category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇരുപത് ശതമാനം വര്‍ദ്ധന
Contentന്യൂഡൽഹി: ഭാരതത്തിലെ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ മുൻ വർഷത്തേക്കാൾ ഇരുപത് ശതമാനത്തോളം വർദ്ധിച്ചതായി നിരീക്ഷണം. ന്യൂഡൽഹിയിൽ എണ്ണൂറോളം മാധ്യമ പ്രമുഖരും നിയമവിദഗ്ദരും മറ്റ് പ്രതിനിധികളും പങ്കെടുത്ത സിറ്റിസൻസ് കോൺക്ലേവിൽ ആലിയന്‍സ് ഡിഫെണ്ഡിംഗ് ഫ്രീഡം ഇന്ത്യ വിഭാഗം ഡയറക്ടറും അഭിഭാഷകയുമായ തെഹ്മിന അറോറയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ നടപടിയെടുക്കുന്നതില്‍ പോലീസ് കാണിക്കുന്ന നിസ്സഹകരണം അനേകരെ ദുരിതത്തിലാഴ്ത്തുകയാണെന്നും രാജ്യത്തിനായി വെള്ളിയാഴ്ച തോറും ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന ഡല്‍ഹി ആർച്ച് ബിഷപ്പ് ജോസഫ് കൗട്ട്സിന്റെ കത്തിനെ ദേശവിരുദ്ധമായി ചിത്രീകരിച്ചത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അവര്‍ പറഞ്ഞു. മതേതര രാഷ്ട്രമായ ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വിവിധ മതങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രൊഫ.ഗണേഷ് നാരായണൻ ദേവി സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങളെ വിലയിരുത്തിയ സമ്മേളനത്തിൽ സംഘടിതമായ വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ ധ്രുവീകരണം നടത്തുന്നുണ്ടെന്ന ബി‌ബി‌സി സൗത്തേഷ്യ ലേഖകന്‍ ജസ്റ്റിൻ റൗലറ്റിന്റെ റിപ്പോർട്ടിനെ അനുകൂലിച്ചു. ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്നും അതുവഴി രാഷ്ട്രീയ അജണ്ടകൾക്ക് കൂടുതൽ ജനപിന്തുണ ഉറപ്പു വരുത്തുകയാണെന്നും സമ്മേളനം വിലയിരുത്തി. രാജ്യത്തെ മുഖ്യധാര മാധ്യമങ്ങൾ പോലും മതസ്പർദ്ധയുണർത്തുന്ന വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ വോട്ടെടുപ്പിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ജാതി ചിന്തകൾ കൊണ്ടുവരുന്ന പ്രവണതയും കാണുന്നുണ്ട്. പണം നല്‍കി പ്രസിദ്ധീകരിക്കുന്ന ഇത്തരം വാർത്തകളുടെ വിശ്വാസ്യത സംശയകരമാണ്. യഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ തെറ്റായി അപഗ്രഥിച്ച് ജനങ്ങളെ കൈയ്യിലെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജസ്റ്റിൻ റൗലറ്റിന്റെ കുറിപ്പിനെ ഉദ്ധരിച്ച് സമ്മേളനം വിലയിരുത്തി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആയിരത്തോളം ഇസ്ലാം മതസ്ഥരാണ് മരണമടഞ്ഞത്. അതിന്റെ തുടർച്ചയാണ് ഇപ്പോള്‍ മോദിയുടെ അധികാരത്തിൻ കീഴിൽ ഇന്ത്യയിൽ നടക്കുന്നതെന്ന് മുൻ ഐഎസ് ഓഫീസർ ഹർഷ് മന്ദർ വ്യക്തമാക്കി. കാണ്ഡമാൽ ദുരന്തം പോലെ വിവിധ ന്യൂനപക്ഷ വിരുദ്ധ വിപ്ളവങ്ങളിലൂടെ ഹൈന്ദവ രാജ്യം സ്ഥാപിക്കാനാണ് ഭാരതീയ ജനത പാര്‍ട്ടിയുടെ നീക്കമെന്നും സാമൂഹ്യ പ്രവർത്തകനായ റാം പുണ്യായനിയും പ്രസ്താവിച്ചു. ക്രൈസ്തവ വിദ്യാലയങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയവർ തന്നെ ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഖേദകരമാണെന്നും സമ്മേളനത്തിൽ വിലയിരുത്തി. മെയ് 25 മുതൽ 27 വരെയാണ് സിറ്റിസൻസ് കോൺക്ലേവ് നടന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-01 14:27:00
Keywordsഭാരത
Created Date2018-06-01 14:25:58