Content | മാഞ്ചസ്റ്റർ: ലോകപ്രശസ്ത വചന പ്രഘോഷകൻ വട്ടായിലച്ചൻ നയിക്കുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കൺവെൻഷന്റെ ഒരുക്കശുശ്രൂഷയുമായി അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെ നിർദ്ദേശാനുസരണം തൃശൂർ ഷെക്കീനായ് മിനിസ്ട്രിസ് ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സന്തോഷ് കരുമത്ര നാളെ മാഞ്ചസ്റ്ററിൽ സായാഹ്‌ന ധ്യാനം നയിക്കും.
ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ റവ. ഫാ.സജി മലയിൽപുത്തൻപുരയുടെ ആത്മീയ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സെന്റ് ജോസഫ് ദേവാലയത്തിൽ വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയാണ് ഒരുക്കശുശ്രൂഷ നടക്കുക. ശുശ്രൂഷയിലേക്ക് രൂപത വികാരി ജനറൽ റവ.ഫാ .സജി മലയിൽപുത്തൻപുര യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു
#{red->none->b-> അഡ്രസ്സ് }#
ST. JOSEPHS CHURCH <br> LONGSIGHT <br> MANCHESTER <br> M13 0BU
#{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# <br> രാജു ആന്റണി 07912 217960.
|