Content | വത്തിക്കാന്‍ സിറ്റി: റഷ്യയില്‍ ഇന്ന് ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പയും. ഇന്നലെ ജൂണ്‍ 13 ബുധനാഴ്ച വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിലാണ് പാപ്പ, ലോകകപ്പിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. കളിക്കാര്‍ക്കും സംഘാടകര്‍ക്കും കളി നിയന്തിക്കുന്നവര്‍ക്കും, കളികാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്കും, സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ അതില്‍ പങ്കുചേരുന്ന സകലര്‍ക്കും മാര്‍പാപ്പ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
#{red->none->b->You May Like: }# {{ 100% ജീസസ്: ഒളിമ്പ്ക്സില്‍ ഇത് നെയ്മറിന്റെ ക്രിസ്തീയ സാക്ഷ്യം -> http://www.pravachakasabdam.com/index.php/site/news/2298 }}
മത്സരങ്ങള്‍ വിവിധ സംസ്ക്കാരങ്ങളും മതങ്ങളും തമ്മില്‍ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളര്‍ത്താനുള്ള അവസരമാണെന്നും അത് രാഷ്ട്രങ്ങളില്‍ ഐക്യവും സമാധാനവും വളരാന്‍ കാരണമാകട്ടെയെന്നും ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു. പാപ്പയുടെ വാക്കുകളെ കരഘോഷത്തോടെയാണ് വത്തിക്കാന്‍ ചത്വരത്തില്‍ സംഗമിച്ച ആയിരങ്ങള്‍ സ്വീകരിച്ചത്. ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ജൂലൈ 15-വരെ നീണ്ടുനില്ക്കും. 8 പൂളുകളായുള്ള മത്സരങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ജന്മനാടായ അര്‍ജന്‍റീന ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് മത്സരിക്കുന്നത്. 2014-ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിന് ബ്രസീലാണ് വേദിയായത്. |