category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌ബി‌സി
Contentകൊച്ചി: അധികാരം കൈയാളുന്നവര്‍ക്കും പ്രതിപക്ഷത്തായിരിക്കുന്നവര്‍ക്കും മാത്രമേ സമരം ചെയ്യാന്‍ അവകാശമുള്ളൂ എന്ന ചിന്ത ജനാധിപത്യത്തിനു ഭൂഷണമല്ലായെന്നും ദളിത് നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി. സമാധാനപരമായി സമരം ചെയ്യാനുള്ള പൗരന്റെ അവകാശങ്ങളെ അധികാരികള്‍ നിഷേധിക്കരുതെന്നും പ്രസ്താവനയില്‍ കെ‌സി‌ബി‌സി കുറിച്ചു. സമീപകാലത്തു കേരളത്തില്‍ നടന്ന ഹര്‍ത്താലുകളിലും പൊതുപണിമുടക്കുകളിലും പോലീസ് സ്വീകരിക്കാത്ത നടപടികളാണു കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്തു നടന്നത്. സമാധാനപരമായി സമരം ചെയ്യാനുള്ള പൗരന്റെ അവകാശങ്ങളെ അധികാരികള്‍ നിഷേധിക്കരുത്. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദളിതര്‍ വിവേചനവും അക്രമവും നേരിട്ടുകൊണ്ടിരിക്കുന്നു. സമീപകാലത്തു രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന ദളിത്ന്യൂനപക്ഷ പീഡനങ്ങള്‍ ഉത്കണ്ഠാജനകവും പ്രതിഷേധാര്‍ഹവുമാണ്. മനുഷ്യാന്തസിനും തുല്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ട്രൈബല്‍ ദളിത് ജനവിഭാഗങ്ങളുടെ സമരങ്ങള്‍ക്കു സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സമരത്തില്‍ സ്വമേധയാ പങ്കെടുത്തിട്ടുള്ളവര്‍ നീതിയുടെ പക്ഷത്താണു നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെയും കേരളത്തിന്റെയും ജനകീയ പ്രതിരോധസമരങ്ങളെ വിസ്മരിക്കുന്നവര്‍ക്കും കണ്ടില്ലെന്നു നടിക്കുന്നവര്‍ക്കും മാത്രമേ ഇത്തരം നടപടികളെ അനുകൂലിക്കാനാവൂ. സമീപകാലത്തു രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ ഉത്കണ്ഠാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും കെസിബിസി പത്രക്കുറിപ്പില്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-10 10:44:00
Keywordsകെ‌സി‌ബി‌സി
Created Date2018-04-10 10:43:52