category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർപാപ്പയുടെ വാക്കുകളെ വീണ്ടും വളച്ചൊടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ
Contentവാഷിംഗ്‌ടണ്‍ ഡിസി: ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ തങ്ങളുടേതായ രീതിയിൽ വളച്ചൊടിച്ചു വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ. അമേരിക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രശ്നത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായത്തെയാണ് മാധ്യമങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു 'ഡെയിലി വയർ' എന്ന മാധ്യമം നൽകിയ റിപ്പോർട്ട് നവമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അമേരിക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രശ്നത്തിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെ ഫ്രാൻസിസ് പാപ്പ ശക്തമായ ഭാഷയിൽ വിമർശിച്ചു എന്നാണ് ഹഫിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. "കുടുംബങ്ങളെ വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ ഫ്രാൻസിസ് മാർപാപ്പ ശാസിച്ചു" എന്ന് പൊളിറ്റിക്കോ എന്ന അന്താരാഷ്‌ട്ര മാധ്യമം തലക്കെട്ടെഴുതി. മറ്റൊരു അന്താരാഷ്‌ട്ര മാധ്യമമായ വോക്സിന്റെ തലക്കെട്ട് " കുടുംബങ്ങളെ വേർപെടുത്തുന്ന ട്രംപിന്റെ നയത്തെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചു" എന്നായിരുന്നു. ഏതാണ്ട് ഇതേ അർഥം വരുന്ന തലക്കെട്ടുകൾ തന്നെ ആയിരുന്നു ഹഫിങ്ടൺപോസ്റ്റും, വാഷിംഗ്ടൺ പോസ്റ്റും പ്രസ്തുത വാർത്തക്ക് നൽകിയത്. കുടുംബാംഗങ്ങളെ തമ്മിൽ വേർപെടുത്തുന്ന നയത്തെ അമേരിക്കയുടെ മെത്രാൻ സമിതി അപലപിച്ചതിനെ താൻ പൂർണമായും പിന്‍തുണയ്ക്കുന്നുണ്ടെന്നും, എന്നാൽ ഈ കുടിയേറ്റ നയങ്ങൾ ഡൊണാൾഡ് ട്രംപ് ഭരണമേൽക്കുന്നതിന് മുൻപ് രൂപം കൊണ്ട നയങ്ങളാണെന്നുമാണ് റോയിറ്റേഴ്‌സ് പ്രതിനിധിയുമായി സംസാരിച്ചപ്പോൾ പാപ്പ അഭിപ്രായപ്പെട്ടത്. പ്രസ്തുത വിഷയത്തിൽ ട്രംപിനെ മാത്രമായി പാപ്പ വിമർശിച്ചിട്ടില്ലായെന്നും മറിച്ച് ഒബാമ പ്രസിഡന്റ് ആയിരുന്ന കാലം മുതലേ കാര്യങ്ങൾ കലുഷിതമായിരുന്നു എന്നാണ് പാപ്പ പറഞ്ഞതെന്ന് "ഡെയിലി വയർ" ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളെ പറ്റി പൂർണമായുളള അറിവ് തനിക്ക് ഇല്ലായെന്നും ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒബാമയുടെ ഭരണ കാലയളവിൽ അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയായ സിയുദാദ് ജുവറെസ് എന്ന സ്ഥലത്ത് അൻപത് ബിഷപ്പുമാരുടെ സഹകാർമികത്തത്തിൽ സ്ഥലത്ത് തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ജനങ്ങളുടെ മുൻപാകെ വിശുദ്ധ കുർബാന അർപ്പിച്ചത് പാപ്പ അഭിമുഖത്തിൽ സ്മരിച്ചു. അന്ന് അവിടെ അതിർത്തിയിൽ പ്രശ്മുണ്ടായിരുന്നു. അതിനാൽ ഇത് ട്രംപുമായി ബന്ധപ്പെട്ട പ്രശ്നമല്ല, മറിച്ച് ഇതിന് മുൻപ് ഉണ്ടായിരുന്ന സർക്കാരുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നമാണെന്നും പാപ്പ കൂട്ടി ചേർത്തു. പക്ഷേ ഇത്തരം വസ്തുതകളെ മറച്ചുവച്ചു തങ്ങളുടെ ലക്ഷ്യങ്ങൾക്കായി മാർപാപ്പയുടെ വാക്കുകൾ വളച്ചൊടിക്കുവാനാണ് മാധ്യമങ്ങൾ ശ്രദ്ധ കാണിക്കുന്നതെന്ന് "ഡെയിലി വയർ" കുറ്റപ്പെടുത്തുന്നുണ്ട്. കുടുംബാംഗങ്ങളെ തമ്മിൽ വേർതിരിക്കുന്നത് നീതിരഹിതമെന്നു പാപ്പ പറഞ്ഞത് ലോകം ആദരിക്കുന്ന ഒരു ക്രിസ്‌തീയ നേതാവ് എന്ന നിലയിലാണെന്നും ലേഖനം ഓർമ്മപ്പെടുത്തുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയാൽ ഗര്‍ഭച്ഛിദ്രം നടത്തുന്ന പ്രവണതയെ നാസി വംശ ശുദ്ധീകരണവുമായി കത്തോലിക്കാ സഭയുടെ തലവൻ ഉപമിച്ചപ്പോഴും 'വിവാഹം' ഒരു പുരുഷനും സ്‌ത്രീയും തമ്മിൽ മാത്രമായിരിക്കണം എന്ന സഭയുടെ പ്രബോധനത്തെ എടുത്തുപറഞ്ഞപ്പോഴും ഈ മാധ്യമങ്ങൾ ഒന്നും തന്നെ അത് വലിയൊരു വാർത്തയാക്കിയില്ലായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായങ്ങളിൽ തങ്ങൾക്ക് ഉചിതമെന്നു തോന്നുന്നത് മാത്രം അടർത്തി എടുത്തു വാർത്തയാക്കുന്നതും, മനുഷ്യരുടെ പാപങ്ങളെ പറ്റിയും തിന്മകളെ പറ്റിയും പാപ്പ പറയുമ്പോൾ അതിനെ മാധ്യമങ്ങൾ നിരാകരിക്കുന്നതും അപലപനീയമാണെന്നാണ് ഡെയിലി വയർ റിപ്പോർട്ടിനെ ഉദ്ധരിച്ചു പലരും സോഷ്യൽ മീഡിയായിൽ രേഖപ്പെടുത്തിയത്. നേരത്തെ "നരകം ഇല്ല" എന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ സത്യമെന്തെന്നു അറിയാതെ ഈ വാർത്ത അതിവേഗം റിപ്പോർട്ട് ചെയ്തു. വ്യാപക പ്രചാരണം ലഭിച്ച വാർത്ത അനേകരിൽ തെറ്റിദ്ധാരണ ഉളവാക്കിയിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്ന് അധികം വൈകാതെ വത്തിക്കാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ കുറഞ്ഞ ശതമാനം മാധ്യമങ്ങളാണ് പ്രചരിച്ചത് "വ്യാജ വാർത്ത"യാണെന്ന വത്തിക്കാൻ പ്രസ്താവന പിന്നീട് പ്രസിദ്ധീകരിച്ചത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-25 16:26:00
Keywordsവ്യാജ
Created Date2018-06-25 16:23:56