Contents

Displaying 7781-7790 of 25133 results.
Content: 8094
Category: 1
Sub Category:
Heading: പുതിയ ദൗത്യമേറ്റെടുത്ത് 14 കര്‍ദ്ദിനാളുമാര്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭയ്ക്കു പുത്തന്‍ ഉണര്‍വ് സമ്മാനിച്ചു ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച 14 പുതിയ കര്‍ദ്ദിനാളുമാരുടെ സ്ഥാനാരോഹണം ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്നു. സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും മോതിരവും അണിയിച്ചാണ് നവ കര്‍ദ്ദിനാളന്മാര്‍ക്ക് മാര്‍പാപ്പ പുതിയ പദവി സമ്മാനിച്ചത്. നിയമന ഉത്തരവും സ്ഥാനിക ഭദ്രാസന ദേവാലയം ഏതെന്നു വെളിപ്പുത്തുന്ന രേഖയും ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ ഓരോരുത്തര്‍ക്കും നല്‍കി. പാക്കിസ്ഥാന്‍, മഡഗാസ്‌കര്‍, മെക്‌സിക്കോ, ജപ്പാന്‍, ഇറാക്ക് എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളില്‍നിന്നുള്ള 14 പേരാണ് ഇന്നലത്തെ കണ്‍സിസ്റ്ററിയില്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. ദൈവത്തിന്റെ ജനതയെ ശുശ്രൂഷിക്കുകയാണു നമുക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയെന്നു ഫ്രാൻസിസ് പാപ്പ പറഞ്ഞു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം പാവങ്ങളെയും പരിത്യക്തരെയും സംരക്ഷിക്കുന്നതില്‍ ഉത്സുകരാവണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ബാഗ്ദാദില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ പുതിയ കര്‍ദ്ദിനാളുമാരുടെ പേരില്‍ മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞു. കൺസിസ്റ്ററിക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പുതിയ കര്‍ദ്ദിനാളുമാരോടൊപ്പം എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. പാപ്പയുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്ന് വിശുദ്ധ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ പുതിയ കര്‍ദ്ദിനാളുമാര്‍ ഒരുമിച്ച് ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും.
Image: /content_image/News/News-2018-06-29-04:25:16.jpg
Keywords: കര്‍ദ്ദിനാളു
Content: 8095
Category: 1
Sub Category:
Heading: പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി
Content: കാലിഫോര്‍ണിയ: ക്രിസ്ത്യന്‍ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ അബോര്‍ഷന്‍ സെന്‍ററുകളെ കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം സംസാര സ്വാതന്ത്ര്യത്തിനു എതിരാണെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി ആന്‍ഡ്‌ ലൈഫ് അഡ്വേക്കേറ്റ്സ് വി‌എസ് ബെസെറാ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയത്. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിക്കൊണ്ട് തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായി ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ സൗജന്യ പരസ്യ പ്രചാരകരാകാതെ ക്രിസ്ത്യന്‍ ക്ലിനിക്കുകള്‍ക്ക് അമ്മയുടേയും, കുഞ്ഞിന്റേയും ജീവന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും കോടതി പറഞ്ഞു. പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും തങ്ങളുടെ സെന്‍ററുകളില്‍ കുറഞ്ഞ ചിലവില്‍ ഗര്‍ഭഛിദ്ര സേവനം ലഭ്യമാകുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള നോട്ടീസ് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും, തങ്ങളുടെ സ്റ്റാഫില്‍ ഭ്രൂണഹത്യ ചെയ്യുവാന്‍ അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തണമെന്നുമുള്ള കാലിഫോര്‍ണിയ സംസ്ഥാന നിയമമായ ‘റിപ്രൊഡക്ടീവ് ഫാക്റ്റ്’ നിയമം സംസാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം ഭരണഘടനാ ഭേദഗതി എല്ലാ സംഘടനകള്‍ക്കും സംസാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം എന്ത് സംസാരിക്കരുത് എന്ന് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കാത്ത പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ ഒന്നാം ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുകയാണെന്ന വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ക്ലാരന്‍സ് തോമസാണ് കോടതിയുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് സമിതി ചെയര്‍മാനായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. പ്രോലൈഫ് പ്രവര്‍ത്തകരുടെ സംസാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന വലിയൊരു വിജയമാണ് കോടതി വിധി നല്‍കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
Image: /content_image/News/News-2018-06-29-07:06:23.jpg
Keywords: അമേരിക്ക
Content: 8096
Category: 1
Sub Category:
Heading: ഉത്തര കൊറിയന്‍ സഭക്ക് വേണ്ടി ദക്ഷിണ കൊറിയയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടരുന്നു
Content: സിയോള്‍: ഉത്തര കൊറിയന്‍ സഭയില്‍ വിശ്വാസ തീക്ഷ്ണതയും വളര്‍ച്ചയും ഉണ്ടാകാന്‍ ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉത്തര കൊറിയയിലെ സഭക്ക് വേണ്ടി ദക്ഷിണ കൊറിയയില്‍ 1170-മത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണമാണ് കഴിഞ്ഞ ദിവസം നടന്നത്. കൊറിയന്‍ സഭക്ക് വേണ്ടിയും, കൊറിയന്‍ മേഖലയിലെ സമാധാനത്തിനും അനുരഞ്ജനത്തിനുമായി ‘ദി റികണ്‍സിലിയേഷന്‍ ഓഫ് ദി കൊറിയന്‍ പീപ്പിള്‍' കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി എല്ലാ ചൊവ്വാഴ്ചകളിലും മുടങ്ങാതെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവരുന്നുണ്ട്. പരമ്പരയിലെ 1170-മത്തെ വിശുദ്ധ കുര്‍ബാനയാണ് ജൂണ്‍ 26 ചൊവ്വാഴ്ച സിയോളിലെ മേരി ഇമ്മാക്കുലേറ്റ് കത്തീഡ്രലില്‍ അര്‍പ്പിച്ചത്. പ്യോങ്ങ്യാങ്ങിലെ ദായെഷിന്രി, ഗ്വാന്‍ഹുരി എന്നീ ഇടവകകളെ പ്രത്യേകമായി സമര്‍പ്പിച്ചുകൊണ്ട് സംഘടനയുടെ പൊളിറ്റിക്കല്‍ ഡയറക്ടറായ ഫാ. കിം ഹുണ്‍-ഇല്ലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പരിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നത്. ദിവ്യബലിയുടെ സമാപനത്തില്‍ 'ഔര്‍ ഡിസൈര്‍ ഈസ്‌ യൂണിഫിക്കേഷന്‍' എന്ന ഗാനവും, വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയോടുള്ള സമാധാന പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. “ഉത്തരകൊറിയയിലെ കത്തോലിക്കാ സഭ എന്റെ ഹൃദയത്തില്‍” എന്ന പേരില്‍ പുതിയ പ്രചാരണ പരിപാടിക്കും കഴിഞ്ഞ ദിവസം ആരംഭം കുറിച്ചു. പ്രഭാതത്തിലും സായാഹ്നത്തിലുമുള്ള പ്രാര്‍ത്ഥനയും അനുരഞ്ജന ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയര്‍പ്പണവും കാരുണ്യപ്രവര്‍ത്തനങ്ങളും കൊറിയന്‍ സമാധാനത്തിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമാണ്. 1995-ല്‍ ദക്ഷിണ കൊറിയയിലെ ‘കമ്മിറ്റി ഫോര്‍ ദി റികണ്‍സിലിയേഷന്‍ ഓഫ് ദി കൊറിയന്‍ പീപ്പിളും, പ്യോങ്ങ്യാങ്ങിലെ സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ കൂട്ടായ്മയായ ചോസുണ്‍ കത്തോലിക്കാ അസ്സോസിയേഷനും സംയുക്തമായാണ് ആഴ്ചതോറും കുര്‍ബാന അര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തത്. അന്നുമുതല്‍ ഉത്തര കൊറിയയിലേയും, ദക്ഷിണ കൊറിയയിലേയും വിശ്വാസികള്‍ ഒരേസമയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. ഓരോ ചൊവ്വാഴ്ചയും രണ്ട് വീതം ഇടവകളെയാണ് ദിവ്യബലിയില്‍ സമര്‍പ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ. സ്വാതന്ത്ര്യത്തിനു മുന്‍പ് 1943-ല്‍ 19 ഇടവകകളും, 106 മിഷന്‍ കേന്ദ്രങ്ങളും 22 വിദ്യാഭ്യാസ സ്ഥാപനങ്ങളും 17 സാമൂഹ്യ ക്ഷേമ കേന്ദ്രങ്ങളും പ്യോങ്ങ്യാങ്ങിലെ അപ്പസ്തോലിക വികാരിയേറ്റില്‍ ഉണ്ടായിരുന്നു. മാമ്മോദീസ സ്വീകരിച്ച ഏതാണ്ട് 28,400-ഓളം വിശ്വാസികളാണ് അന്ന് ഉണ്ടായിരുന്നത്. നിലവില്‍ സിയോള്‍ അതിരൂപതയുടെ കണക്ക് പ്രകാരം ഉത്തര കൊറിയയില്‍ 57 ഇടവകകളിലായി ഏതാണ്ട് 52,000-ത്തോളം കത്തോലിക്കാ വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2018-06-29-09:55:28.jpg
Keywords: കൊറിയ
Content: 8097
Category: 1
Sub Category:
Heading: പ്രോലൈഫ് ആശയങ്ങളെ തള്ളികളയുന്നു; ഫേസ്ബുക്കിന്റെ നിഷ്പക്ഷത സംശയത്തില്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകത്ത് ഏറ്റവും അധികം പേര്‍ ഉപയോഗിയ്ക്കുന്ന നവമാധ്യമമായ ഫേസ്ബുക്കിന്റെ നയങ്ങള്‍ സംശയത്തിന്റെ നിഴലിലാകുന്നു. നിഷ്പക്ഷതയാണ് തങ്ങളുടെ മുഖമുദ്രയെന്ന് അവകാശപ്പെടുമ്പോഴും ജീവന്റെ മഹത്വം ചൂണ്ടിക്കാണിക്കുന്ന പ്രോലൈഫ് ആശയങ്ങളെയും ക്രൈസ്തവ ആശയങ്ങള്‍ ഉള്ള പേജുകളുടെയും പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് മനപൂര്‍വ്വം കത്രിക വയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രസിദ്ധ പ്രോലൈഫ് വാര്‍ത്ത മാധ്യമമായ 'ലൈഫ് സൈറ്റ് ന്യൂസ്'ന്റെ പ്രോലൈഫ് പ്രചാരണ പോസ്റ്റുകള്‍ക്കും, ക്രിസ്ത്യന്‍ പോസ്റ്റുകള്‍ക്കും നിയന്ത്രണം മൂലം കാലതാമസം നേരിടുകയോ, അനുമതി ലഭിക്കാതിരിക്കുകയോ ആണ്. പരസ്യ പോസ്റ്റുകളുടെ ഉള്ളടക്കം സുതാര്യമാക്കുമെന്ന ഫേസ്ബുക്കിന്റെ പുതിയ നിയമമാണ് പ്രോലൈഫ്, ക്രൈസ്തവ ആശയങ്ങളുടെ പ്രചരണത്തിന് തടസ്സമാകുന്നത്. യാതൊരു രാഷ്ട്രീയവുമില്ലാത്ത ഗര്‍ഭഛിദ്രത്തിനെതിരായ ലൈഫ് സൈറ്റ് ന്യൂസിന്റെ പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരിന്നു. അള്‍ട്രാസൗണ്ട്, ഗര്‍ഭവതികളായ അമ്മമാര്‍, ഭ്രൂണങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗര്‍ഭഛിദ്ര അനുകൂലികളുടെ പക്ഷപാതപരമായ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് അനുമതി നല്‍കുന്നുമുണ്ട്. ഇതോടെ ഫേസ്ബുക്കിന്റെ ‘നിഷ്പക്ഷത’ നിലപാട് സംശയത്തിന്റെ മുനയിലായിരിക്കുകയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഗര്‍ഭഛിദ്രം, പൗരാവകാശം, ആരോഗ്യം, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങളേയാണ് ഫേസ്ബുക്ക് ‘രാഷ്ട്രീയം’ എന്ന് വിശേഷിപ്പിക്കുന്നതെന്ന വൈരുദ്ധ്യം ക്രൈസ്തവ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. രാഷ്ട്രീയമല്ലാത്ത വിഷയങ്ങളെ രാഷ്ട്രീയമെന്ന് മുദ്രകുത്തിയാണ് ഫേസ്ബുക്ക് പ്രോലൈഫ്, ക്രിസ്ത്യന്‍ പോസ്റ്റുകളെ തഴയുന്നത്. ലൈഫ് സൈറ്റ് ന്യൂസ് അടക്കമുള്ള പ്രോലൈഫ് പ്രചാരകരായ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത് ഇതിനുമുന്‍പും വലിയ വിമര്‍ശനത്തിനു കാരണമായിരിന്നു.
Image: /content_image/News/News-2018-06-29-11:22:56.jpg
Keywords: ഫേസ്ബുക്ക
Content: 8098
Category: 7
Sub Category:
Heading: നവ കര്‍ദ്ദിനാളുമാര്‍ ബനഡിക്ട് പാപ്പക്കു ചാരെ
Content: ഇന്നലെ സ്ഥാനാരോഹണം ചെയ്യപ്പെട്ട 14 പുതിയ കര്‍ദ്ദിനാളുമാര്‍ ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ താമസിക്കുന്ന ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ എത്തിയപ്പോള്‍
Image:
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 8099
Category: 24
Sub Category:
Heading: "കുമ്പസാരത്തിനുള്ള പരീക്ഷ"; കൂദാശകൾ അംഗീകരിക്കുന്ന സഭകളിലെ വിശ്വാസികൾ അറിയാന്‍
Content: തിരുപട്ടം കിട്ടുന്നതിന് മുൻപ് കുമ്പസാരത്തിനുള്ള ഫാക്കൽറ്റി കിട്ടാനായി ഒരു പരീക്ഷ ഉണ്ട്. 'ആഡ് ഓട്സ്' (Ad Auds) എന്നാണു ആ പരീക്ഷ അറിയപ്പെടുന്നത്. മൊറാലിറ്റിയെ സംബന്ധിക്കുന്ന ചോദ്യങ്ങളായിരിക്കും കൂടുതലും. ഈ പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു. "താങ്കൾ ഒരു പള്ളിയിലെ വികാരി ആണെന്ന് ഇരിക്കട്ടെ. അവിടുത്തെ കപ്യാർ എല്ലാ ദിവസവും താങ്കൾ സ്ഥിരമായി പണം സൂക്ഷിക്കുന്ന താങ്കളുടെ മേശയിൽ നിന്ന് പണം മോഷിടിക്കാറുണ്ട്. ഈ കാര്യം കപ്യാർ കുമ്പസാരത്തിൽ ഏറ്റു പറഞ്ഞാൽ താങ്കൾ എന്ത് ചെയ്യും?" മൊറാലിറ്റിയും കാനോൻ നിയമങ്ങളും ഒക്കെ വച്ചാണ് ഈ പ്രശ്നത്തെ നേരിടേണ്ടത്. അതിനാൽ തന്നെ ഇത് ഒരു ചെറിയ പ്രശ്നം അല്ല. കുമ്പസാരക്കാരൻ നേരിടുന്ന ഒരു വലിയ വെല്ലുവിളി ആണ് ഈ ചോദ്യം. പക്ഷേ എത്ര വലിയ പ്രശ്നങ്ങൾ ആയാലും വെല്ലുവിളി ആയാലും കുമ്പസാരത്തിൽ ഏറ്റു പറയുന്ന കാര്യങ്ങൾക്കു മാപ്പു കൊടുക്കുക എന്നതിലുപരി യാതൊന്നും ചെയ്യാൻ പുരോഹിതന് അവകാശമില്ല. മോഷ്ടിച്ച പണം തിരികെ വയ്പ്പിക്കാനോ കുമ്പസാരത്തിൽ മാത്രം അറിഞ്ഞ ഒരു കാര്യത്തിന് അയാളെ ശിക്ഷിക്കാനോ പുരോഹിതന് സാധിക്കുകയില്ല. എന്തിനേറെ, ആ മേശ അവിടെ നിന്ന് മാറ്റിയിടാനോ കപ്യാർ മോഷ്ടിക്കുന്ന കാര്യം അറിയാവുന്നതുകൊണ്ട് സ്ഥിരമായി പണം അവിടെ സൂക്ഷിക്കുന്ന പതിവ് നിർത്താനോ പുരോഹിതന് സാധിക്കുകയില്ല. (അയാളുടെ കുമ്പസാരത്തിനു വെളിയിൽ ഇക്കാര്യം തെളിഞ്ഞാൽ അതിന്മേൽ ആക്ഷൻ എടുക്കാം. എന്നാൽ അത് തെളിയിക്കാനായി, (കുമ്പസാരത്തിൽ മാത്രം മനസിലായ ഒരു കാര്യം ആണെങ്കിൽ,) യാതൊന്നും ചെയ്യാൻ പാടില്ല.) ഇതാണ് കുമ്പസാരത്തിന്റെ സ്വകാര്യത. നൂറ്റാണ്ടുകളായി തിരുസഭ പിന്തുടരുന്ന കുമ്പസാരം എന്ന കൂദാശയുടെ പവിത്രതക്ക് വേണ്ടി ജീവൻ ബലി കഴിച്ച അനേകം വൈദീകരുണ്ട്. St. John Nepomucene, St. Mateo Correa Magallanes, Fr. Felipe Císcar Puig, Fr. Fernando Olmedo Reguera, എന്നിങ്ങനെ ഈ കൂദാശയുടെ സ്വകാര്യത പരസ്യമാക്കാതിരിക്കാൻ വേണ്ടി സ്വജീവൻ ബലി കഴിച്ച വിശുദ്ധരുടെ ഒരു നിര തന്നെ സഭയിൽ ഉണ്ട്. ഈ കുമ്പസാര രഹസ്യം സൂക്ഷിക്കുന്നതിനെ ആണ് ഇന്ന് നീലച്ചിത്ര-കണ്ണുകളും മനസുകളും ഉള്ള ചില വ്യക്തികൾ ആക്ഷേപിക്കുന്നത്. പൈശാചിക ശക്തികളെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും അധികം വേദനിപ്പിക്കുന്ന/തകർക്കുന്ന ഒന്നാണ് കുമ്പസാരം. വി. ജോൺ മരിയ വിയാനിയുടെയോ പാദ്രെ പിയെയുടെയോ ജീവചരിത്രങ്ങൾ വായിച്ചാൽ നമുക്ക് ഇത് മനസിലാക്കാം. അതുകൊണ്ടു തന്നെ ഒരു സഭയെ തകർക്കാൻ കുമ്പസാരം എന്ന കൂദാശയെ അവഹേളിക്കണം എന്ന് അവർക്കു നന്നായി അറിയാം. ആയിരക്കണക്കിന് കുമ്പസാരങ്ങൾ കേട്ടിട്ടുള്ള ഒരു വൈദീകൻ എന്ന നിലയിൽ ഈ കൂദാശയുടെ ശക്തിയെക്കുറിച്ചു എനിക്ക് തികഞ്ഞ ബോധ്യം ഉണ്ട്. ഈ കൂദാശ വഴി അനേകരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉറച്ചു പറയാൻ സാധിക്കും - ദൈവീക കൃപാവരത്തിന്റെ ഏറ്റവും ഹൃദ്യവും വ്യക്തിപരവുമായ അനുഭവം ആണ് ഒരു നല്ല കുമ്പസാരം. അത് സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്ന പൈശാചിക ശക്തികളെ തിരിച്ചറിയുക. നാം ദൈവമക്കൾ എന്ന് വിളിക്കപെടുന്നെങ്കിൽ, നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു വിശുദ്ധ ജനമായി അവിടുത്തെ സ്വീകരിക്കും എന്ന് തീരുമാനം എടുക്കാനും നമുക്ക് സാധിക്കണം. ജീവിതത്തിന്റെ ഇത് വരെയുള്ള കാലഘട്ടത്തിൽ അനേക വൈദീകരുടെ അടുത്ത് ഞാൻ കുമ്പസാരിച്ചിട്ടുണ്ട്. സെമിനാരി ജീവിതത്തിൽ കുമ്പസാരക്കാരന്റെ അടുത്ത് പോകുന്നത്, സെമിനാരിയിൽ വേറെ ആരോടും പറയാൻ സാധിക്കാത്ത കാര്യങ്ങൾ പങ്കു വയ്ക്കാം എന്ന ഉത്തമ ബോധ്യത്തോടെ ആയിരുന്നു. അതിനു മുൻപും അതിനു ശേഷവും അങ്ങനെ തന്നെ. കുമ്പസാരത്തിൽ ഏറ്റു പറഞ്ഞ ഏതെങ്കിലും ഒരു പാപത്തിന്റെ പേരിൽ ഇന്ന് വരെ എന്നെ ഒരു വൈദീകനും ബ്ളാക്ക് മെയിൽ ചെയ്തിട്ടില്ല, ഡിസ്ക്രിമിനേറ്റ് ചെയ്തിട്ടില്ല, ഞാൻ പാപിയാണെന്നു വിധിച്ചിട്ടില്ല. ഞാനും എന്റെ വൈദീക ജീവിതത്തിൽ ഇതുവരെ അങ്ങനെ തന്നെ ആണ് പെരുമാറിയിട്ടുള്ളത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചു നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക. ഒരു വൈദീകനും ഇങ്ങനെ പെരുമാറില്ല എന്ന് നിങ്ങള്ക്ക് ബോധ്യമാകും. കുമ്പസാരത്തിൽ ഏറ്റു പറഞ്ഞ ഒരു പാപത്തെ പ്രതി ആരെയെങ്കിലും ഏതെങ്കിലും പുരോഹിതൻ ബ്ലാക് മെയിൽ ചെയ്യുക എന്നത് ഒരു പുരോഹിതൻ എന്ന നിലയിൽ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, മറ്റേതൊരു ജീവിതാന്തസിനെക്കാളും വാൾനറബിൾ ആണ് പൗരോഹിത്യം. ഈ ദിവസങ്ങളിൽ നടന്ന കാര്യങ്ങളിൽ നിന്ന് തന്നെ അത് ബോധ്യപ്പെട്ടതുമാണ്. കുമ്പസാര രഹസ്യം പുറത്തു വിട്ടു എന്ന് ഏതെങ്കിലും വൈദീകന് നേരെ ആരോപണം ഉണ്ടായാൽ അത് അയാളുടെ ജീവിതത്തെ തകർക്കും. അപ്പോൾ ഇത് പോലെ ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ബോധ്യം ഉള്ളവർ ബന്ധപ്പെട്ടവരുടെ അടുക്കൽ ഇക്കാര്യം അറിയിക്കാവുന്നതാണ്. ഏറ്റുപറച്ചിലിന്റെയും അനുരഞ്ജനത്തിന്റെയും കൃപ ഒരിക്കലും നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകാതിരിക്കട്ടെ. വിശുദ്ധ ജോൺ മരിയ വിയാനി.. ഞങ്ങൾക്കായി പ്രാർത്ഥിക്കണേ. (NB: വെസ്റ്റേൺ ആസ്‌ട്രേലിയയിൽ ഈയിടെ നടന്ന ഒരു കാര്യം കൂടി ഇതിനോടൊപ്പം പറയാൻ ആഗ്രഹിക്കുകയാണ്. ചൈൽഡ് അബ്യുസ് കേസുകൾ കുമ്പസാരത്തിൽ അറിഞ്ഞാൽ അക്കാര്യം പുരോഹിതൻ അധികാരികളെ അറിയിക്കണം എന്ന ഒരു നിയമം വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ കൊണ്ടുവന്നു. എന്നാൽ പാപമോചനം നൽകുക എന്നതിലുപരി ഒന്നും ചെയ്യാൻ ഒരു കുമ്പസാരക്കാരന് അവകാശല്ല എന്നുള്ളതുകൊണ്ടാണ് ഈ നിയമം അനുസരിക്കില്ല എന്ന് പുരോഹിതർ ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു വേണ്ടി വേണമെങ്കിൽ ജയിലിൽ പോകാനും അവർ തയാറാണ്.)
Image: /content_image/SocialMedia/SocialMedia-2018-06-29-16:29:03.jpg
Keywords:
Content: 8100
Category: 24
Sub Category:
Heading: "കുമ്പസാരത്തിനുള്ള പരീക്ഷ"; കൂദാശകൾ അംഗീകരിക്കുന്ന സഭകളിലെ വിശ്വാസികൾ അറിയാന്‍
Content: തിരുപട്ടം കിട്ടുന്നതിന് മുൻപ് കുമ്പസാരത്തിനുള്ള ഫാക്കൽറ്റി കിട്ടാനായി ഒരു പരീക്ഷ ഉണ്ട്. 'ആഡ് ഓട്സ്' (Ad Auds) എന്നാണു ആ പരീക്ഷ അറിയപ്പെടുന്നത്. മൊറാലിറ്റിയെ സംബന്ധിക്കുന്ന ചോദ്യങ്ങളായിരിക്കും കൂടുതലും. ഈ പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു. "താങ്കൾ ഒരു പള്ളിയിലെ വികാരി ആണെന്ന് ഇരിക്കട്ടെ. അവിടുത്തെ കപ്യാർ എല്ലാ ദിവസവും താങ്കൾ സ്ഥിരമായി പണം സൂക്ഷിക്കുന്ന താങ്കളുടെ മേശയിൽ നിന്ന് പണം മോഷിടിക്കാറുണ്ട്. ഈ കാര്യം കപ്യാർ കുമ്പസാരത്തിൽ ഏറ്റു പറഞ്ഞാൽ താങ്കൾ എന്ത് ചെയ്യും?" മൊറാലിറ്റിയും കാനോൻ നിയമങ്ങളും ഒക്കെ വച്ചാണ് ഈ പ്രശ്നത്തെ നേരിടേണ്ടത്. അതിനാൽ തന്നെ ഇത് ഒരു ചെറിയ പ്രശ്നം അല്ല. കുമ്പസാരക്കാരൻ നേരിടുന്ന ഒരു വലിയ വെല്ലുവിളി ആണ് ഈ ചോദ്യം. പക്ഷേ എത്ര വലിയ പ്രശ്നങ്ങൾ ആയാലും വെല്ലുവിളി ആയാലും കുമ്പസാരത്തിൽ ഏറ്റു പറയുന്ന കാര്യങ്ങൾക്കു മാപ്പു കൊടുക്കുക എന്നതിലുപരി യാതൊന്നും ചെയ്യാൻ പുരോഹിതന് അവകാശമില്ല. മോഷ്ടിച്ച പണം തിരികെ വയ്പ്പിക്കാനോ കുമ്പസാരത്തിൽ മാത്രം അറിഞ്ഞ ഒരു കാര്യത്തിന് അയാളെ ശിക്ഷിക്കാനോ പുരോഹിതന് സാധിക്കുകയില്ല. എന്തിനേറെ, ആ മേശ അവിടെ നിന്ന് മാറ്റിയിടാനോ കപ്യാർ മോഷ്ടിക്കുന്ന കാര്യം അറിയാവുന്നതുകൊണ്ട് സ്ഥിരമായി പണം അവിടെ സൂക്ഷിക്കുന്ന പതിവ് നിർത്താനോ പുരോഹിതന് സാധിക്കുകയില്ല. (അയാളുടെ കുമ്പസാരത്തിനു വെളിയിൽ ഇക്കാര്യം തെളിഞ്ഞാൽ അതിന്മേൽ ആക്ഷൻ എടുക്കാം. എന്നാൽ അത് തെളിയിക്കാനായി, (കുമ്പസാരത്തിൽ മാത്രം മനസിലായ ഒരു കാര്യം ആണെങ്കിൽ,) യാതൊന്നും ചെയ്യാൻ പാടില്ല.) ഇതാണ് കുമ്പസാരത്തിന്റെ സ്വകാര്യത. നൂറ്റാണ്ടുകളായി തിരുസഭ പിന്തുടരുന്ന കുമ്പസാരം എന്ന കൂദാശയുടെ പവിത്രതക്ക് വേണ്ടി ജീവൻ ബലി കഴിച്ച അനേകം വൈദീകരുണ്ട്. St. John Nepomucene, St. Mateo Correa Magallanes, Fr. Felipe Císcar Puig, Fr. Fernando Olmedo Reguera, എന്നിങ്ങനെ ഈ കൂദാശയുടെ സ്വകാര്യത പരസ്യമാക്കാതിരിക്കാൻ വേണ്ടി സ്വജീവൻ ബലി കഴിച്ച വിശുദ്ധരുടെ ഒരു നിര തന്നെ സഭയിൽ ഉണ്ട്. ഈ കുമ്പസാര രഹസ്യം സൂക്ഷിക്കുന്നതിനെ ആണ് ഇന്ന് നീലച്ചിത്ര-കണ്ണുകളും മനസുകളും ഉള്ള ചില വ്യക്തികൾ ആക്ഷേപിക്കുന്നത്. പൈശാചിക ശക്തികളെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും അധികം വേദനിപ്പിക്കുന്ന/തകർക്കുന്ന ഒന്നാണ് കുമ്പസാരം. വി. ജോൺ മരിയ വിയാനിയുടെയോ പാദ്രെ പിയെയുടെയോ ജീവചരിത്രങ്ങൾ വായിച്ചാൽ നമുക്ക് ഇത് മനസിലാക്കാം. അതുകൊണ്ടു തന്നെ ഒരു സഭയെ തകർക്കാൻ കുമ്പസാരം എന്ന കൂദാശയെ അവഹേളിക്കണം എന്ന് അവർക്കു നന്നായി അറിയാം. ആയിരക്കണക്കിന് കുമ്പസാരങ്ങൾ കേട്ടിട്ടുള്ള ഒരു വൈദീകൻ എന്ന നിലയിൽ ഈ കൂദാശയുടെ ശക്തിയെക്കുറിച്ചു എനിക്ക് തികഞ്ഞ ബോധ്യം ഉണ്ട്. ഈ കൂദാശ വഴി അനേകരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉറച്ചു പറയാൻ സാധിക്കും - ദൈവീക കൃപാവരത്തിന്റെ ഏറ്റവും ഹൃദ്യവും വ്യക്തിപരവുമായ അനുഭവം ആണ് ഒരു നല്ല കുമ്പസാരം. അത് സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്ന പൈശാചിക ശക്തികളെ തിരിച്ചറിയുക. നാം ദൈവമക്കൾ എന്ന് വിളിക്കപെടുന്നെങ്കിൽ, നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു വിശുദ്ധ ജനമായി അവിടുത്തെ സ്വീകരിക്കും എന്ന് തീരുമാനം എടുക്കാനും നമുക്ക് സാധിക്കണം. ജീവിതത്തിന്റെ ഇത് വരെയുള്ള കാലഘട്ടത്തിൽ അനേക വൈദീകരുടെ അടുത്ത് ഞാൻ കുമ്പസാരിച്ചിട്ടുണ്ട്. സെമിനാരി ജീവിതത്തിൽ കുമ്പസാരക്കാരന്റെ അടുത്ത് പോകുന്നത്, സെമിനാരിയിൽ വേറെ ആരോടും പറയാൻ സാധിക്കാത്ത കാര്യങ്ങൾ പങ്കു വയ്ക്കാം എന്ന ഉത്തമ ബോധ്യത്തോടെ ആയിരുന്നു. അതിനു മുൻപും അതിനു ശേഷവും അങ്ങനെ തന്നെ. കുമ്പസാരത്തിൽ ഏറ്റു പറഞ്ഞ ഏതെങ്കിലും ഒരു പാപത്തിന്റെ പേരിൽ ഇന്ന് വരെ എന്നെ ഒരു വൈദീകനും ബ്ളാക്ക് മെയിൽ ചെയ്തിട്ടില്ല, ഡിസ്ക്രിമിനേറ്റ് ചെയ്തിട്ടില്ല, ഞാൻ പാപിയാണെന്നു വിധിച്ചിട്ടില്ല. ഞാനും എന്റെ വൈദീക ജീവിതത്തിൽ ഇതുവരെ അങ്ങനെ തന്നെ ആണ് പെരുമാറിയിട്ടുള്ളത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചു നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക. ഒരു വൈദീകനും ഇങ്ങനെ പെരുമാറില്ല എന്ന് നിങ്ങള്ക്ക് ബോധ്യമാകും. കുമ്പസാരത്തിൽ ഏറ്റു പറഞ്ഞ ഒരു പാപത്തെ പ്രതി ആരെയെങ്കിലും ഏതെങ്കിലും പുരോഹിതൻ ബ്ലാക് മെയിൽ ചെയ്യുക എന്നത് ഒരു പുരോഹിതൻ എന്ന നിലയിൽ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, മറ്റേതൊരു ജീവിതാന്തസിനെക്കാളും വാൾനറബിൾ ആണ് പൗരോഹിത്യം. ഈ ദിവസങ്ങളിൽ നടന്ന കാര്യങ്ങളിൽ നിന്ന് തന്നെ അത് ബോധ്യപ്പെട്ടതുമാണ്. കുമ്പസാര രഹസ്യം പുറത്തു വിട്ടു എന്ന് ഏതെങ്കിലും വൈദീകന് നേരെ ആരോപണം ഉണ്ടായാൽ അത് അയാളുടെ ജീവിതത്തെ തകർക്കും. അപ്പോൾ ഇത് പോലെ ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ബോധ്യം ഉള്ളവർ ബന്ധപ്പെട്ടവരുടെ അടുക്കൽ ഇക്കാര്യം അറിയിക്കാവുന്നതാണ്. ഏറ്റുപറച്ചിലിന്റെയും അനുരഞ്ജനത്തിന്റെയും കൃപ ഒരിക്കലും നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകാതിരിക്കട്ടെ. വിശുദ്ധ ജോൺ മരിയ വിയാനി.. ഞങ്ങൾക്കായി പ്രാർത്ഥിക്കണേ. (NB: വെസ്റ്റേൺ ആസ്‌ട്രേലിയയിൽ ഈയിടെ നടന്ന ഒരു കാര്യം കൂടി ഇതിനോടൊപ്പം പറയാൻ ആഗ്രഹിക്കുകയാണ്. ചൈൽഡ് അബ്യുസ് കേസുകൾ കുമ്പസാരത്തിൽ അറിഞ്ഞാൽ അക്കാര്യം പുരോഹിതൻ അധികാരികളെ അറിയിക്കണം എന്ന ഒരു നിയമം വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ കൊണ്ടുവന്നു. എന്നാൽ പാപമോചനം നൽകുക എന്നതിലുപരി ഒന്നും ചെയ്യാൻ ഒരു കുമ്പസാരക്കാരന് അവകാശല്ല എന്നുള്ളതുകൊണ്ടാണ് ഈ നിയമം അനുസരിക്കില്ല എന്ന് പുരോഹിതർ ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു വേണ്ടി വേണമെങ്കിൽ ജയിലിൽ പോകാനും അവർ തയാറാണ്.) #Repost
Image: /content_image/SocialMedia/SocialMedia-2018-06-29-16:30:17.jpg
Keywords: കുമ്പസാ
Content: 8101
Category: 1
Sub Category:
Heading: ഭാരത സഭയില്‍ രണ്ട് പുതിയ നിയമനങ്ങള്‍
Content: ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ പാളയംകോട്ട രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍, പട്‌ന അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള (കോഅഡ്ജുത്തോര്‍) ബിഷപ്പ് എന്നിവയില്‍ മാര്‍പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചു. പാളയംകോട്ട ബിഷപ്പ് ഡോ. ജൂഡ് ജെറാള്‍ഡ് പോള്‍രാജ് നല്കിയ രാജിയെ തുടര്‍ന്നു മധുര ആര്‍ച്ച് ബിഷപ്പ് ഡോ. ആന്റണി പപ്പുസാമിയെയാണ് രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. പട്‌ന അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള (കോഅഡ്ജുത്തോര്‍) മെത്രാനായി ബക്‌സര്‍ ബിഷപ്പും മലയാളിയുമായ ഡോ. സെബാസ്റ്റ്യന്‍ കല്ലുപുരയെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1952ല്‍ പാലാ രൂപതയിലെ തീക്കോയിയിലാണ് ബിഷപ്പ് ഡോ. കല്ലുപുര ജനിച്ചത്. 1984ല്‍ പട്‌ന അതിരൂപതയ്ക്കുവേണ്ടി വൈദികനായി. അതിരൂപതയുടെ സോഷ്യല്‍ അപ്പസ്തോലേറ്റിന്റെയും ബിഹാര്‍ സോഷ്യല്‍ ഫോറത്തിന്‍െയും ഡയറക്ടറായിരുന്നു. 2009ലാണു ബക്‌സര്‍ രൂപതാധ്യക്ഷനായത്. വൈദികനായി 34 വര്‍ഷം പിന്നിട്ട് നില്‍ക്കെയാണ് പുതിയ ദൌത്യം അദ്ദേഹത്തെ തേടിയെത്തിയത്.
Image: /content_image/News/News-2018-06-30-04:04:11.jpg
Keywords: ഭാരത
Content: 8102
Category: 18
Sub Category:
Heading: വിശ്വാസ സ്ഥിരതയോടെ അവകാശപോരാട്ടത്തിനു നേതൃത്വം നല്‍കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: വിശ്വാസ സ്ഥിരതയോടെ അവകാശപോരാട്ടത്തിനു നേതൃത്വം നല്‍കണമെന്നും ആദ്യകാലത്തു വിശ്വാസികള്‍ അഭിമുഖീകരിച്ച എല്ലാ വെല്ലുവിളികളും ദളിത് ക്രൈസ്തവര്‍ വിവിധ തലങ്ങളില്‍ ഇന്നും നേരിടുന്നുണ്ടെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ദളിത് കത്തോലിക്കാ മഹാജനസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിജയപുരം ഇടവാംഗമായ കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ.ഷാജ് കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ്, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസഫ് വടക്കേക്കുറ്റ്, ഫാ.തോമസ് കൊട്ടിയത്ത്, ഫാ.ജസ്റ്റിന്‍ കായംകുളത്തുശേരി, സെലിന്‍ ജോസഫ്, ജോര്‍ജ് പള്ളിത്തറ, മാര്‍ട്ടിന്‍ എ.പി, വില്‍സണ്‍ പുനലൂര്‍ തോമസ് രാജന്‍, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-30-04:29:39.jpg
Keywords: പെരുന്തോ
Content: 8103
Category: 1
Sub Category:
Heading: വിജയത്തില്‍ ദെെവത്തിന് മഹത്വം നൽകി സൂപ്പർ താരങ്ങളായ മെസ്സിയും ഫാൽക്കാവോയും
Content: മോസ്ക്കോ: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ അടുത്ത ഘട്ടത്തിലേയ്ക്ക് തങ്ങളുടെ ടീമുകൾ മുന്നേറുമ്പോൾ, ദെെവത്തിന് മഹത്വം നൽകി സൂപ്പർ താരങ്ങളായ മെസ്സിയും, ഫാൽക്കാവോയും. ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ പുറത്താകൽ ഭീഷണി നേരിട്ട അർജന്റീന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെെജീരിയയെ തോൽപ്പിച്ച് പ്രീ ക്വാർട്ടർ തലത്തിലേയ്ക്ക് മുന്നേറിയപ്പോൾ സൂപ്പർ താരം ലയണൽ മെസ്സി ടീമിന്റെ വിജയത്തിന് മഹത്വം നൽകിയത് ദെെവത്തിനാണ്. "ദെെവം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ടൂർണമെന്റിൽ നിന്നും പുറത്തു പോകാൻ ദെെവം അനുവദിക്കില്ല എന്ന വിശ്വാസം ടീം അംഗങ്ങൾക്ക് ഉണ്ടായിരുന്നു" എന്നാണ് മത്സര ശേഷം മെസി മാധ്യമങ്ങളോട് പറഞ്ഞത്. കൊളംബിയയുടെ ഏറ്റവും പ്രമുഖ താരമായ റാഡമൽ ഫാൽക്കാവോ ടീമിന്റെ വിജയത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ "വിശ്വാസിച്ചാൽ നീ ദെെവ മഹത്വം ദർശിക്കും" എന്ന ബെെബിൾ വചന ഭാഗം പങ്കുവച്ചാണ് ദെെവത്തിന് കൃതജ്ഞത അര്‍പ്പിച്ചത്. യേശുവിലുളള വിശ്വാസം ലോകത്തിനു മുൻപിൽ ഏറ്റു പറയാൻ മടി കാണിക്കാത്ത താരമാണ് ഫാൽക്കാവോ. എല്ലാം നേടാൻ നമ്മുക്ക് സാധിക്കുമെന്നും എന്നാൽ ആത്മീയ സംതൃപ്‌തി നേടാൻ സാധിച്ചില്ലായെങ്കിൽ നാം ഒന്നുമില്ലാത്തവരെ പോലെയായിരിക്കുമെന്നും ഫാൽക്കാവോ ഏതാനും നാളുകൾക്ക് മുൻപ് തന്റെ ക്രെെസ്തവ വിശ്വാസത്തെ ചൂണ്ടിക്കാട്ടി പറഞ്ഞിരുന്നു. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഏറ്റവും ആവേശത്തില്‍ നടക്കുമ്പോള്‍ ദൈവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ താരങ്ങള്‍ മടി കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. കളിക്കളത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചും കുരിശ് വരച്ചും മത്സരത്തിന് മുന്‍പോ ശേഷമോ ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ കുറിച്ചും താരങ്ങള്‍ യേശുവിന് മഹത്വം നല്‍കുകയാണ്.
Image: /content_image/News/News-2018-06-30-06:28:26.jpg
Keywords: ഫുട്ബോ, നെയ്മ