category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യുവജനവര്‍ഷ സന്ദേശയാത്ര സമാപിച്ചു
Contentപാലക്കാട്: കെസിവൈഎം പാലക്കാട് രൂപതയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഫൊറോനയില്‍ നിന്നും തുടങ്ങിയ യുവജനവര്‍ഷ സന്ദേശയാത്ര പതിനൊന്ന് ഫൊറോനകളിലെ എല്ലാ ദേവാലയങ്ങളിലും പര്യടനം നടത്തി. രാജഗിരി ഇടവകവികാരി ഫാ. ജോസ് കൊച്ചുപറന്പില്‍ യുവജനവര്‍ഷസന്ദേശയാത്ര സമാപനയോഗം ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത പ്രസിഡന്‍റ് ജിതിന്‍ മോളത്ത് അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സീജോ കാരിക്കാട്ടില്‍ ആമുഖപ്രഭാഷണവും ജനറല്‍ സെക്രട്ടറി ജിതിന്‍ മുടയാനിക്കല്‍ വിഷയാവതരണവും നടത്തി. രാജഗിരി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ റോയ് സ്വാഗതവും വടക്കഞ്ചേരി ഫൊറോനാ പ്രസിഡന്റ് ടോണി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ഫൊറോനാ ഡയറക്ടര്‍ ഫാ. ഐബിന്‍ കളത്താര, സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ഗ്രേസ്, മുന്‍ രൂപത ഭാരവാഹികളായ സന്തോഷ് അറക്കല്‍, തോമസ് മുണ്ടാട്ടുചുണ്ടയില്‍, മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം രൂപത, ഫൊറോനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-05 09:11:00
Keywordsയുവജന
Created Date2018-07-05 09:08:24