Content | വടവാതൂര്‍: തടവറയില്‍ കഴിയുന്നവരെ നന്മയുടെ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ജീസസ് ഫ്രട്ടേണിറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജി സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെമിനാരി റെക്ടര്‍ ഫാ. ജോയ് അയിനിയാടന്‍ അധ്യക്ഷത വഹിച്ചു.
വൈസ് റെക്ടര്‍ ഫാ. ഡൊമിനിക് വെച്ചൂര്‍, ഫാ. സിറിയക് വലിയകുന്നുംപുറത്ത്, ബ്രദര്‍ ജോര്‍ജ് പള്ളിക്കമാലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജീസസ് ഫ്രട്ടേണിറ്റി യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്റോ ചേരാന്തുരുത്തി സ്വാഗതവും ബ്രദര്‍ അഖില്‍ ഇടശേരി നന്ദിയും പറഞ്ഞു.
|