Contents
Displaying 7861-7870 of 25133 results.
Content:
8174
Category: 1
Sub Category:
Heading: വിശ്വാസമില്ലായ്മ ദൈവകൃപയ്ക്ക് തടസ്സം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലായ്മ ദൈവകൃപയ്ക്ക് തടസ്സമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ജൂലൈ എട്ടാം തീയതി ഞായറാഴ്ച വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവം മുന്‍വിധികള്‍ക്ക് കീഴ്പ്പെടുന്നില്ലായെന്നും നമ്മിലേയ്ക്കു വരുന്ന ദൈവിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അല്പം ബുദ്ധിമുട്ടിയാലും നാം ഹൃദയം തുറക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്‍റെ ബാഹ്യമായ അടയാളങ്ങളിലും ചടങ്ങുകളിലും ഭാഗഭാക്കാകുകയും ദൈവം ഇല്ലാത്തതുപോലെ ജീവിക്കുന്ന ക്രൈസ്തവരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം ക്രൈസ്തവര്‍ ക്രിസ്തുവിനോടോ സുവിശേഷത്തോടോ ഉണ്ടാകേണ്ടൊരു ആത്മബന്ധത്തോട് പൊരുത്തപ്പെടുന്നില്ല. ജീവിതശൈലികൊണ്ടാണ് ക്രൈസ്തവന്‍ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കേണ്ടതും, ലോകത്തിന് അത് സാക്ഷ്യപ്പെടുത്തേണ്ടതും. പാപ്പ ഓര്‍മ്മിപ്പിച്ചു. തന്റെ സന്ദേശത്തില്‍ മദര്‍ തെരേസയെ പറ്റിയും പാപ്പ പ്രത്യേകം ചിന്ത പങ്കുവച്ചു. ദൈവകൃപ നമ്മില്‍ പ്രവര്‍ത്തിക്കുന്നത് ആശ്ചര്യകരമായ വിധത്തിലും നമ്മുടെ പ്രതീക്ഷകളെ മറികടക്കുന്ന രീതിയിലുമാണ്. കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയെ കറിച്ചൊന്നു ചിന്തിക്കാം. ആദ്യമൊക്കെ ആരും അവരെ ഗൗനിച്ചില്ല. ഒരു അണ കൊടുത്തു സഹായിക്കാന്‍ ആരുമില്ലായിരുന്നു. എന്നിട്ടും അവര്‍ തെരുവിലെ പാവങ്ങളുടെ പക്കലേയ്ക്കിറങ്ങി. കല്‍ക്കട്ട നഗരവീഥികളില്‍ മരണാസന്നരായും പരിത്യക്തരുമായി കിടന്ന പാവങ്ങള്‍ക്ക് മനുഷ്യാന്തസ്സിന് ഇണങ്ങുന്ന വിധത്തില്‍ മരിക്കാനും, അവരുടെ അന്ത്യനിമിഷങ്ങളെ പ്രശാന്തമാക്കാനും ഒരു മാലാഖയെപ്പോലെ മദര്‍ തെരുവിലേയ്ക്കിറങ്ങി. അവരെ പരിചരിച്ചു. ഒരു കന്യാസ്ത്രി തന്‍റെ പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും കൊണ്ട് ലോകമെമ്പാടും അത്ഭുതമാണ് സൃഷ്ടിച്ചത്. ദൈവിക കാരുണ്യത്തിന്‍റെ അത്ഭുതം! ആ ഒരു സ്ത്രീയുടെ വിനീതഭാവവും എളിമയുമാണ് ലോകത്തെ ഉപവി പ്രവര്‍ത്തനങ്ങളെ വിപ്ലവാത്മകമാക്കിയത്! ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും ഇല്ലാതാക്കുവാന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-07-10-05:38:57.jpg
Keywords: പാപ്പ

8175
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ 14 ന്; അനുഗ്രഹ സന്ദേശവുമായി മാർ സ്രാമ്പിക്കൽ; വചനവേദിയിൽ ഫാ.നടുവത്താനിയും
Content: ബർമിങ്ഹാം: ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 14 ന് ബർമിങ്ഹാമിൽ നടക്കും. ജൂലൈ മാസ കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ഫാ.ഷൈജു നടുവത്താനി, യൂറോപ്പിലെ പ്രശസ്ത സുവിശേഷപ്രവർത്തകൻ ഫാ.പാറ്റ് കോളിൻസ് എന്നിവർ വിവിധ ശുശ്രൂഷകൾ നയിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-07-10-06:09:25.jpg
Keywords: രണ്ടാം ശനി

8176
Category: 1
Sub Category:
Heading: സര്‍ക്കാര്‍ പദ്ധതിയില്‍ കത്തോലിക്ക ആശുപത്രികളെയും പരിഗണിക്കണം: കെനിയന്‍ മെത്രാന്‍ സമിതി
Content: നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയും, നോർത്ത് അമേരിക്കൻ രാജ്യമായ ക്യൂബയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണ കരാർ പ്രകാരമുള്ള പദ്ധതിയില്‍ കത്തോലിക്ക ആശുപത്രികളെയും പരിഗണിക്കണമെന്ന്‍ കെനിയന്‍ ദേശീയ മെത്രാന്‍ സമിതി. ക്യൂബയില്‍ നിന്നു എത്തുന്ന ഡോക്ടർമാരുടെ സേവനം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുന്ന പദ്ധതിയില്‍ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സഭയുടെ ആശുപത്രികളിലും ലഭ്യമാക്കണമെന്ന് കെനിയയിലെ മെത്രാൻ സംഘത്തിന്റെ ആരോഗ്യ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് എംബാറ്റിയയാണ് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടത്. സഭയുടെ ആശുപത്രികളിലൂടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയാൽ രാജ്യത്തിന്റെ ഒാരോ പ്രദേശത്തുള്ള ജനങ്ങൾക്കും ഗവണ്‍മെന്റിന്റെ ആരോഗ്യ പദ്ധതി കൊണ്ട് ഗുണമുണ്ടാകുമെന്നും ബിഷപ്പ് എംബാറ്റിയ പറഞ്ഞു. എംബു രൂപത ബിഷപ്പ് പോൾ കരൂക്കിയും ഇതേ ആവശ്യം ഉന്നയിച്ചു. ജൂൺ ആറാം തീയതിയാണ് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ കെനിയയിൽ എത്തിയത്. ഇതര ആശുപത്രികളെ അപേക്ഷിച്ച് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്ന കത്തോലിക്കാ സഭയുടെ ആശുപത്രികൾ ആണ് കെനിയയിലെ ആരോഗ്യ രംഗത്ത് വലിയ മാറ്റം കൊണ്ടു വന്നത്. നിര്‍ധനര്‍ക്കിടയില്‍ നിസ്വാര്‍ത്ഥമായ സേവനമാണ് കാതോലിക്ക സഭ നടത്തുന്നത്.
Image: /content_image/India/India-2018-07-10-07:08:06.jpg
Keywords: കെനിയ, ആഫ്രിക്ക

8177
Category: 10
Sub Category:
Heading: 'തന്റേത് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിരിക്കുന്ന ടീം': ഫിലാഡെൽഫിയ കോച്ച്
Content: ഫിലാഡെൽഫിയ: യേശുവിലുള്ള വിശ്വാസം തന്റേയും തന്റെ ടീമംഗങ്ങളുടേയും ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു വ്യക്തമാക്കികൊണ്ട് ഫിലാഡെൽഫിയ ഈഗിള്‍സ് കോച്ച് ഡഗ് പെഡേഴ്സന്‍. യേശുക്രിസ്തുവിനെ രക്ഷകനും, കര്‍ത്താവുമായി സ്വീകരിച്ചിരിക്കുന്ന ഒരു ടീം തനിക്കുണ്ടെന്നും പ്രാര്‍ത്ഥന കൂടാതെ ഒന്നും സാധ്യമല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. 2020-ല്‍ തുറക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്ന ഫെയിത്ത് ലിബര്‍ട്ടി ഡിസ്കവറി സെന്‍ററിനെക്കുറിച്ച് വിവരിക്കുന്നതിനായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ഫിലാഡെൽഫിയായില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും തന്റെ ടീമംഗങ്ങളും ദിവസവും രാവിലെ ബൈബിള്‍ വായിക്കാറുണ്ടെന്നും' സ്പോര്‍ട്സ് റേഡിയോ കമന്റേറ്ററായ റോബ് മാഡിയുമായി നടത്തിയ ചോദ്യോത്തരവേളയില്‍ പെഡേഴ്സണ്‍ വെളിപ്പെടുത്തി. പരിശുദ്ധാത്മാവാണ് തന്നെയും തന്‍റെ ടീമിനേയും ബന്ധിപ്പിച്ചിരിക്കുന്നത്. ഈഗിള്‍സിനെക്കുറിച്ച് ദൈവത്തിനു പ്രത്യേക പദ്ധതിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനെ രക്ഷകനും, കര്‍ത്താവുമായി സ്വീകരിച്ചിരിക്കുന്ന ഒരു ടീം എനിക്കുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും പെഡേഴ്സണ്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പെഡേഴ്സന്റെ കീഴിലാണ് ഫിലാഡെൽഫിയ ഈഗിള്‍സ് തങ്ങളുടെ ആദ്യത്തെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. വിവിധ സഭകളില്‍ നിന്നുള്ള ആയിരത്തോളം വിശ്വാസികള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തു. 1816-ല്‍ ജനങ്ങളില്‍ ബൈബിള്‍ വായനാശീലം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ലോകമാകമാനമായി ഇതുവരെ 600 കോടിയോളം ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ബൈബിള്‍ സൊസൈറ്റിയുടെ ഫെയിത്ത് ലിബര്‍ട്ടി ഡിസ്കവറി സെന്റര്‍ 6 കോടി ഡോളര്‍ ചിലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. അമേരിക്ക നിലവില്‍ വന്നത് മുതല്‍ ഇക്കാലം വരെ അമേരിക്കയുടെ സ്ഥാപനത്തില്‍ ബൈബിളും ക്രൈസ്തവ വിശ്വാസവും വഹിച്ച പങ്കിനെ വെളിപ്പെടുത്തും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. ഉദ്ഘാടനം ചെയ്യുന്ന വര്‍ഷം തന്നെ ഏതാണ്ട് നാലുലക്ഷത്തോളം ആളുകള്‍ സെന്റര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2018-07-10-08:07:00.jpg
Keywords: ഫിലാഡെ

8178
Category: 1
Sub Category:
Heading: 21 വർഷങ്ങൾക്ക് ശേഷം ഫിലിപ്പീന്‍സ് വിദേശ മിഷ്ണറി ഉടമ്പടി പുതുക്കി
Content: മനില: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഫിലിപ്പീന്‍സ് മെത്രാൻ സമിതിയും ഗവൺമെന്റ് ഇമ്മിഗ്രേഷൻ ബ്യൂറോയും വിദേശ മിഷ്ണറി ഉടമ്പടി പുതുക്കി. മനിലയിൽ ജൂലൈ രണ്ടിന് നടന്ന ചടങ്ങിൽ കഗായൻ ദെ ഓറോ ആർച്ച് ബിഷപ്പ് അന്റോണിയോ ജവേലന ലെഡസ്മയും ഇമ്മിഗ്രേഷൻ കമ്മീഷ്ണർ തോബിയാസ് ജാവിയറും ചേര്‍ന്നാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. വിദേശികളായ വൈദികരുടെയും സുവിശേഷ പ്രഘോഷകരുടേയും വിസ അപേക്ഷകൾക്ക് ഉടനടി അംഗീകാരം നല്‍കാനും തീരുമാനമായി. ദാവോ ആർച്ച് ബിഷപ്പും ഫിലിപ്പൈൻസ് മെത്രാൻ സമിതി അദ്ധ്യക്ഷനുമായ മോൺ.റോമുലോ വല്ലേസും കലൂകൻ ബിഷപ്പ് മോൺ. പാബ്ലോ വിർജിലിയോ ഡേവിഡും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തെ പൗരന്മാരുടെ, പ്രത്യേകിച്ച് ദരിദ്രരും സമൂഹത്തിലെ നിരാലംബരുമായ സമൂഹത്തിന്റെ സാന്മാർഗികവും സമ്പൂർണവുമായ പുരോഗതിയ്ക്ക് മിഷ്ണറിമാരുടെ സംഭാവന വിലയേറിയതാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പ്രസ്താവിച്ചു. ഫിലിപ്പിനോ സമൂഹത്തിന്റെ ക്ഷേമത്തിനായി ജീവിതവും സൗകര്യങ്ങളും ഉഴിഞ്ഞുവെച്ച മിഷനറിമാരുടെ പ്രവർത്തനങ്ങളെ ഉടമ്പടിയിലൂടെ അംഗീകരിക്കുന്നതായും ഗവൺമെന്റ് അധികൃതർ വിലയിരുത്തി. മിഷ്ണറിമാരുടെ വിസ സംബന്ധിച്ച് വിവിധ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് ഉടമ്പടി പുതുക്കിയത്. 1997 നവംബർ പത്തിനാണ് സഭാനേതൃത്വവും സര്‍ക്കാര്‍ അധികാരികളും തമ്മില്‍ ആദ്യമായി ഉടമ്പടിയിൽ ഒപ്പുവച്ചത്.
Image: /content_image/News/News-2018-07-10-09:23:47.jpg
Keywords: ഫിലിപ്പീ

8179
Category: 1
Sub Category:
Heading: യേശു അപ്പം വര്‍ദ്ധിപ്പിച്ച നഗരത്തിന്റെ കവാടങ്ങള്‍ കണ്ടെത്തി
Content: ജറുസലേം: യേശു ക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ അത്ഭുതത്തിനു സാക്ഷ്യം വഹിച്ച നഗരത്തിന്റെ കവാടങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം. ജറുസലേം ജോര്‍ദ്ദാന്‍ പാര്‍ക്കിലെ ബെത്സയിദാ മേഖലയിലെ 'സെര്‍' എന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് 20 പേരടങ്ങുന്ന പുരാവസ്തുഗവേഷക സംഘം വ്യക്തമാക്കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള കണ്ടുപിടിത്തമായാണ് ഗവേഷണത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ജറുസലേമിലെ പുരാവസ്തു മേഖലയില്‍ നടത്തിയ ഉത്ഘനനത്തിനിടയില്‍ തങ്ങള്‍ കണ്ടെത്തിയ ഇഷ്ടിക കൊണ്ടുള്ള നിര്‍മ്മിതി പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന സെര്‍ നഗരകവാടത്തിന്റെ അവശേഷിപ്പുകളാണെന്നും ക്രിസ്തുവിന് മുന്‍പ് ആദ്യ ക്ഷേത്ര കാലഘട്ടമായ ആയിരത്തിനും 586-നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നുമാണ് ഡോ. റാമി അരാവിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷക സംഘം പറയുന്നത്. നിര്‍മ്മിതിയുടെ വലിപ്പം, സമ്പത്ത്, കോട്ടകെട്ടിയുള്ള സുരക്ഷാപരമായ നിര്‍മ്മിതി എന്നിവ സൂചിപ്പിക്കുന്നത് ഇപ്പോഴത്തെ പ്രധാനനഗരമായ ബെത്സയിദാ മേഖലയില്‍ സ്ഥിതിചെയ്തിരുന്ന സെര്‍ നഗരത്തിന്റെ കവാടം തന്നെയായിരുന്നുവെന്നാണ്. പ്രസ്തുത കാലഘട്ടത്തില്‍ മേഖലയില്‍ അധികം കവാടങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്ന് ഡോ. റാമി അരാവ് പറയുന്നു. ആദ്യക്ഷേത്ര കാലഘട്ടത്തില്‍ നഗരത്തിന്റെ പേര് സെര്‍ എന്നായിരുന്നു. പിന്നീട് രണ്ടാമത്തെ ക്ഷേത്ര കാലഘട്ടത്തിലാണ് നഗരത്തിന്റെ പേര് ‘ബെത്സയിദ’ എന്നാക്കി മാറ്റിയത്. സിദ്ദിം, സെര്‍, ഹമ്മത്ത്, റക്കത്ത്, കിന്നരേത്ത് എന്നീ നഗരങ്ങള്‍ മാത്രമായിരുന്നു അക്കാലത്ത് ഇത്തരത്തില്‍ കോട്ടകെട്ടി സുരക്ഷിതമാക്കിയിരുന്നതെന്നും ഡോ. റാമി അരാവ് വിവരിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഡോ. റാമി അരാവിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷക സംഘം മേഖലയില്‍ ഘനനം നടത്തി വരികയായിരുന്നു. റോമന്‍ സാമ്രാജ്യകാലത്തെ നാണയങ്ങള്‍, മുത്തുകള്‍, ജഗ്ഗുകള്‍, താക്കോല്‍, പരിച എന്നിവ മേഖലയില്‍ നിന്നും നേരത്തെ കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2018-07-10-15:11:57.jpg
Keywords: പുരാവസ്തു, ഗവേഷക

8180
Category: 18
Sub Category:
Heading: ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സുവര്‍ണ ജൂബിലിയിലേക്ക്
Content: ബംഗളൂരു: സിഎംഐ സന്ന്യാസ സമൂഹത്തിന്റെ കീഴിലുള്ള ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സുവര്‍ണജൂബിലി നിറവിലേക്ക്. സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം 14ന് കോളജ് കാമ്പസില്‍ നടക്കും. രാവിലെ 11.30ന് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ റവ.ഡോ.ജോര്‍ജ് എടയാടിയില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ ഡോ. സുധ കൃഷ്ണമൂര്‍ത്തി, മൈസൂരു കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചടങ്ങില്‍ മാണ്ഡ്യ രൂപത ബിഷപ്പും ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. ഇന്ന് ക്രൈസ്റ്റ് ഗ്രൗണ്ടില്‍ ജൂബിലി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനം ബംഗളൂരു ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ചാള്‍സ് ലോബോ നിര്‍വഹിക്കും. 21ന് പൂര്‍വവിദ്യാര്‍ഥിപൂര്‍വ അധ്യാപക സംഗമത്തില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ഡോ. അനില്‍ ഡി. സഹസ്രാബുദ്ദെ മുഖ്യാതിഥിയായിരിക്കും. ഇന്‍ഫോസിസ് സഹസ്ഥാപകനും നോണ്‍എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകനി, കര്‍ണാടക നിയമപാര്‍ലമെന്ററി കാര്യമന്ത്രി കൃഷ്ണ ബൈരഗൗഡ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2018-07-11-04:35:32.jpg
Keywords: ക്രൈസ്റ്റ

8181
Category: 18
Sub Category:
Heading: ഓണ്‍ലൈന്‍ സുറിയാനി ആരാധനാ സംഗീത മത്സരവുമായി റൂഹാ മീഡിയ
Content: കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും പ്രവാസി കേന്ദ്രങ്ങളിലെയും വിശ്വാസികള്‍ക്കായി ഓണ്‍ലൈന്‍ സുറിയാനി ആരാധനാ സംഗീത മത്സരവുമായി റൂഹാ മീഡിയ. സഭയുടെ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സുറിയാനി ഗീതങ്ങളാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്നത്. റൂഹാ മീഡിയായുടെ www.facebook.com/RoohaMedia എന്ന ഫേസ്ബുക്ക് പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വീഡിയോകള്‍ക്ക് 30 വരെ ലഭിക്കുന്ന ലൈക്കുകളുടെയും കാഴ്ചക്കാരുടെ എണ്ണത്തിന്റെയും വിധികര്‍ത്താക്കളുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുക. ഒന്നാം സമ്മാനം പതിനായിരം രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം ഏഴായിരത്തി അഞ്ഞൂറു രൂപയും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം അയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റുമാണ്. തൃശൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ പെരേപ്പാടന്‍ കുടുംബാംഗമായ പരേതനായ അമിത് ആന്‍ഡ്രൂസിന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2018-07-11-05:40:34.jpg
Keywords: സുറിയാനി

8182
Category: 1
Sub Category:
Heading: ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫിലിപ്പീന്‍സ് സഭ
Content: മനില: ദെെവനിന്ദ നടത്തുന്നവരുടെ മാനസാന്തരത്തിനായി ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫിലിപ്പീൻസിലെ കത്തോലിക്കാ സഭാനേതൃത്വം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ട നടത്തിയ ദെെവ നിന്ദാപരമായ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനയ്ക്കു മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിരിക്കുന്നത്. ജൂലെെ പതിനേഴു മുതൽ ജൂലെെ പത്തൊൻപത് വരെയുളള ദിവസങ്ങളായിരിക്കും പ്രാർത്ഥനയ്ക്കും, ഉപവാസത്തിനുമായി ഫിലിപ്പീന്‍സ് ജനത മാറ്റിവയ്ക്കുക. ദെെവത്തിന്റെ തിരുനാമത്തെ നിന്ദിക്കുന്നവർക്കും, കള്ളസാക്ഷ്യം പറയുന്നവർക്കും, നിയമ ലംഘകർക്കെതിരെയുളള പോരാട്ടം എന്ന വ്യാജേന കൊലപാതകം നടത്തുന്നവർക്കും ദെെവത്തിന്റെ കാരുണ്യവും നീതിയും ലഭ്യമാകാൻ പ്രാർത്ഥനയും ഉപവാസവും നടത്തണമെന്ന് ബിഷപ്പ് പാബ്ളോ ഡേവിഡ് പറഞ്ഞു. അധികാര സ്ഥാനത്ത് ഇരിക്കുന്ന നേതാക്കൾ കോപം ഉളവാക്കുന്ന കാര്യങ്ങൾ പറയുമ്പോൾ യേശു കാണിച്ചു തന്ന വഴി വിശ്വാസികള്‍ പിന്തുടരണം. ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍, അധിക്‌ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടുക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക എന്ന വചനത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവന. അതേസമയം പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം ഉണ്ടായതിനു ശേഷം മെത്രാൻ സമിതി അധ്യക്ഷനുമായി ഡൂട്ടെര്‍ട്ട ചര്‍ച്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരം.കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയ വിവിധ പരാമർശങ്ങളുടെ പേരിൽ ഡൂട്ടെര്‍ട്ട ഇതിനു മുൻപും പല തവണ മാധ്യമ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
Image: /content_image/News/News-2018-07-11-06:19:48.jpg

8183
Category: 18
Sub Category:
Heading: മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു
Content: ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ്പ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിച്ചു. വൈകുന്നേരം അഞ്ചിന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കബറിടത്തിനു മുന്നില്‍ തയാറാക്കിയ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന അനുസ്മരണ ബലിയില്‍ രൂപത വികാരി ജനറാള്‍മാരോടൊപ്പം വൈദികരും സഹകാര്‍മികരായിരുന്നു. വിശുദ്ധബലിക്കു ശേഷം കല്ലറയില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക ഒപ്പീസുണ്ടായിരുന്നു. അനുസ്മരണ യോഗത്തില്‍ 'കേരളസഭ'എന്ന പത്രത്തിന്റെ നേതൃത്വത്തില്‍ രൂപത പിആര്‍ഒ ഫാ. ജോമി തോട്ട്യാന്‍ മാര്‍ പഴയാറ്റിലിനെക്കുറിച്ച് തയാറാക്കിയ 'ചരിത്രരേഖകള്‍' മാര്‍ കണ്ണൂക്കാടന്‍ പ്രകാശനംചെയ്തു. മാര്‍ ജയിംസ് പഴയാറ്റില്‍ സ്മാരക ഹൃദയ പാലിയേറ്റീവ് കെയറിന്റെ ചാലക്കുടി മേഖല പ്രവര്‍ത്തനോദ്ഘാടനവും ആംബുലന്‍സ് വെഞ്ചരിപ്പും നടന്നു.
Image: /content_image/India/India-2018-07-11-07:24:59.jpg
Keywords: ഇരിങ്ങാ