category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബന്ദിക്കു പകരം ജീവത്യാഗം ചെയ്ത ഫ്രഞ്ച് കേണലിനു സഭയുടെ ആദരം
Contentപാരിസ്: സ്നേഹിതന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലെന്ന ദൈവവചനം സ്വജീവിതത്തില്‍ പകര്‍ത്തി ജീവത്യാഗം ചെയ്ത ലഫ്. കേണൽ അർനൗഡ് ബെൽട്രാമൈനു ആദരവുമായി കത്തോലിക്ക സഭാനേതൃത്വം. ഇസ്ലാമിക തീവ്രവാദ ആക്രമണത്തിൽ മരണം വരിച്ച ലഫ്.കേണൽ അർനോഡ് ബൽഗ്രാമിനെയും മറ്റ് മൂന്നു പേരെയും വിശുദ്ധ എറ്റിയനേ ദ ട്ര ബസ് ദേവാലയത്തിൽ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ സഭ പ്രത്യേകം അനുസ്മരിച്ചു. കാര്‍കാസോണ്‍- നര്‍ബോണ്‍ രൂപതയുടെ അധ്യക്ഷനായ അലൈന്‍ പ്ലാനെട്ടാണ് അനുസ്മരണ വിശുദ്ധ ബലിക്കും ഇതര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്. അസാധാരണമായ തീഷ്ണതയുള്ള ത്യാഗമാണ് ബെൽട്രാമൈന്‍ ചെയ്തതെന്നും ഫ്രാന്‍സിനെ ഇത് പൂര്‍ണ്ണമായും സ്പര്‍ശിച്ചെന്നും ബിഷപ്പ് അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളൊടൊപ്പം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ദക്ഷിണ ഫ്രാൻസിലെ ട്രെബിസിലുള്ള സൂപ്പർമാർക്കറ്റിൽ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണം അറിഞ്ഞ് ആദ്യമെത്തിയ പോലീസുകാരിൽ ഒരാളായിരിന്നു ബെൽട്രാം. ബന്ദിയാക്കപ്പെട്ട വനിതയ്ക്കു പകരം സ്ഥാനംപിടിക്കുകയും അകത്തു നടക്കുന്ന കാര്യം പുറത്തുള്ള പൊലീസുകാർ അറിയുംവിധം രഹസ്യമായി സെൽഫോൺ വയ്ക്കുകയും ചെയ്താണ് ബെൽട്രാമൈന്‍ തന്റെ ദൌത്യം നിര്‍വ്വഹിച്ചത്. അക്രമത്തിന് ശേഷം ഇന്നലെ ഓശാന ഞായർ ശുശ്രൂഷകളിലും അനുസ്മരണ ചടങ്ങിലും പങ്കെടുക്കാന്‍ ഇസ്ലാം മതസ്ഥര്‍ എത്തിയെന്നത് ശ്രദ്ധേയമായി. പിന്നീട് ഭീകരന്‍ മൂന്നു തവണ ബെൽട്രാമിനു നേരെ വെടി ഉതിര്‍ക്കുകയായിരിന്നു. ധീരനായ പോലീസ് ഓഫിസറെയാണു രാജ്യത്തിനു നഷ്ടമായതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പ്രസ്താവിച്ചിരിന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-03-26 15:09:00
Keywordsഫ്രാന്‍സ, ഫ്രഞ്ച
Created Date2018-03-26 15:10:25