category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Heading പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Contentരണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ഗവര്‍ണര്‍ പി. സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമാധാനവും അനുകമ്പയുമേകി നമ്മുടെ മനസിനെ സമ്പന്നമാക്കട്ടെയെന്നും അതുവഴി, സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 10 മണിക്ക് ആണ് നടക്കുക. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ബസലിക്കയുടെ മുന്‍വശത്തുള്ള മദ്ധ്യ മട്ടുപ്പാവില്‍ നിന്നുകൊണ്ട് റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം പങ്കുവെയ്ക്കും. തുടര്‍ന്നു പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കും. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതംമായി ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-04-01 07:47:00
Keywordsഉയിര്‍പ്പ
Created Date2018-04-01 07:47:24