category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മതേതര, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: കെ‌സി‌ബി‌സി
Contentകൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഭരണഘടനാവകുപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). വര്‍ഷകാല സമ്മേളനത്തിനു ശേഷം ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയാധികാരത്തിലേക്കുള്ള എളുപ്പവഴിയായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും അനാവശ്യ ഭയാശങ്കകളും സൃഷ്ടിക്കുന്നതും ധ്രുവീകരണം നടത്തുന്നതും അപകടകരമാണെന്നും കെ‌സി‌ബി‌സി പറഞ്ഞു. കേരള സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും മൂന്നു ദിവസമായി എറണാകുളം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാല സമ്മേളനം ചര്‍ച്ച ചെയ്തു. വൈവിധ്യത്തില്‍ ഐക്യപ്പെട്ട് കാരുണ്യദൗത്യത്തിലൂടെ ക്രൈസ്തവ സാക്ഷ്യം നല്‍കാനുള്ള സിബിസിഐ ആഹ്വാനത്തിന്റെ വെളിച്ചത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കു സമ്മേളനം രൂപം നല്കി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-08 06:00:00
Keywordsകെ‌സി‌ബി‌സി
Created Date2018-06-08 05:58:06