category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയെ ഭൗതിക സ്ഥാപനമാക്കി മാറ്റാനുള്ള പ്രവണത ആപത്കരം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentകൊച്ചി: സഭയെ ഭൗതിക സ്ഥാപനമാക്കി മാറ്റാനുള്ള പ്രവണത ആപത്കരമാണെന്നും നേതൃത്വസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലോകത്തിന്റെ സമ്മര്‍ദ്ധങ്ങളില്‍ വീണുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി, കൊച്ചി, വരാപ്പുഴ, കോതമംഗലം, ആലപ്പുഴ, മൂവാറ്റുപുഴ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ പ്രാദേശിക സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജീവിതവും ഒരു ദൗത്യമാണ്. ദൗത്യം മറന്ന വിളികള്‍ ഭിന്നത വിതയ്ക്കും. വിളിക്കനുസരിച്ച് ദൗത്യം നിര്‍വഹിക്കുന്നതാണ് വിശുദ്ധി. ശുശ്രൂഷകളുടെ സമന്വയത്തിലൂടെ ക്രിസ്തുവിന്റെ മുഖം സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഓരോ അജപാലനസമിതിയും ജാഗ്രത പുലര്‍ത്തണം. സഭയില്‍ കൂട്ടായ്മയുടെ അരൂപി വളര്‍ത്തുന്നതില്‍ അജപാലന സമിതികള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമാപനസന്ദേശം നല്‍കി. മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ഡയറി ഡെവലപ്‌മെന്റ് മുന്‍ കമ്മീഷണര്‍ ലിഡാ ജേക്കബ്, ഷാജി ജോര്‍ജ് എന്നിവര്‍ സാക്ഷ്യവും ജാഗ്രതയും, സഭയും കേരളസമൂഹവും എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-24 14:03:00
Keywordsആലഞ്ചേ
Created Date2018-06-24 14:00:23