Contents

Displaying 7871-7880 of 26163 results.
Content: 8184
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്ന് സ്ഥിരീകരണം
Content: വത്തിക്കാന്‍ സിറ്റി: തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019 ജനുവരി 23 മുതല്‍ 27വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍റെ സ്ഥിരീകരണം. പനാമ റിപ്പബ്ലിക്കിന്‍റെയും ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ പനാമയിലെ ലോക യുവജന ആഘോഷത്തില്‍ പങ്കെടുക്കുകയെന്ന് പ്രശ് സെക്രട്ടറി ഗ്രെഗ് ബെര്‍ക്ക് വ്യക്തമാക്കി. 'ഇതാ! കര്‍ത്താവിന്‍റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ' (ലൂക്ക 1:38) എന്ന ആപ്തവാക്യവുമായിട്ടാണ് പനാമയില്‍ ലോക യുവജന സംഗമം നടക്കുക. 2016 നവംബര്‍ 22-ന് ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ആപ്തവാക്യം ആഗോള കത്തോലിക്ക യുവ സമൂഹത്തിന് നല്‍കിയത്. 1985-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ആഗോള യുവജനസംഗമത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളില്‍ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടാണ് ആരംഭം. മാര്‍പാപ്പ യുവജനങ്ങള്‍ക്കായി നല്കുന്ന സന്ദേശം യുവജനദിനത്തിന്‍റെ മുഖ്യ ഇനമായിരുന്നു. പിന്നീടാണ് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സമ്മേളനങ്ങള്‍ക്ക് രൂപംനല്കിയത്. വൈദികനായിരുന്ന കാലംമുതല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് യുവജനങ്ങളോട് ഉണ്ടായിരുന്ന വത്സല്യത്തിന്‍റെ പ്രതീകമായാണ് യുവജന ആഘോഷത്തെ വിലയിരുത്തി കൊണ്ടിരിന്നത് 2016 ജൂലൈ മാസത്തില്‍ പോളണ്ടില്‍ വച്ചാണ് അവസാന യുവജന സംഗമം നടന്നത്.
Image: /content_image/News/News-2018-07-11-07:58:00.jpg
Keywords: യുവജന സംഗമ
Content: 8185
Category: 1
Sub Category:
Heading: ജാർഖണ്ഡിൽ 16 ക്രൈസ്തവ മിഷ്ണറിമാർ അറസ്റ്റിൽ
Content: ന്യൂഡൽഹി: ഗോത്ര വംശജരായ ആദിവാസികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പതിനാറ് ക്രൈസ്തവ മിഷ്ണറിമാരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തായി റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏഴ് വനിതകളും ഉൾപ്പെടുന്നുണ്ട്. ഞായറാഴ്ച നടന്ന സംഭവം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ന്യൂനപക്ഷ സമുദായമായ ക്രൈസ്തവരെ ലക്ഷ്യമിടുന്ന തീവ്ര ഹൈന്ദവ സംഘടനകളുടെ സമ്മര്‍ദ്ധമാണ് അറസ്റ്റിന് പിന്നിലെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടന അദ്ധ്യക്ഷൻ സാജൻ കെ.ജോർജ് അഭിപ്രായപ്പെട്ടു. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് മിഷ്ണറിമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിൽ ഏതാനും പേര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്ന ഇരുപത്തിയഞ്ചോളം സുവിശേഷ പ്രഘോഷകരെയാണ് പോലീസ് മതസ്വാതന്ത്ര്യത്തെ അവഗണിച്ച് അറസ്റ്റിലാക്കിയത്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് മേധാവി കിഷോർ കൗഷൽ പറഞ്ഞു. 2017-ൽ ബി‌ജെ‌പി സര്‍ക്കാര്‍ പാസ്സാക്കിയ നിയമ പ്രകാരം മതപരിവർത്തനം ജാർഖണ്ഡിൽ നിയമവിരുദ്ധമാണ്. സംസ്ഥാനത്ത് ഹിന്ദുത്വവാദികളുടെ ശക്തമായ പ്രവർത്തനമാണ് ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്നതെന്ന് സാജൻ വ്യക്തമാക്കി. ഹൈന്ദവ സങ്കല്പങ്ങൾ മറയാക്കി തത്പര കക്ഷികള്‍ സംസ്കാരിക രാഷ്ട്രീയ മേഖലകളെ സ്വാധീനിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവർ നിയമ നടപടി നേരിടുമ്പോൾ ആർഎസ്എസ് സംഘം ക്രിസ്ത്യാനികളെ ഹൈന്ദവരാക്കാൻ നിർബന്ധിക്കുന്നത് സംസ്ഥാനത്തെ ക്രൈസ്തവ രഹിതമാക്കാൻ ശ്രമങ്ങളുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.
Image: /content_image/News/News-2018-07-11-08:54:07.jpg
Keywords: മിഷ്ണ
Content: 8186
Category: 1
Sub Category:
Heading: നിക്കരാഗ്വയില്‍ മെത്രാന്‍മാര്‍ക്ക് നേരെ ആക്രമണം
Content: കോപ്പന്‍, ഹോണ്ടുറാസ്: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ നീതിയ്ക്കായി സ്വരമുയര്‍ത്തിയ കത്തോലിക്കാ മെത്രാന്‍മാര്‍ക്കും, പുരോഹിതര്‍ക്കും നേരെ ആയുധധാരികളായ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. ഇക്കഴിഞ്ഞ ജൂലൈ 9 തിങ്കളാഴ്ച മനാഗ്വാ അതിരൂപതയുടെ സഹായ മെത്രാനായ സില്‍വിയോ ജോസ് ബയേസിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇടവകകളില്‍ സഹായങ്ങള്‍ ചെയ്തതിനും, ചര്‍ച്ചകളിലൂടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കുവാന്‍ ശ്രമിച്ചതിന്റേയും പേരിലാണ് സഭാധികാരികള്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. ഡിരിയാമ്പായിലെ സാന്‍ സെബാസ്റ്റ്യന്‍ ബസലിക്കയെ സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബിഷപ്പ് സില്‍വിയോ ജോസ് ആക്രമിക്കപ്പെട്ടത്. രക്തം കിനിയുന്ന മുറിവുകളുടെ ചിത്രത്തോട് കൂടി ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മനാഗ്വായിലെ കര്‍ദ്ദിനാളായ ലിയോപോള്‍ഡ് ബ്രെനെസും, വത്തിക്കാന്‍ പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാന്‍സ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന വിവരം. ഡിരിയാമ്പായിലെ സാന്‍ സെബാസ്റ്റ്യന്‍ ബസലിക്കയില്‍ അതിക്രമിച്ചു കടക്കുവാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ തടയുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തനിക്ക് മുറിവേറ്റെന്നും അക്രമികള്‍ അപ്പസ്തോലിക ചിഹ്നങ്ങള്‍ നശിപ്പിച്ചെന്നും താനും ബസലിക്കയുടെ ഉള്ളിലുള്ളവരും സുരക്ഷിതരാണെന്നുമാണ് ബയേസ് മെത്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഭ സംരക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ ആരോപണം. അതേസമയം നിക്കരാഗ്വയില്‍ സഭാനേതാക്കള്‍ക്കും, പുരോഹിതര്‍ക്കും നേരെയുണ്ടായ ആക്രമണത്തെ അമേരിക്കന്‍ സ്റ്റേറ്റ് വെസ്റ്റേണ്‍ ഹെമിസ്ഫിയര്‍ അഫയേഴ്സ് പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി സെക്രട്ടറി ഫ്രാന്‍സിസ്കോ പല്‍മിയേരി അപലപിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് നിക്കരാഗ്വയില്‍ പ്രക്ഷോഭമായി മാറിയത്. പോലീസിനേയും അര്‍ദ്ധസൈനികരേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം തന്നെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ജിനോടെപെ, ഡിരിയാമ്പാ, മടഗല്‍പാ എന്നീ നഗരങ്ങളില്‍ ഇക്കഴിഞ്ഞ 7, 8 തിയതികളിലായി പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് ജീവന്‍ പണയം വച്ച് കത്തോലിക്ക സഭാവൃത്തങ്ങള്‍ വിവിധ സേവനങ്ങള്‍ ചെയ്തു വരികയാണ്.
Image: /content_image/India/India-2018-07-11-11:13:39.jpg
Keywords: നിക്കരാ
Content: 8187
Category: 1
Sub Category:
Heading: ട്രംപിന്റെ നാമനിര്‍ദ്ദേശത്തില്‍ പ്രോലൈഫ് സംഘടനകള്‍ ആഹ്ലാദത്തില്‍
Content: വാഷിംഗ്ടണ്‍ ഡിസി: കത്തോലിക്ക വിശ്വാസിയായ ജസ്റ്റിസ് ബ്രെറ്റ് കാവനോയെ സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്തു പ്രോലൈഫ് സംഘടനകള്‍. ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് വിവിധ പ്രോലൈഫ് സംഘടനാവൃത്തങ്ങള്‍ പ്രതികരിച്ചു. ഭരണഘടനപരമായ അവകാശങ്ങള്‍ക്കും ജീവനും വേണ്ടി നിലകൊള്ളുന്ന ജസ്റ്റിസ് ബ്രെറ്റിനെ നാമനിര്‍ദ്ദേശം ചെയ്തതിലൂടെ വിശിഷ്ട്ടമായ നടപടിയാണ് പ്രസിഡന്‍റ് എടുത്തിരിക്കുന്നതെന്ന് പ്രോലൈഫ് സംഘടനയായ സുസന്‍ ബി അന്തോണി ലിസ്റ്റ് പ്രസിഡന്‍റ് മര്‍ജോറി ഡാന്നേന്‍ഫെല്‍സെര്‍ അഭിപ്രായപ്പെട്ടു. സുപ്രീം കോടതി പദവിയില്‍ ഇരിക്കാന്‍ ബ്രെറ്റ് കാവനോ വളരെ അനുയോജ്യനാണെന്ന് 'കൺസേൺഡ് വിമൻ ഫോർ അമേരിക്ക'യുടെ പ്രസിഡന്റായ പെന്നി നാൻസ് പറഞ്ഞു. ഭരണഘടനക്കനുസൃതമായി തീരുമാനങ്ങളെടുക്കുന്ന ഒരാളെയാണ് ട്രംപ് വാഗ്ദാനം ചെയ്തതെന്നും അതിന് നിയുക്ത ജഡ്ജി അനുയോജ്യനായിരിക്കുമെന്നാണ് ഫാമിലി റിസർച്ച് കൗൺസിലിന്റെ പ്രസിഡന്റായ ടോണി പെർക്കിൻസിന്റെ പ്രതികരണം. തികഞ്ഞ കത്തോലിക്ക വിശ്വാസിയായ ബ്രെറ്റ് കാവനോയുടെ നിയമനത്തില്‍ ഏറെ സന്തോഷത്തിലാണ് ക്രൈസ്തവ സമൂഹവും. നേരത്തെ ട്രംപിന്റെ നാമനിർദേശ പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ജസ്റ്റിസ് ബ്രെറ്റ് കാവനോ തന്റെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞിരിന്നു. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ജോൺ എന്ന വൈദികന്റെ അൾത്താര ബാലനായിരുന്നുവെന്നും വാഷിംഗ്ടണ്‍ മേഖലയിലുള്ള സജീവമായ കത്തോലിക്കാ സമുദായത്തിന്റെ ഭാഗമാണെന്നും ബ്രെറ്റ് സ്മരിച്ചു. അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി അന്തോണി കെന്നഡി തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ്, പുതിയ ജഡ്ജിയെ നാമനിര്‍ദ്ദേശം ചെയ്തത്. സുപ്രീംകോടതിയിലേക്കു ട്രംപ് നിയോഗിക്കുന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബ്രെറ്റ് കാവനോ. ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെയാണ് ഇതിന് മുന്‍പ് ട്രംപ് നിര്‍ദ്ദേശിച്ചത്. സെനറ്റ് വോട്ടെടുപ്പില്‍ ജസ്റ്റിസ് ബ്രെറ്റ് വിജയിച്ചാല്‍ പ്രോലൈഫ് നിലപാടുള്ള അഞ്ച് യഥാസ്ഥിതിക ജഡ്ജിമാരാകും സുപ്രീംകോടതിയില്‍ ഉണ്ടാകുക. 1973-ൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ സുപ്രീം കോടതിയില്‍ നിന്ന് ഇനി ജീവന്റെ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രോലൈഫ് സമൂഹം.
Image: /content_image/News/News-2018-07-11-12:39:03.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 8188
Category: 13
Sub Category:
Heading: ഐഐടി ബിരുദം, മുപ്പത്തിയഞ്ചു ലക്ഷം രൂപ ശമ്പളമുള്ള ജോലി; പക്ഷേ കെൻസി പുൽകിയത്‌ പൗരോഹിത്യത്തെ
Content: ലണ്ടൻ: ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ‌ഫ് ടെക്നോളജിയില്‍ പഠനം, ഇംഗ്ലണ്ടില്‍ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി, പ്രതിവര്‍ഷ ശമ്പളം മുപ്പത്തിയഞ്ചു ലക്ഷം രൂപ, ഇതൊക്കെയായിരിന്നു കെന്‍സി ജോസഫ് മാമൂട്ടില്‍ എന്ന ചെറുപ്പക്കാരന്‍. പക്ഷേ ഇതെല്ലാം നല്കിയ ദൈവം വിളിച്ചാല്‍ അവന്റെ വിളിയ്ക്ക് ചെവി കൊടുക്കാതിരിക്കുവാന്‍ കഴിയുമോ? ഇല്ല. ലോകം നല്കിയ പദവിയും ശമ്പളവും എല്ലാം ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിന് മുന്നില്‍ അടിയറവ് വച്ച കെന്‍സി ജോസഫ്‍ തിരുപട്ടം സ്വീകരിച്ചത് ഇക്കഴിഞ്ഞ മുപ്പതാം തീയതിയാണ്. 1980 ജൂലൈ 24നാണു കുവൈറ്റില്‍ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് കമ്പനിയില്‍ ഫിനാന്‍സ് മാനേജരായിരുന്ന ജോസഫ് തങ്കച്ചന്റെയും കുഞ്ഞമ്മ തങ്കച്ചന്റെയും മൂത്ത മകനായി ഫാ. കെന്‍സിയുടെ ജനനം. ജനനവും പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനവും കുവൈറ്റില്‍ തന്നെയായിരിന്നു. പ്ലസ് ടുവിന് ശേഷം മുംബൈ ഐഐടിയില്‍ അഡ്മിഷന്‍ കിട്ടിയ കെന്‍സി കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ വയസ്സ് 22. ഐ‌ഐ‌ടിയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കൊത്തിക്കൊണ്ട് പോകാന്‍ രാജ്യാന്തര കമ്പനികള്‍ ഇപ്പോഴും മത്സരിക്കുമ്പോള്‍ 2002ല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ കെന്‍സി ഒരു വര്‍ഷം ജോലി ചെയ്തത് മക്കന്‍സി ഗ്രൂപ്പിന്റെ ന്യൂഡല്‍ഹിയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍. പിന്നീട് ജീവിതത്തെ തന്നെ മാറ്റിമറിച്ച യൂറോപ്പിലേക്ക് കെന്‍സിയെ ദൈവം വിളിക്കുകയായിരിന്നു. യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ ക്രെഡിറ്റ് റിസ്‌ക് അനലിസ്റ്റായി നാലു വര്‍ഷം ജോലി ചെയ്തു. ഇതിനിടയില്‍ അമേരിക്കയില്‍ എംബിഎ പഠനത്തിനായി ജി മാറ്റ് പരീക്ഷയും കെന്‍സി എഴുതിയിരിന്നു. മികച്ച വിജയമാണ് അതിനും നേടിയത്. പ്രതിവര്‍ഷ ശമ്പളം മുപ്പത്തിയഞ്ചു ലക്ഷം രൂപ നേടികൊണ്ടിരിന്ന സമയത്താണ് ക്രിസ്തുവിനായി തന്റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. പഠനകാലം മുതല്‍ ക്രിസ്തീയ തത്വശാസ്ത്രവും ദൈവശാസ്ത്രവും കെന്‍സിയെ ആകര്‍ഷിച്ചിരിന്നുവെങ്കിലും അതിന്റെ പൂര്‍ണ്ണത 2007-ല്‍ ആണ് പ്രകടമായത്. ബ്രിട്ടനില്‍ കത്തോലിക്കാ വിശ്വാസവും പൗരോഹിത്യവും വലിയ വെല്ലുവിളികള്‍ അഭിമുഖീകരിച്ച ഘട്ടത്തിലാണു കെന്‍സി വൈദികജീവിതം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ദൈവം പ്രത്യേകമായി വിളിച്ചാല്‍ അതിനു എതിര് പറയാന്‍ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസിക്കു സാധിക്കുമോ? അങ്ങനെ തന്റെ ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്, ക്രിസ്തുവിന് ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ കെന്‍സി 2007ല്‍ ഈശോസഭയുടെ ബ്രിട്ടീഷ് പ്രോവിന്‍സില്‍ ചേരുകയായിരിന്നു. പൂനയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റീജന്‍സിയും ലണ്ടന്‍, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനവും നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതാം തീയതി ലണ്ടനിലെ സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പ് വിന്‍സന്‍റ് ഹഡ്സനിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു കര്‍ത്താവിന്റെ പ്രതിപുരുഷനായത്. കെന്‍സിയോടൊപ്പം ഫിലിപ്പ് ഹാരിസണ്‍ എന്ന ബ്രിട്ടീഷ് യുവാവും അന്നു പൗരോഹിത്യം സ്വീകരിച്ചു. ഉറച്ച ബോധ്യത്തോടെ സ്വീകരിച്ച പൗരോഹിത്യം മറ്റെന്തിനെക്കാളും സംതൃപ്തി നല്‍കുന്നതാണെന്നു ഫാ. കെന്‍സി പറയുന്നു. തുടര്‍ന്നുള്ള ജീവിതം യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി സമര്‍പ്പിക്കുവാനാണ് ഫാ. കെന്‍സിയുടെ നിയോഗം. ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ജോലിയും ഉണ്ടായിട്ടും അതെല്ലാം കര്‍ത്താവിനായി ഉപേക്ഷിച്ച് 'എന്റെ ആടുകളെ മേയിക്കുക' എന്ന കര്‍ത്താവിന്റെ വിളിയെ സ്വീകരിച്ച സഭയിലെ പതിനായിരകണക്കിന് പുരോഹിതരിലെ ഒടുവിലത്തെ ഉദാഹരണമാണ് ഈ മുപ്പത്തിയെട്ടുകാരനായ വൈദികന്‍. ഫാ. കെന്‍സിയുടെ പ്രഥമ ദിവ്യബലിയര്‍പ്പണം ഞായറാഴ്ച പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടക്കും.
Image: /content_image/News/News-2018-07-12-06:50:24.jpg
Keywords: വൈദിക, പൗരോഹി
Content: 8189
Category: 18
Sub Category:
Heading: കെആര്‍എല്‍സിസി 32ാമതു ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും
Content: കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 32ാമതു ജനറല്‍ അസംബ്ലി നാളെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും. രാവിലെ 10.30ന് എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ് എന്നിവര്‍ പ്രസംഗിക്കും. കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തപുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം. എക്‌സ് ജൂഡ്‌സണ്‍, കെ.എ സാബു എന്നിവരെ ചടങ്ങില്‍ ആദരിക്കും. രണ്ടു ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കും. പൊതുചര്‍ച്ചകള്‍, പുസ്തകം, ഡിവിഡി പ്രകാശനങ്ങള്‍, കലാസന്ധ്യ എന്നിവയുണ്ടാകും. രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് അവതരിപ്പിക്കും. അസംബ്ലി 15നു സമാപിക്കും.
Image: /content_image/India/India-2018-07-12-08:04:41.jpg
Keywords: കെ‌ആര്‍‌എല്‍‌സി‌സി
Content: 8190
Category: 10
Sub Category:
Heading: ക്രൊയേഷ്യയുടെ വിജയത്തിനു പിന്നില്‍ ദൈവവിശ്വാസവും ജപമാലയും: പരിശീലകന്‍ സ്ലട്ക്കോ
Content: സഗ്രെബ്, ക്രൊയേഷ്യ: മധ്യ യൂറോപ്പിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യ വരുന്ന ഞായറാഴ്ച ഫിഫ വേള്‍ഡ് കപ്പ്‌ ഫൈനലില്‍ ശക്തരായ ഫ്രാന്‍സിനെ നേരിടുവാന്‍ തയ്യാറെടുക്കുമ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് കത്തോലിക്ക വിശ്വാസിയും ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ കോച്ചുമായ സ്ലട്ക്കോ ഡാലിക്ക്. സമീപകാലത്തെ തങ്ങളുടെ വിജയങ്ങളുടെയെല്ലാം പിന്നില്‍ ദൈവവിശ്വാസമാണെന്നും, വിഷമഘട്ടങ്ങളെ നേരിടുവാന്‍ ജപമാലയാണ് തന്നെ സഹായിക്കുന്നതെന്നും വേള്‍ഡ് കപ്പിന്റെ ആരംഭത്തില്‍ ക്രൊയേഷ്യന്‍ കത്തോലിക്കാ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാലിക്ക് വെളിപ്പെടുത്തിയിരുന്നു. "എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങള്‍ക്കും, തൊഴില്‍പരമായ എന്റെ നേട്ടങ്ങള്‍ക്കും ഞാന്‍ എന്റെ ദൈവത്തിലുള്ള വിശ്വാസത്തോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനായിരിക്കും. എന്റെ കയ്യില്‍ എപ്പോഴും ജപമാലയുണ്ട്. വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ എന്റെ പോക്കറ്റില്‍ കയ്യിട്ട് ജപമാലയില്‍ സ്പര്‍ശിക്കും. പിന്നീട് എല്ലാം എളുപ്പമായിരിക്കും". ഇന്നലെ ശക്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ഫൈനലില്‍ പ്രവേശിച്ച ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലകന്‍ പറയുന്നു. #{red->none->b->Must Read: ‍}# {{ പരാജയത്തിലും ദൈവത്തിന് നന്ദി അര്‍പ്പിച്ച് ബ്രസീല്‍ താരം നെയ്മര്‍ -> http://www.pravachakasabdam.com/index.php/site/news/8160 }} അന്‍പത്തിയൊന്നുകാരനായ സ്ലാട്ക്കോ ഡാലിക്ക് വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. 2000-ലാണ് അദ്ദേഹം പരിശീലന മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2017-ല്‍ ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരിന്നു. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുകൊണ്ടാണ് ക്രൊയേഷ്യ ഫൈനലില്‍ പ്രവേശിച്ചത്. ആവേശം ഫൈനലില്‍ എത്തിയെങ്കിലും അത് തങ്ങളുടെ കഴിവാണെന്ന് പറഞ്ഞു അഹങ്കരിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് ഈ പരിശീലകന്‍.
Image: /content_image/News/News-2018-07-12-08:34:26.jpg
Keywords: ഫുട്ബോ
Content: 8191
Category: 1
Sub Category:
Heading: റോമിലെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കോപ്റ്റിക് സഭാതലവൻ
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ഏറ്റവും വലിയ ബസിലിക്കയായ സെന്റ് പോൾ കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ കുർബാന അര്‍പ്പിച്ച് ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍. ജൂലെെ എട്ടാം തീയതി ഞായറാഴ്ചയാണ് അദ്ദേഹം ബലിയര്‍പ്പണം നടത്തിയത്. കത്തോലിക്കാ സഭയില്‍ നിന്നുള്ള ഏതാനും മെത്രാൻമാരും, പുരോഹിതരും, ഈജിപ്തിൽ നിന്നും എത്തിയ കോപ്റ്റിക്ക് സഭയുടെ പുരോഹിതരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ റോമിൽ കഴിയുന്ന കോപ്റ്റിക്ക് സഭ വിശ്വാസികളും എത്തിയിരിന്നു. ശനിയാഴ്ച ഇറ്റലിയിലെ ബാരിയിൽ നടന്ന എക്യൂമെനിക്കൽ കൂട്ടായ്മയിൽ പങ്കെടുത്തതിന് ശേഷമാണ് തവദ്രോസ് രണ്ടാമൻ റോമിലെത്തിയത്. പശ്ചിമേഷ്യയിലെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാനാണ് ബാരിയിൽ എക്യൂമെനിക്കൽ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ അദ്ധ്യക്ഷതയില്‍ നടന്ന എക്യൂമെനിക്കൽ കൂട്ടായ്മയിൽ പങ്കെടുക്കുവാന്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ വിവിധ സഭകളുടെ അധ്യക്ഷന്മാരും പ്രതിനിധികള്‍ ബാരിയില്‍ എത്തിയിരിന്നു.
Image: /content_image/News/News-2018-07-12-09:53:04.jpg
Keywords: കോപ്റ്റി
Content: 8192
Category: 1
Sub Category:
Heading: ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവർ ആഫ്രിക്കയിൽ; ഏഷ്യ നാലാമത്
Content: വാഷിംഗ്ടൺ ഡി‌സി: ക്രൈസ്തവ ജനസംഖ്യ കണക്കെടുപ്പിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ പിന്തള്ളി ആഫ്രിക്ക മുന്നിൽ. ഗോർഡൻ - കോൺവെൽ തിയോളജിക്കൽ സെമിനാരിയിലെ 'സെന്റർ ഫോർ സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റി' നടത്തിയ സർവ്വേ പ്രകാരം അറുനൂറ്റിമുപ്പത്തിയൊന്ന് ദശലക്ഷം ക്രൈസ്തവരാണ് ആഫ്രിക്കയിലുള്ളത്. ആഗോള ക്രൈസ്തവ ജനസംഖ്യയുടെ നാൽപത്തിയഞ്ച് ശതമാനവും കറുത്ത ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന ആഫ്രിക്കയില്‍ നിന്നുള്ളതാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ സാംബിയയാണ് തൊണ്ണൂറ്റിയാറ് ശതമാനം ക്രൈസ്തവരുമായി മുന്നിലുള്ളത്. തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം വിശ്വാസികളുമായി റിപ്പബ്ലിക് ഓഫ് സെയ്ച്ചല്ലസ് തൊട്ട് പുറകിലുണ്ട്. റുവാണ്ടയാണ് മൂന്നാം സ്ഥാനത്ത്. അറുനൂറ്റിയൊന്ന് ദശലക്ഷം ക്രിസ്ത്യാനികളുമായി ലാറ്റിൻ അമേരിക്കയാണ് കണക്കുകൾ പ്രകാരം ആഫ്രിക്കയ്ക്കു തൊട്ട് പിന്നിൽ. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റിരണ്ട് ശതമാനവും ക്രൈസ്തവരാണെന്ന പ്രത്യേകതയും ലാറ്റിൻ അമേരിക്ക സ്വന്തമാക്കി. അഞ്ഞൂറ്റി എഴുപത്തിയൊന്ന് ദശലക്ഷം ക്രൈസ്തവരുമായി യൂറോപ്യൻ ഭൂഖണ്ഡമാണ് 2018-ലെ കണക്കുകൾ പ്രകാരം മൂന്നാം സ്ഥാനത്ത്. യൂറോപ്പിലെ എഴുപത്തിയേഴ് ശതമാനം ആളുകളും ക്രൈസ്തവ വിശ്വാസികളാണ്. മുന്നൂറ്റി എൺപത്തിയെട്ട് ദശലക്ഷം ക്രൈസ്തവരുമായി ഏഷ്യയാണ് നാലാമത്. എന്നാൽ ആകെ ജനസംഖ്യയുടെ ഒൻപത് ശതമാനത്തോളം മാത്രമാണ് ഭൂഖണ്ഡത്തിലെ ക്രൈസ്തവ സാന്നിദ്ധ്യം. എഴുപത്തിയാറ് ശതമാനം ക്രൈസ്തവ ഭൂരിപക്ഷം നിലനിൽക്കുന്ന നോർത്ത് അമേരിക്ക ഇരുനൂറ്റി എഴുപത്തിയേഴ് ദശലക്ഷം ക്രൈസ്തവ ജനസംഖ്യയുമായി അഞ്ചാം സ്ഥാനത്താണ്. ഓസ്ട്രേലിയയും സമീപ ദ്വീപുകളും അടങ്ങുന്ന ഓഷ്യാനിയയിൽ ഇരുപത്തിയൊൻപത് ദശലക്ഷം ക്രൈസ്തവരുണ്ട്. ഓഷ്യാനിയയിലെ എഴുപത്തിയൊന്ന് ശതമാനവും ക്രൈസ്തവരാണ്. വേൾഡ് ക്രിസ്ത്യൻ ഡാറ്റബേസ് പ്രകാരം ആകെ ക്രൈസ്തവ ജനസംഖ്യയുടെ നാൽപത്തിയൊൻപത് ശതമാനം വിശ്വാസികളും കത്തോലിക്കരാണ്. ഇരുപത്തിരണ്ട് ശതമാനം പ്രൊട്ടസ്റ്റന്റ് സമൂഹവും, സ്വതന്ത്രർ പതിനേഴ് ശതമാനവും ഓർത്തഡോക്സ് പന്ത്രണ്ട് ശതമാനവുമാണ്. ആഗോള തലത്തിൽ 2.3 ബില്യൺ ആളുകളാണ് ക്രൈസ്തവ വിശ്വാസത്തെ പിന്തുടരുന്നത്.
Image: /content_image/News/News-2018-07-12-11:55:35.jpg
Keywords: ക്രൈസ്തവ, എണ്ണ
Content: 8193
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ ഭാരതരത്‌ന തിരിച്ചെടുക്കണമെന്ന് ആര്‍‌എസ്‌എസ്; അപലപിച്ച് മമത
Content: ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ ഒന്നടങ്കം അംഗീകരിച്ച മദര്‍ തെരേസയ്ക്കെതിരെ വീണ്ടും പ്രസ്താവനയുമായി ആര്‍‌എസ്‌എസ്. മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്നാണ് ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖായ രാജീവ് തുളി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരതരത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലായെന്നും മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി സര്‍ക്കാര്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസ സ്വന്തം നിലയില്‍ ആരംഭിച്ചതാണ്. ഇപ്പോഴും ഈ സ്ഥാപനത്തെ അവഗണിക്കാനാവില്ല. സ്ഥാപനത്തിന്റെ ദുഷിപ്പിക്കാന്‍ പകയോടെയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കന്യാസ്ത്രീകളെ ലക്ഷ്യംവയ്ക്കുകയാണ്. ബിജെപി ആരെയും ബാക്കിവയ്ക്കില്ല. ഇത് ശക്തമായ അപലപിക്കപ്പെടേണ്ടതാണ്. ദരിദ്രരില്‍ ദരിദ്രര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുമായി മിഷണറീസ് ഓഫ് ചാരിറ്റി മുന്നോട്ടുപോകട്ടെയെന്നും മമത പറഞ്ഞു. ഇതിന് മുന്നെയും മദര്‍ തെരേസയ്ക്കെതിരെ വിദ്വേഷ പ്രചരണവുമായി ആര്‍‌എസ്‌എസ് രംഗത്തെത്തിയിരിന്നു. മദര്‍ തെരേസ ഇന്ത്യയില്‍ നടത്തിയ സേവനങ്ങള്‍ക്കു പിന്നില്‍ മതപരിവര്‍ത്തനം മാത്രമായിരിന്നുവെന്നു ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞത് വലിയ വിവാദത്തിന് തന്നെ കാരണമായി. ഇതിന് പിന്നാലെ വിവിധ നേതാക്കളും മദര്‍ തെരേസയെ അപമാനിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തിയിരിന്നു.
Image: /content_image/News/News-2018-07-13-04:02:10.jpg
Keywords: മദര്‍ തെരേ