category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇടുക്കി വാഴത്തോപ്പ് കത്തീഡ്രലിലേക്ക്: മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്ന്
Contentചെറുതോണി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി ഇന്ന്‌ അഭിഷിക്‌തനാകും. തിരുകര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തിലും സഹകാര്‍മ്മികരാകും. ഉച്ചകഴിഞ്ഞ് 1.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു തുടങ്ങുന്ന പ്രദക്ഷിണത്തോടെ അഭിഷേക തിരുകര്‍മ്മങ്ങള്‍ക്കു തുടക്കമാകും. ഏറ്റവും മുന്നിലായി മാര്‍ തോമാ കുരിശും അതിന്റെ പിന്നിലായി ധൂപക്കുറ്റി, കത്തിച്ച തിരികള്‍, വിശുദ്ധ ഗ്രന്ഥം എന്നിവ സംവഹിക്കപ്പെടും. തിരുവസ്ത്രങ്ങളണിഞ്ഞ വൈദികരും അവര്‍ക്കു പിന്നാലെ മെത്രാന്മാരും അവര്‍ക്കു പിന്നില്‍ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും പ്രദക്ഷിണത്തില്‍ പങ്കുചേരും. ഇവര്‍ക്കൊപ്പം മുഖ്യകാര്‍മികനും സഹകാര്‍മികരും തിരുക്കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍ മോണ്‍. ജോസ് പ്ലാച്ചിക്കലും ആരാധനാക്രമങ്ങള്‍ നിയന്ത്രിക്കുന്ന വൈദികരും അണിനിരക്കും. പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കുന്നതോടെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. ആര്‍ച്ച്‌ ബിഷപ്‌ ഡോ. സുസൈപാക്യം വചനസന്ദേശം നല്‍കും. 5.30ന്‌ വാഴത്തോപ്പ്‌ കത്തീഡ്രല്‍ അംഗണത്തില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനവും പുതിയ മെത്രാനുള്ള അനുമോദനവും നടക്കും. മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇടയന്റെ പാദമുദ്രകളെന്ന സ്‌മരണിക തിരുവല്ല രൂപത ആര്‍ച്ച്‌ ബിഷപ്പ് തോമസ്‌ മാര്‍ കുറിലോസ്‌ പ്രകാശനം ചെയ്യും. മന്ത്രി എം.എം. മണി ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, പി.ജെ. ജോസഫ്‌ എം.എല്‍.എ, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിക്കും. ഇന്നലെ വൈകുന്നേരം വാഴത്തോപ്പ്‌ കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നു. ഇതില്‍ രൂപതാ കുടുംബം മുഴുവനും പങ്കുചേര്‍ന്നു. സ്‌ഥാനമൊഴിയുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മെത്രാഭിഷേക കമ്മിറ്റിയിലെ അംഗങ്ങള്‍, സന്ന്യാസിനികള്‍, വൈദികര്‍, കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ മെത്രാഭിഷേകച്ചടങ്ങുകളുടെ വിജയത്തിനായി പുതിയ ഇടയനോടുചേര്‍ന്ന്‌ പ്രാര്‍ത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-05 09:29:00
Keywordsഇടുക്കി, നെല്ലി
Created Date2018-04-05 09:29:54