category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവകാരുണ്യത്തിന്റെ മുഖമായി നാം മാറണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Contentകൊച്ചി: ദൈവകാരുണ്യത്തിന്റെ മുഖമായി നാം മാറണമെന്നും പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കുമായുള്ള സേവനം ഏറ്റവും ദൈവീകമായ കടമയാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യന്‍ വൈഎംസിഎ സംഘടിപ്പിച്ച വൈഎംസിഎയുടെ 174ാം സ്ഥാപകദിനാഘോഷം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ പ്രവര്‍ത്തിക്കുന്‌പോള്‍ ദൈവം സഹായിക്കുന്നു എന്ന ചിന്ത ശരിയല്ലായെന്നും ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പണത്തിനും അധികാരത്തിനും അന്തസിനും വേണ്ടി ജീവിക്കുന്ന മനുഷ്യര്‍ അതു നഷ്ടമാവുന്‌പോള്‍ ദുഃഖിക്കുന്നു. എല്ലാം ദൈവസിദ്ധമാണെന്ന് തിരിച്ചറിവുണ്ടെങ്കില്‍ ഇത്തരം നഷ്ടങ്ങളും ദുഃഖങ്ങളും നമ്മെ ബാധിക്കുകയില്ല. ഇന്ത്യന്‍ വൈഎംസിഎ ഈ ഭരണസമിതിയുടെ കാലത്ത് ഒരു കോടിയിലേറെ രൂപ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു എന്നതു മഹത്തായ കാര്യമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമീണമേഖലയില്‍ വൈഎംസിഎയുടെ പ്രവര്‍ത്തനം വ്യാപകമാക്കണമെന്ന് ദിനാചരണ സന്ദേശത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. വേള്‍ഡ് അലയന്‍സ് ഓഫ് വൈഎംസിഎ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡോ.സാമുവല്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.റോളണ്ട് വില്യംസ്, ദേശീയ ട്രഷറര്‍ ആര്‍.എസ്.ഷെട്ടിയാന്‍, റീജണല്‍ ചെയര്‍മാന്മാരായ വി.അശോകന്‍ സോളമന്‍, പ്രഫ.ജോയ് സി.ജോര്‍ജ്, ഏഷ്യ പെസഫിക് അലയന്‍സ് വൈഎംസിഎ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-11 08:28:00
Keywordsആലഞ്ചേ
Created Date2018-06-11 08:26:00