Content | ചങ്ങനാശേരി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാരുമായി ചേര്‍ന്നു ഈ വര്‍ഷം 10 ലക്ഷം മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 19ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോനായില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അതിരൂപതാദിനത്തില്‍ സാഗര്‍ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളം നിര്‍വ്വഹിക്കും.
അതിരൂപതയിലെ ഇടവകകള്‍ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. അതിരൂപതയിലെ സണ്‍ഡേ സ്കൂളുകള്‍, റെഗുലര്‍ സ്കൂളുകള്‍, ചാസ് അയല്‍കൂട്ടങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയിലൂടെ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി അതിരൂപതാദിനത്തില്‍ പങ്കെടുക്കുന്ന എല്ലാ ഇടവകകള്‍ക്കും നാട്ടുമാവിന്‍ തൈ നല്‍കും. |