Content | ചങ്ങനാശേരി: വിശ്വാസ സ്ഥിരതയോടെ അവകാശപോരാട്ടത്തിനു നേതൃത്വം നല്‍കണമെന്നും ആദ്യകാലത്തു വിശ്വാസികള്‍ അഭിമുഖീകരിച്ച എല്ലാ വെല്ലുവിളികളും ദളിത് ക്രൈസ്തവര്‍ വിവിധ തലങ്ങളില്‍ ഇന്നും നേരിടുന്നുണ്ടെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ദളിത് കത്തോലിക്കാ മഹാജനസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിജയപുരം ഇടവാംഗമായ കെവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ.ഷാജ് കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ്, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസഫ് വടക്കേക്കുറ്റ്, ഫാ.തോമസ് കൊട്ടിയത്ത്, ഫാ.ജസ്റ്റിന്‍ കായംകുളത്തുശേരി, സെലിന്‍ ജോസഫ്, ജോര്‍ജ് പള്ളിത്തറ, മാര്‍ട്ടിന്‍ എ.പി, വില്‍സണ്‍ പുനലൂര്‍ തോമസ് രാജന്‍, എന്നിവര്‍ പ്രസംഗിച്ചു.
|