Contents
Displaying 7811-7820 of 25133 results.
Content:
8124
Category: 14
Sub Category:
Heading: യേശുവിനെ വാഴ്ത്തിപ്പാടി ‘മരുഭൂമിയിലെ ശബ്ദം’ ശ്രദ്ധ നേടുന്നു
Content: മാഡ്രിഡ്: ദാനമായി ലഭിച്ച ശബ്ദ മാധുര്യത്തെ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ മാറ്റിവച്ച ‘ദ വോയിസ് ഇൻ ദി ഡെസേർട്ട്’ എന്ന റോക്ക് ബാൻഡ് സംഘം ശ്രദ്ധ നേടുന്നു. കഴിഞ്ഞ പതിനാല് വര്‍ഷമായി യേശുവിനെ വാഴ്ത്തിപ്പാടുന്ന സംഘത്തിലെ ആകെയുള്ള ഏഴംഗങ്ങളിൽ മൂന്നുപേർ വൈദികരാണെന്നതും ശ്രദ്ധേയമാണ്. ഫാ. ജൂലിയെ അലജാന്ദ്രെ, ഫാ. കറി, ഫാ. ആൽബെർട്ടോ റാപ്പോസോ എന്നിവരാണ് ബാൻഡില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികർ. 2004-ല്‍ മാഡ്രിഡ് അൽക്കലാഡി രൂപതയിലെ സെമിനാരിയിലാണ് ‘ദ വോയിസ് ഇൻ ദി ഡെസേർട്ട്’ അഥവാ ‘മരുഭൂമിയിലെ ശബ്ദം’ എന്ന റോക്ക് ബാൻഡ് ആരംഭിച്ചത്. സെമിനാരിയില്‍ ദൈവശാസ്ത്രത്തിന് പഠിച്ചുകൊണ്ടിരിന്ന ഏതാനും വിദ്യാർത്ഥികൾ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഒന്നിച്ചുപാടി റെക്കോർഡ് ചെയ്തതോടെയാണ് സ്വന്തമായി ഒരു ബാന്‍ഡ് എന്ന ആശയം സംഘത്തില്‍ ഉയര്‍ന്നത്. തുടര്‍ന്നു രൂപതയുടെ അംഗീകാരത്തോടെ ബാന്‍ഡ് തങ്ങളുടെ ദൌത്യം ആരംഭിക്കുകയായിരിന്നു. വിശ്വാസികളും അവിശ്വാസികളും ഗാനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ‘ദ വോയിസ് ഇൻ ദി ഡെസേർട്ട്’-ന്‍റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. അമേരിക്കയിലും സ്‌പെയിനിലും പോർച്ചുഗലിലും ആയിരങ്ങളാണ് ബാന്‍ഡിന്റെ സ്വരമാധുര്യം കേള്‍ക്കാന്‍ എത്തിയത്. 2011-ൽ ലോക യുവജന ദിനവുമായി ബന്ധപ്പെട്ട് ബനഡിക്ട് പതിനാറാമൻ പാപ്പ മാഡ്രിഡ് സന്ദർശിച്ചപ്പോൾ 'ദ വോയിസ് ഇൻ ദി ഡെസേർട്ട്' നിരവധി ഗാനങ്ങള്‍ ആലപിച്ചിരിന്നു. ‘ടു എ ലൈറ്റ്’, ‘ദ കോളിങ്’, ‘ദ ലോർഡ് ഗെറ്റ്‌സ് മീ അപ്പ് എഗെയ്ൻ’, ‘മൈ സ്ട്രെംഗ്ത്’, ‘ഐ വിൽ സീക്ക് യുവർ ഫെയ്‌സ്’, ‘തൈ വിൽ ബി ഡൺ ഓൺ മീ’ തുടങ്ങീ ബാൻഡ് സംഘത്തിന്റെ നിരവധി ഗാനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ഇന്ന് സംഗീതത്തിലൂടെ യേശുവിനെ മഹത്വപ്പെടുത്തി അനേകരുടെ വിശ്വാസത്തെ ഉണര്‍ത്തുകയാണ് 'മരുഭൂമിയിലെ ശബ്ദം'.
Image: /content_image/News/News-2018-07-03-11:07:38.jpg
Keywords: സംഗീത, കലാരൂപ

8125
Category: 7
Sub Category:
Heading: കുമ്പസാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി
Content: എന്തിന് കുമ്പസാരിക്കണം? കര്‍ത്താവിന്റെ പക്കല്‍ നേരിട്ടു പാപങ്ങള്‍ ഏറ്റുപറയുന്നതിന് പകരം വൈദികന്റെ അടുത്തു കുമ്പസാരിക്കേണ്ടതുണ്ടോ? കുമ്പസാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയുമായി പ്രതികരണ വേദിയില്‍ മാര്‍ ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
Image:
Keywords: കുമ്പസാ

8126
Category: 18
Sub Category:
Heading: പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെ മുന്നോട്ടു പോകണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സഭ ഇന്നു നേരിടുന്ന വ്യത്യസ്തമായ പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും മുന്നോട്ടുപോകണമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമപ്പുറം, വിശ്വാസത്തില്‍ അടിയുറച്ച ബോധ്യങ്ങള്‍ അനേകരിലേക്കു പകരുകയാണു പ്രേഷിതപ്രവര്‍ത്തനങ്ങളുടെ കാതലെന്നും മാറുന്ന കാലഘട്ടത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടു സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേഷിതവര്യനായ വിശുദ്ധ തോമാശ്ലീഹായുടെ വഴികളെ പുതിയ കാലഘട്ടത്തില്‍ ഫലപ്രദമായി അടയാളപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടു കൂടുതല്‍ സ്‌നേഹവും കരുണയും നമുക്കുണ്ടാകണം. സഭയുടെ തലങ്ങളില്‍ നിന്നു സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കു പ്രേഷിത ചൈതന്യം വ്യാപിക്കണം. സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ സഭാശുശ്രൂഷകളുടെ നന്മയും പ്രതിഫലിക്കേണ്ടതുണ്ട്. സഭ ഇന്നു നേരിടുന്ന വ്യത്യസ്തമായ പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ വഴികളിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും നാം മുന്നോട്ടുപോകണം. വിശ്വാസത്തിലും പ്രവര്‍ത്തനങ്ങളിലും തീക്ഷ്ണത അണയാതെ സൂക്ഷിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു. രാവിലെ ഛാന്ദാ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുംപുറം പതാക ഉയര്‍ത്തി. സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് ആശയവിനിമയം നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ സത്‌ന രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വചനസന്ദേശം നല്‍കി. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആര്‍ച്ച് ഡീക്കനായി. ഉച്ചയ്ക്കുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത്, ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുംപുറം, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫാ. മൈക്കിള്‍ കാരികുന്നേല്‍, സിസ്റ്റര്‍ എല്‍സി സേവ്യര്‍, ബിജു പറന്നിലം, ഡോ. കെ.വി. റീത്താമ്മ, അഞ്ജന ട്രീസ ജോസ്, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Image: /content_image/India/India-2018-07-03-15:52:37.jpg
Keywords: ആലഞ്ചേ

8127
Category: 1
Sub Category:
Heading: മാംഗ്ലൂര്‍ രൂപതയ്ക്കു പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: മാംഗ്ലൂര്‍ രൂപതയുടെ പുതിയ അദ്ധ്യക്ഷനായി റവ. ഡോ. പീറ്റര്‍ പോള്‍ സല്‍ദന്‍ഹയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ അലോഷ്യസ് പോള്‍ ഡിസൂസയുടെ രാജി മാര്‍പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. നിയമന ഉത്തരവ് ഇന്ത്യന്‍ സമയം വൈകീട്ട് 3.30നു ഡല്‍ഹി സിബിസിഐ ആസ്ഥാനത്തും വത്തിക്കാനിലും നടന്നു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി സേവനം ചെയ്തു വരികയാണ് റവ. ഡോ. പീറ്റര്‍ പോളിന് പുതിയ ദൌത്യം ലഭിച്ചത്. 1964 ഏപ്രില്‍ 27 മാംഗ്ലൂര്‍ രൂപതയുടെ കീഴിലുള്ള കിന്നിഗോളിയിലാണ് റവ. പീറ്റര്‍ പോളിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജെപ്പുവിലെ സെന്‍റ് ജോസഫ് സെമിനാരിയില്‍ ചേര്‍ന്നു. 1991-ല്‍ വൈദികനായി. 2005-ല്‍ ദൈവശാസ്ത്രത്തില്‍ പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി. വിവിധ ഇടവകകളില്‍ സേവനം ചെയ്ത അദ്ദേഹം 2010-മുതല്‍ റോമില്‍ പ്രൊഫസറായി സേവനം ചെയ്തു വരികയായിരിന്നു.
Image: /content_image/News/News-2018-07-03-16:38:12.jpg
Keywords: പുതിയ

8128
Category: 18
Sub Category:
Heading: ഡിഎസ്ടി സമൂഹം സുവര്‍ണ്ണ ജൂബിലി നിറവില്‍
Content: അരുവിത്തുറ: 1969 ജൂലൈ മൂന്നിന് പാലാ രൂപതയില്‍ അരുവിത്തുറയില്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷ്ണറി സന്യാസിനീ സമൂഹം (ഡിഎസ് ടി) സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിച്ചു. അരുവിത്തുറയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ഡിഎസ്ടി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ലിസാ ജോസ് സ്വാഗതം പറഞ്ഞു. അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍ കുന്നേല്‍, പി .സി ജോര്‍ജ് എം എല്‍ എ, എംഎസ്ടി ഡയറക്ടര്‍ ജനറാള്‍ റവ.ഡോ.ആന്റണി പെരുമാനൂര്‍, റവ.ഡോ.മാത്യു മുളങ്ങാശേരി, അരുവിത്തുറ ഫൊറോന വികാരി ഫാ.തോമസ് വെടിക്കുന്നേല്‍, മൂവാറ്റുപുഴ ലിസ്യൂ സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.അഗസ്റ്റിന്‍ വാലുമ്മേല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സുവര്‍ണ ജൂബിലി ലോഗോ മാര്‍ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. ജൂബിലി കണ്‍വീനര്‍ സിസ്റ്റര്‍ അനിത തേവറോലിക്കല്‍ നന്ദി പറഞ്ഞു. ഡി എസ് ടി സന്യാസിനീ സമൂഹത്തിന് ഇന്ന് രണ്ടു പ്രൊവിന്‍സും ഒരു റീജിയനുമുണ്ട്.
Image: /content_image/India/India-2018-07-04-04:38:09.jpg
Keywords: സുവര്‍ണ്ണ

8129
Category: 18
Sub Category:
Heading: സഭക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ദുരുദ്ദ്യേശപരം: കത്തോലിക്ക അല്‍മായ നേതൃസമ്മേളനം
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവ സഭയെയും സഭാമേലധ്യക്ഷന്മാരെയും അവഹേളിക്കുന്നതിനും സ്വഭാവഹത്യ നടത്തുന്നതിനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഏതാനും മാസങ്ങളായി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ ദുരുദ്ദ്യേശപരമെന്നു കേരള കത്തോലിക്കാ അല്മായ നേതൃസമ്മേളനം. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ചും തെറ്റിദ്ധാരണയുണ്ടാക്കുംവിധം പര്‍വതീകരിച്ചും വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാത്ത, അവാസ്തവ പ്രസ്താവനകളിലൂടെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചും സഭയെയും സഭാധികാരികളെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുന്നവര്‍ സഭാവിരോധികള്‍ തന്നെയാണെന്നും സമ്മേളനം വിലയിരുത്തി. ദുരുദ്ദ്യേശപരമായ മാധ്യമവിചാരണ പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. തങ്ങള്‍ക്കു താത്പര്യമുള്ള ചിലരുടെ അഭിപ്രായങ്ങള്‍ കത്തോലിക്കാസഭയിലെ പൊതുസമൂഹത്തിന്റെ അഭിപ്രായവും നിലപാടുമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ മാധ്യമധര്‍മം ലംഘിക്കുകയാണ്. സഭാനേതൃത്വവുമായി പല കാരണങ്ങളാല്‍ ഇടഞ്ഞുനില്ക്കുന്നവരെയും സഭയില്‍ നിലവില്‍ ഔദ്യോഗികസ്ഥാനങ്ങളൊന്നുമില്ലാത്തവരുമായവരെ സഭയുടെ പ്രതിനിധികളെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചയിലും മറ്റും പങ്കെടുപ്പിച്ച് സഭാനേതൃത്വത്തിനെതിരേ പ്രചാരണം നടത്തുന്നത് മാധ്യമധര്‍മമല്ല. അന്വേഷകന്റെയും ന്യായാധിപന്റെയും റോള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശവും അധികാരവും ഇല്ല. സഭയുടെ മേലുള്ള ചില മാധ്യമങ്ങളുടെ അന്യായമായ കടന്നുകയറ്റം ഇനിയും നിസഹായരായി നോക്കിനില്ക്കില്ല. കുറ്റം ചെയ്തിട്ടുള്ളവര്‍ക്കു കോടതി ശിക്ഷ നല്കട്ടെ. സമൂഹത്തിനു വിവിധ മേഖലകളില്‍ മികച്ച സേവനം നല്കുന്ന കത്തോലിക്കാ സഭയെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ചില മാധ്യമങ്ങള്‍ വളഞ്ഞിട്ടാക്രമിക്കുന്നതില്‍ സമുദായാംഗങ്ങളും പൊതുസമൂഹവും ഉചിതമായി പ്രതികരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ നടന്ന നേതൃസമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, വര്‍ഗീസ് കോയിക്കര, കെസിസി സെക്രട്ടറി ജോജി ചിറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം, ലത്തീന്‍ സഭാവക്താവ് ഷാജി ജോര്‍ജ്, ഡോ. മേരി റെജീന, ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്റണി, എംസിഎ ഭാരവാഹികളായ സണ്ണി ജോര്‍ജ്, ചെറിയാന്‍ ചെന്നീര്‍ക്കര എന്നിവര്‍ പ്രസംഗിച്ചു. കെസിഎഫ് പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷനായിരിന്നു.
Image: /content_image/India/India-2018-07-04-05:12:11.jpg
Keywords: അല്‍മായ

8130
Category: 1
Sub Category:
Heading: അമേരിക്കന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ പ്രാര്‍ത്ഥനയുമായി മെത്രാന്മാര്‍
Content: ടെക്സാസ്: അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിൽ തടങ്കലില്‍ കഴിയുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തുവാനും കത്തോലിക്കാ മെത്രാൻമാർ എത്തി. ജൂലെെ ഒന്നാം തീയതി അമേരിക്കയിലെ ആറു മെത്രാൻമാരാണ് അതിർത്തിയിലെ കുടിയേറ്റ പ്രശ്നത്തെ പറ്റി പഠിക്കാനായി എത്തിച്ചേര്‍ന്നത്. ദേശീയ മെത്രാൻ സമിതിയുടെ തലവനും ടെക്സാസ് മെത്രാനുമായ കർദ്ദിനാൾ ഡാനിയേൽ ഡിനാർഡോയാണ് മെത്രാൻ സംഘത്തെ നയിച്ചത്. തടങ്കലില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മെത്രാൻ സംഘം മാതാപിതാക്കളിൽ നിന്നും വേര്‍പെടുത്തപ്പെട്ട കുട്ടികളുമായി സംസാരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ സാൻ ജുവാൻ ബസലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണവും നടന്നു. കുടിയേറ്റക്കാരുടെ ജീവിത സാഹചര്യം എന്താണെന്ന് മനസ്സിലാക്കാനാണ് മെത്രാൻമാർ ഇവിടെ വന്നതെന്നും സഭ കുടിയേറ്റക്കാർക്കു വേണ്ടി ശബ്ദം ഉയർത്തിയില്ലെങ്കിൽ ആര് അത് ചെയ്യുമെന്നും അമേരിക്കയിലെ ബ്രൗൺവില്ല രൂപതയുടെ അധ്യക്ഷനായ ഡാനിയേൽ ഫ്ളോർസ് ചോദിച്ചു. ആയിരത്തിഎണ്ണൂറോളം വിശ്വാസികളാണ് ബിഷപ്പുമാര്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത്. കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലും അതിർത്തിയിൽ ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്നത് കത്തോലിക്കാ സന്നദ്ധ സംഘടനകളാണ്.
Image: /content_image/News/News-2018-07-04-06:32:56.jpg
Keywords: മെക്സി

8131
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതിയിലേക്ക്; 70 നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നാളെ എഴുപതാം ജന്മദിനം. സപ്തതിയ്ക്കു പ്രത്യേക ആഘോഷങ്ങളില്ല. നാളെ രാവിലെ 6.15ന് ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ചാപ്പലില്‍ മാര്‍ ജോസഫ് പെരുന്തോട്ടം കൃതജ്ഞതാബലി അര്‍പ്പിക്കും. കോട്ടയം പുന്നത്തുറയിലെ കൊങ്ങാണ്ടൂര്‍ ഗ്രാമത്തില്‍ പെരുന്തോട്ടം കുടുംബത്തില്‍ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനായി 1948 ജൂലൈ അഞ്ചിനാണ് മാര്‍ ജോസഫ് പെരുന്തോട്ടം ജനിച്ചത്. സപ്തതിയുടെ ഓര്‍മ്മയ്ക്കായി അമ്പൂരി, ആയൂര്‍, തിരുവനന്തപുരം ഫൊറോനകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലകളില്‍ ഭവനരഹിതര്‍ക്ക് 70 വീടുകള്‍ നിര്‍മിച്ചുനല്‍കും. ആറുലക്ഷം രൂപ ചെലവുവരുന്ന വീടുകളാണ് നിര്‍മിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബത്തിന് അന്‍പതു ശതമാനം തുക പദ്ധതിയില്‍നിന്നും സഹായധനമായി നല്‍കും. 25 ശതമാനം ഗുണഭോക്താക്കളും 25 ശതമാനം അതത് ഇടവകകളും നല്‍കണം. വിവിധ ഇടവകകളില്‍ നിന്നും സന്നദ്ധതയുള്ള വ്യക്തികളില്‍ നിന്നും ധനസമാഹരണം നടത്താനാണ് തീരുമാനം. 2019 ഏപ്രിലില്‍ പൂര്‍ത്തീകരിച്ച് മേയ് 20ന് അന്പൂരിയില്‍ നടക്കുന്ന അതിരൂപതാദിന സമ്മേളനത്തില്‍ താക്കോല്‍ദാനം നിര്‍വഹിക്കത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ദൈവശാസ്ത്രത്തിലും സഭാ ചരിത്രത്തിലും അഗാധപണ്ഡിതനുമായ അദ്ദേഹം 2002 ഏപ്രില്‍ 24ന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2007 മാര്‍ച്ച് 19നാണ് അതിരൂപതയുടെ നാലാമത്തെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ടത്.
Image: /content_image/India/India-2018-07-04-07:23:20.jpg
Keywords: പെരുന്തോ

8132
Category: 1
Sub Category:
Heading: 'പ്രാര്‍ത്ഥന കുറ്റകരം'; ലണ്ടന്‍ ജഡ്ജിയുടെ തീരുമാനത്തില്‍ ആശങ്കയുമായി ക്രൈസ്തവര്‍
Content: ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ ‘പ്രാര്‍ത്ഥിക്കുന്നത്' നിരോധിച്ച ഈലിംഗ് കൗണ്‍സില്‍ തീരുമാനത്തെ പിന്താങ്ങിയ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ സമൂഹം. ജസ്റ്റിസ് ടര്‍ണറിന്റെ തീരുമാനം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നല്‍കുന്നതെന്ന് ‘ബി ഹിയര്‍ ഫോര്‍ മി’ പ്രചാരണ പദ്ധതിയുടെ വക്താവായ ക്ലെയര്‍ കാര്‍ബെറി പറഞ്ഞു. പതിനാറാം നൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് പ്രാര്‍ത്ഥന യുകെയില്‍ കുറ്റകരമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ അബോര്‍ഷന്‍ ക്ലിനിക്കിന്റെ പരിസരം പ്രാര്‍ത്ഥനാ നിരോധന മേഖലയാക്കിയ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ക്രൈസ്തവ വിശ്വാസിയായ സ്ത്രീ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ടര്‍ണര്‍ ഏകപക്ഷീയമായ വിധിപ്രസ്താവം നടത്തിയത്. ‘ഒരു ജനാധിപത്യ രാജ്യത്തിന് അനിവാര്യമായ നടപടി’ എന്നാണ് അദ്ദേഹം തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ അബോര്‍ഷന്‍ ക്ലിനിക്കിന്റെ പരിസരത്തുള്ള റോഡില്‍ നിന്നു പ്രാര്‍ത്ഥിക്കുവാനോ, അബോര്‍ഷനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനോ, ഇക്കാര്യത്തില്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനോ സാധിക്കില്ലെന്ന് കാര്‍ബെറി പറയുന്നു. പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളെ തുടര്‍ന്ന്‍ പടിഞ്ഞാറന്‍ ലണ്ടന്‍ ബറോയിലെ ‘മേരി സ്റ്റോപ്സ്’ അബോര്‍ഷന്‍ ക്ലിനിക്കിന്റെ 100 മീറ്റര്‍ പരിസരം ‘ബഫര്‍ സോണായി’ പ്രഖ്യാപിച്ചുകൊണ്ട് ഈലിംഗിലെ കൗണ്‍സിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നടപടി കൈകൊണ്ടത്. പ്രോലൈഫ് പ്രവര്‍ത്തകരായ വനിതകള്‍ പ്രതിഷേധിക്കുകയല്ലെന്നും അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തുകയും, അബോര്‍ഷന് പകരം ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും മാത്രമാണ് ചെയ്തിരിന്നതെന്ന് കാര്‍ബെറി വ്യക്തമാക്കി. അതേസമയം പ്രാര്‍ത്ഥനക്ക് വിലക്കിടാനുള്ള വിധി വരും ദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-07-04-08:38:09.jpg
Keywords: ലണ്ട, ബ്രിട്ട

8133
Category: 1
Sub Category:
Heading: വൈദികർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ജൂലൈ മാസം വൈദികർക്കായി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂലൈ മൂന്നിന് പുറത്തിറക്കിയ പ്രതിമാസ പ്രാർത്ഥനാ നിയോഗ വീഡിയോ സന്ദേശത്തിലൂടെയാണ് ഏകാന്തയിലൂടെയും തളര്‍ച്ചയിലൂടെയും കടന്നു പോകുന്ന വൈദികരുടെ ആത്മീയ ഉണർവിന് വിശ്വാസികളുടെ പ്രാർത്ഥന ആവശ്യമാണെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചത്. കുറവുകളുണ്ടെങ്കിലും വൈദികരുടെ ശുശ്രൂഷാ സന്നദ്ധതയെ മനസ്സിലാക്കി അവരെ കൂടുതല്‍ പരിഗണിക്കണമെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. കുറവുകളും ബലഹീനതകളുമുണ്ടെങ്കിലും വിവിധ മേഖലകളില്‍ വൈദികര്‍ തീക്ഷ്ണമായി ശുശ്രൂഷ ചെയ്യുകയാണ്. നിരാശയുളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോഴും അവര്‍ തങ്ങളുടെ ശുശ്രൂഷ അവസാനിപ്പിക്കുന്നില്ല. വിശ്വാസി സമൂഹത്തിന്റെ സ്നേഹവും കരുതലും പ്രാർത്ഥനയും പ്രതിസന്ധിയെ തരണം ചെയ്ത് സേവനമനുഷ്ഠിക്കാൻ പുരോഹിതർക്ക് പ്രചോദനമാകണം. ഇടയ ദൗത്യത്തിന്റെ മഹനീയത മനസ്സിലാക്കി സേവനമേഖലയിൽ തീക്ഷണതയോടെ മുന്നേറാൻ പുരോഹിതർക്ക് വിശ്വാസികളുടെ പ്രാർത്ഥന ആവശ്യമാണെന്ന അഭ്യർത്ഥനയോടെയാണ് മാർപാപ്പയുടെ സന്ദേശം സമാപിക്കുന്നത്. അക്രമ ബാധിത പ്രദേശങ്ങളിലും സാധാരണക്കാര്‍ക്കിടയിലും വ്യത്യസ്ഥ മേഖലകളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ ദൃശ്യങ്ങളെ ചേര്‍ത്തുകൊണ്ട് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ആഗോള സഭയിലെ വൈദികര്‍ക്കായി നമ്മുക്കും ഈ മാസം മാര്‍പാപ്പയോടൊപ്പം പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2018-07-04-11:05:42.jpg
Keywords: വൈദിക