
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമാ വിദ്യാനികേതനില്‍ 'മാര്‍ത്തോമ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം' വിഷയത്തില്‍ സംവാദം നടത്തി. സഭാവിജ്ഞാനീയത്തില്‍ അഗാധ പാണ്ഡിത്യമുള്ള റവ. ഡോ. സേവ്യര്‍ കൂടപ്പുഴ വിശ്വാസികളുടെ സംശയങ്ങള്‍ക്കു തെളിവുകള്‍ നിരത്തി മറുപടി നല്‍കി. മാര്‍ത്തോമ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനം ഒരു ഐതീഹ്യമോ സങ്കല്പകഥയോ അല്ല എന്നു തെളിവുകള്‍ നിരത്തി റവ. ഡോ. സേവ്യര്‍ സമര്‍ഥിച്ചു. ക്രിസ്തുവിനു നൂറ്റാണ്ടുകള്‍ക്കുമുന്പ് മെഡിറ്ററേനിയന്‍ പ്രദേശത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായ അലക്‌സാണ്ട്രിയായില്‍നിന്നു കടല്‍മാര്‍ഗവും കരമാര്‍ഗവും വിദേശികള്‍ കൊടുങ്ങല്ലൂരില്‍ വന്നതിനു വ്യക്തമായ തെളിവുണ്ട്. അപ്പോള്‍ തോമാശ്ലീഹായുടെ കേരള യാത്രയുടെ സാധ്യതകള്‍ വളരെ വലുതാണ്. മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ശ്ലീഹന്മാരുടെ പ്രബോധനം എന്ന ചരിത്രപരമായി വിലപ്പെട്ട കൃതിയിലൂടെ തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനം ആദ്യ നൂറ്റാണ്ടില്‍ തന്നെ വിദേശ നാടുകളില്‍ അംഗീകരിക്കപ്പെട്ടതാണ്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുറിയാനി സഭാ പിതാവ് മാര്‍ അപ്രേം തോമാശ്ലീഹായുടെ പേരെടുത്തു സാക്ഷ്യപ്പെടുത്തുന്നു. തോമാശ്ലീഹായുടെ തിരുശേഷിപ്പുകളുടെ ഒരു ഭാഗം ഏദേസിലേയ്ക്കു കൊണ്ടുപോയതായി അപ്രേം പറയുന്നു. നാലാം നൂറ്റാണ്ടിലെ വിശുദ്ധ ഗ്രിഗറി നസ്രിയാന്‍സെന്‍, മിലാനിലെ വിശുദ്ധ അംബ്രോസ്, വിശുദ്ധ ജറോം എന്നിവരും തോമാശ്ലീഹായുടെ ഭാരതപ്രവേശനം സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയുള്ള ശ്രദ്ധേയമായ നിരവധി തെളിവുകള്‍ നിരത്തികൊണ്ടാണ് തോമാശ്ലീഹായുടെ ഭാരതപ്രവേശനം റവ. ഡോ. സേവ്യര്‍ കൂടപ്പുഴ സാക്ഷ്യപ്പെടുത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് മോഡറേറ്റര്‍ ആയിരുന്നു. മാര്‍ത്തോമാ വിദ്യാനികേതന്‍ ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊല്ലാറ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-07-03-05:35:26.jpg
Keywords: തോമ
Content: 8120
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാദിനാഘോഷം ആരംഭിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭാദിനാഘോഷം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. ഛാന്ദാ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുംപുറം പതാക ഉയര്‍ത്തി. 11.15നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന നടക്കും. സത്‌ന രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വചനസന്ദേശം നല്‍കും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആര്‍ച്ച്ഡീക്കനാകും. ഉച്ചകഴിഞ്ഞു നടക്കുന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷത വഹിക്കും. പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സഭാദിനാഘോഷത്തില്‍ പങ്കെടുക്കും.
Image: /content_image/News/News-2018-07-03-06:16:48.jpg
Keywords: സീറോ
Content: 8121
Category: 1
Sub Category:
Heading: പാവങ്ങള്‍ക്കായുള്ള അത്താഴവിരുന്നില്‍ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും മുന്‍ തടവുകാര്‍ക്കുമായി ഒരുക്കപ്പെട്ട അത്താഴവിരുന്നില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ശനിയാഴ്ച (30/06/18) രാത്രിയില്‍ നടന്ന അത്താഴ വിരുന്നിലാണ് എളിമയുടെയും പാവങ്ങളോടുമുള്ള കരുതലിന്റെയും സന്ദേശം നല്‍കികൊണ്ട് പാപ്പ വിരുന്നില്‍ പങ്കുചേര്‍ന്നത്. വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രയേവ്‌ദകി കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിനോടനബന്ധിച്ചാണ് ഇരുനൂറ്റി എണ്‍പതോളം നിര്‍ധനര്‍ക്കായി വിരുന്ന് ഒരുക്കിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ വിരുന്നുശാലയിലെത്തിയ പാപ്പ എല്ലാവരോടും കുശലാന്വേഷണം നടത്തുകയും അവരുമൊത്തു ഭക്ഷണം കഴിക്കുകയുമായിരിന്നു. അഭയാര്‍ത്ഥികളുമായി പാപ്പ പ്രത്യേകം സംസാരിച്ചു. രണ്ടുമണിക്കൂറോളം പാവങ്ങളോടൊപ്പം ചിലവഴിച്ചതിന് ശേഷമാണ് പാപ്പ സ്വവസതിയിലേക്ക് മടങ്ങിയത്.
Image: /content_image/News/News-2018-07-03-06:47:49.jpg
Keywords: പാവ, തടവ
Content: 8122
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യ; നൈജീരിയൻ പ്രസിഡന്‍റിനെതിരെ പ്രതിഷേധം വ്യാപകം
Content: അബൂജ: നൈജീരിയയില്‍ ക്രൈസ്തവ നരഹത്യ തടയുന്നതിൽ നടപടിയെടുക്കാത്ത പ്രസിഡന്റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സെന്‍ട്രല്‍ നൈജീരിയയിൽ മുസ്ളിം ഫുലാനി സംഘം നടത്തുന്ന ക്രൈസ്തവ നരഹത്യ തടയുന്നതിൽ പരാജിതനായ പ്രസിഡന്റ് രാജി വയ്ക്കണമെന്ന് മുൻ ലാഗോസ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്തോണി ഒലുബുൻമി ഒകോഗി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നും തുടർന്ന് വരുന്ന മൂന്ന് വർഷവും സ്ഥിതി തുടരുന്നതിനേക്കാൾ സ്ഥാനം രാജി വച്ച് ഒഴിയുന്നതാണ് നല്ലതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. രാജ്യത്ത് നിഷ്കളങ്കരായ നിരവധി പേർ വധിക്കപ്പെടുമ്പോഴും ഭരണാധികാരിയുടെ നിശബ്ദത ചോദ്യം ചെയ്യപ്പെടണം. പൗരന്മാർക്ക് ഭരണഘടന ഉറപ്പു വരുത്തുന്ന സംരക്ഷണം ലഭിക്കാത്ത പക്ഷം പ്രസിഡന്റ് പുറത്തു പോകണമെന്ന് നൈജീരിയന്‍ പത്രത്തിന് നല്കിയ പ്രസ്താവനയില്‍ ഒകോഗി പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രസിഡന്റ് ബുഹാരിയുടെ ഭരണകൂടം യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ലാഫിയ ബിഷപ്പ് മാത്യു ഇഷായ ഒടുവും വ്യക്തമാക്കി. ക്രൈസ്തവരുടെ പരമ്പരാഗത ഭൂമി കൈയ്യേറാനാണ് ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമം നടക്കുന്നതെന്ന് ഗാന -റോപ്പ് ഗ്രാമത്തിൽ ബൈബിൾ സ്കൂളിന് നേരെ നടന്ന ആക്രമണത്തെ ഉദ്ധരിച്ച് ഡോ.സോജ ബെവരങ്ങ് പറഞ്ഞു. കഴിഞ്ഞ ആഴ്ച പ്ലേറ്റോ പ്രവിശ്യയില്‍ ഫുലാനി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. നൈജീരിയയെ ക്രൈസ്തവ മുക്തമാക്കി ഇസ്ളാമികവത്കരിക്കുകയാണ് ഫുലാനി സംഘത്തിന്റെ നീക്കമെന്ന് ക്രൈസ്തവ സംഘടനകൾ പ്രതികരിച്ചു. അതേസമയം നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണവും വംശഹത്യയും രൂക്ഷമാകുമ്പോഴും മുഖ്യധാര മാധ്യമങ്ങള്‍ മൗനം അവലംബിക്കുകയാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-07-03-07:24:59.jpg
Keywords: നൈജീ
Content: 8123
Category: 18
Sub Category:
Heading: ഫാ. ആന്റണി നിരപ്പേലിന് അവാര്‍ഡ് സമ്മാനിച്ചു
Content: കാഞ്ഞിരപ്പള്ളി: ഫ്യൂച്ചര്‍ കേരള എഡ്യൂക്കേഷല്‍ എക്സലന്‍സ് അവാര്‍ഡ് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജുകളുടെ ഡയറക്ടര്‍ റവ.ഡോ. ആന്റണി നിരപ്പേലിന് ഗവര്‍ണര്‍ പി. സദാശിവം സമ്മാനിച്ചു. ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന റവ.ഡോ. ആന്റണി നിരപ്പേലിന്റെ ത്യാഗോജ്വലമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. എറണാകുളം ക്രൗണ്‍ പ്ലാസ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവിലാണ് അവാര്‍ഡ് സമ്മാനിച്ചത്. യോഗത്തില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ ഡോ. ദെബാശിഷ് ചാറ്റര്‍ജി, പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Image: /content_image/India/India-2018-07-03-09:33:12.jpg
Keywords: അവാര്‍ഡ