category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജീവനോടുള്ള അനാദരം സമൂഹനിലനില്പിന് വെല്ലുവിളി: ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
Contentകൊച്ചി: ജീവന്റെ സമഗ്ര സംരക്ഷണം ഇക്കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെ് തൃശൂര്‍ അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ മുണ്ടത്തിക്കോട് സ്‌നേഹാലയത്തില്‍വച്ച് നടന്ന പ്രോലൈഫ് ദിനാചരണവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനോടുള്ള അനാദരവ് അത് ഏതു മേഖലയില്‍ ആണെങ്കിലും സമൂഹത്തിന്റെ നിലനില്പിനു തന്നെ വെല്ലുവിളി ഉയര്‍ത്തുതാണ്. മരണത്തിനുപോലും സമയവും കാലവും നിശ്ചയിക്കാമെന്ന സുപ്രീംകോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍വച്ച് മികച്ച പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ കെസിബിസി പ്രോലൈഫ് അവാര്‍ഡുകള്‍ താമരശേരി (സഭാത്മക കൂട്ടായ്മ), തൃശൂര്‍ (രൂപതാതല പ്രവര്‍ത്തന മികവ്), കൊല്ലം (സാമൂഹ്യ മുന്നേറ്റങ്ങള്‍) എന്നീ രൂപതകള്‍ക്ക് വിതരണം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, താമരശേരി ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ ജോസ് പൊപറമ്പില്‍, തൃശൂര്‍ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ ഡെി താന്നിക്കല്‍, ക്രിസ്തുരാജ് ദേവാലയം വികാരി റവ. ഫാ. റാഫി തട്ടില്‍, സ്‌നേഹാലയം ആന്റണി, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെലസ്റ്റിന്‍ ജോ, അഡ്വ. ജോസി സേവ്യര്‍, റോണ റിബെയ്‌റോ, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മേരി ഫ്രാന്‍സിസ്‌ക, ഉഷാ റാണി എിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-03-27 09:55:00
Keywordsതാഴ
Created Date2018-03-27 09:56:11