category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭക്കെതിരെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ദുരുദ്ദ്യേശപരം: കത്തോലിക്ക അല്‍മായ നേതൃസമ്മേളനം
Contentകൊച്ചി: കേരളത്തിലെ ക്രൈസ്തവ സഭയെയും സഭാമേലധ്യക്ഷന്മാരെയും അവഹേളിക്കുന്നതിനും സ്വഭാവഹത്യ നടത്തുന്നതിനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഏതാനും മാസങ്ങളായി ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ ദുരുദ്ദ്യേശപരമെന്നു കേരള കത്തോലിക്കാ അല്മായ നേതൃസമ്മേളനം. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ചും തെറ്റിദ്ധാരണയുണ്ടാക്കുംവിധം പര്‍വതീകരിച്ചും വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാത്ത, അവാസ്തവ പ്രസ്താവനകളിലൂടെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചും സഭയെയും സഭാധികാരികളെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുന്നവര്‍ സഭാവിരോധികള്‍ തന്നെയാണെന്നും സമ്മേളനം വിലയിരുത്തി. ദുരുദ്ദ്യേശപരമായ മാധ്യമവിചാരണ പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. തങ്ങള്‍ക്കു താത്പര്യമുള്ള ചിലരുടെ അഭിപ്രായങ്ങള്‍ കത്തോലിക്കാസഭയിലെ പൊതുസമൂഹത്തിന്റെ അഭിപ്രായവും നിലപാടുമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ മാധ്യമധര്‍മം ലംഘിക്കുകയാണ്. സഭാനേതൃത്വവുമായി പല കാരണങ്ങളാല്‍ ഇടഞ്ഞുനില്ക്കുന്നവരെയും സഭയില്‍ നിലവില്‍ ഔദ്യോഗികസ്ഥാനങ്ങളൊന്നുമില്ലാത്തവരുമായവരെ സഭയുടെ പ്രതിനിധികളെന്ന നിലയില്‍ ചാനല്‍ ചര്‍ച്ചയിലും മറ്റും പങ്കെടുപ്പിച്ച് സഭാനേതൃത്വത്തിനെതിരേ പ്രചാരണം നടത്തുന്നത് മാധ്യമധര്‍മമല്ല. അന്വേഷകന്റെയും ന്യായാധിപന്റെയും റോള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശവും അധികാരവും ഇല്ല. സഭയുടെ മേലുള്ള ചില മാധ്യമങ്ങളുടെ അന്യായമായ കടന്നുകയറ്റം ഇനിയും നിസഹായരായി നോക്കിനില്ക്കില്ല. കുറ്റം ചെയ്തിട്ടുള്ളവര്‍ക്കു കോടതി ശിക്ഷ നല്കട്ടെ. സമൂഹത്തിനു വിവിധ മേഖലകളില്‍ മികച്ച സേവനം നല്കുന്ന കത്തോലിക്കാ സഭയെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ചില മാധ്യമങ്ങള്‍ വളഞ്ഞിട്ടാക്രമിക്കുന്നതില്‍ സമുദായാംഗങ്ങളും പൊതുസമൂഹവും ഉചിതമായി പ്രതികരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ നടന്ന നേതൃസമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, വര്‍ഗീസ് കോയിക്കര, കെസിസി സെക്രട്ടറി ജോജി ചിറയില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം, ലത്തീന്‍ സഭാവക്താവ് ഷാജി ജോര്‍ജ്, ഡോ. മേരി റെജീന, ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ബെന്നി ആന്റണി, എംസിഎ ഭാരവാഹികളായ സണ്ണി ജോര്‍ജ്, ചെറിയാന്‍ ചെന്നീര്‍ക്കര എന്നിവര്‍ പ്രസംഗിച്ചു. കെസിഎഫ് പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷനായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-04 09:44:00
Keywordsഅല്‍മായ
Created Date2018-07-04 09:42:11