category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു
Contentഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ്പ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിച്ചു. വൈകുന്നേരം അഞ്ചിന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കബറിടത്തിനു മുന്നില്‍ തയാറാക്കിയ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന അനുസ്മരണ ബലിയില്‍ രൂപത വികാരി ജനറാള്‍മാരോടൊപ്പം വൈദികരും സഹകാര്‍മികരായിരുന്നു. വിശുദ്ധബലിക്കു ശേഷം കല്ലറയില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക ഒപ്പീസുണ്ടായിരുന്നു. അനുസ്മരണ യോഗത്തില്‍ 'കേരളസഭ'എന്ന പത്രത്തിന്റെ നേതൃത്വത്തില്‍ രൂപത പിആര്‍ഒ ഫാ. ജോമി തോട്ട്യാന്‍ മാര്‍ പഴയാറ്റിലിനെക്കുറിച്ച് തയാറാക്കിയ 'ചരിത്രരേഖകള്‍' മാര്‍ കണ്ണൂക്കാടന്‍ പ്രകാശനംചെയ്തു. മാര്‍ ജയിംസ് പഴയാറ്റില്‍ സ്മാരക ഹൃദയ പാലിയേറ്റീവ് കെയറിന്റെ ചാലക്കുടി മേഖല പ്രവര്‍ത്തനോദ്ഘാടനവും ആംബുലന്‍സ് വെഞ്ചരിപ്പും നടന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-11 11:56:00
Keywordsഇരിങ്ങാ
Created Date2018-07-11 11:53:29