category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവര്‍ക്കെതിരെ പ്രസ്താവനയുമായി ബി‌ജെ‌പി എം‌പി
Contentമുംബൈ: ക്രൈസ്തവര്‍ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഭാരതീയ ജനത പാര്‍ട്ടി എം‌പി ഗോപാല്‍ ഷെട്ടി. ഇന്ത്യയിലെ ക്രൈസ്തവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ ബ്രിട്ടീഷുകാരാണെന്നും ബിജെപി എംപി പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും മാത്രമാണു സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കാളികളായതെന്നു ഷെട്ടി പറഞ്ഞു. ഷിയ കബര്‍സ്ഥാന്‍ കമ്മിറ്റി മുംബൈയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഈദ് മിലാദ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് നോര്‍ത്ത് മുംബൈ എംപിയായ ഷെട്ടിയുടെ പ്രസ്താവന. "ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്‌ലിങ്ങളോ അല്ല ഇന്ത്യയെമോചിപ്പിച്ചത്. ഒരുമിച്ച് ഒന്നായി ഹിന്ദുസ്ഥാനികളായാണ് നാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്"- ഷെട്ടി പറഞ്ഞു. പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം വ്യാപകമാണ്. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണെന്നും മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-07-07 05:54:00
Keywordsബി‌ജെ‌പി, ആര്‍‌എസ്‌എസ്
Created Date2018-07-07 05:50:59