category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅല്‍ഫോന്‍സാ തീര്‍ത്ഥാടനവും സന്യസ്ത യുവജനസംഗമവും 22ന്
Contentപാലാ: സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് പാലാ രൂപതയുടെ നേതൃത്വത്തില്‍ യുവജനങ്ങളും പാലാ രൂപതയിലെ സന്യസ്ത പ്രതിനിധികളും പങ്കെടുക്കുന്ന അല്‍ഫോന്‍സാ തീര്‍ത്ഥാടനവും സന്യസ്ത യുവജനസംഗമവും 22ന് ഭരണങ്ങാനത്ത് നടക്കും. സംഗമത്തിലും തീര്‍ത്ഥാടനത്തിലും പാലാ രൂപതയിലെ 170 ഇടവകകളില്‍നിന്നുള്ള യുവജനങ്ങളും ഇടവകകളിലും മറ്റും സേവനം ചെയ്യുന്ന സന്യസ്തരും ഒരുമിച്ച് അണിചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സംഗമത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്യാസത്തെക്കുറിച്ച് പ്രബോധനം നല്‍കും. അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസംഗിക്കും. തീര്‍ത്ഥാടനത്തിനും സമ്മേളനത്തിനും ശേഷം മോണ്‍. ജോസഫ് കുഴിഞ്ഞാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. യുവജനവര്‍ഷത്തോടനുബന്ധിച്ച് ജൂലൈ മാസം സന്യാസവിളി പ്രോത്സാഹന മാസമായി ആചരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ സന്യാസജീവിതം തെരഞ്ഞെടുത്ത യുവതികളെയും മറ്റെല്ലാ സന്യാസിനികളെയും ആദരിക്കും. ഇതാദ്യമായാണു യുവജനങ്ങളുടെ നേതൃത്വത്തില്‍ സന്യസ്തരെ ആദരിക്കുന്നതിനായി ഭരണങ്ങാനത്ത് രൂപതയിലെ മുഴുവന്‍ യുവതീയുവാക്കളും അണിനിരക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-17 09:39:00
Keywordsയൂത്ത്, പാലാ
Created Date2018-07-17 09:35:47