Content | കൊടകര: ഇന്നലെ പേരാമ്പ്ര അപ്പോളോ ജംഗ്ഷനിലുണ്ടായ കാറപകടത്തില്‍ അന്തരിച്ച നിഷ്പാദുക കര്‍മലീത്ത സഭയുടെ മലബാര്‍ പ്രോവിന്‍സ് അംഗമായ ബ്രദര്‍ ജോസഫ് പരിയാടന്‍റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ലിസ്യു സെന്ററില്‍ നടക്കും. ഇന്നലെ രാവിലെയാണ് അദ്ദേഹം അപകടത്തില്‍ മരിച്ചത്. പേരാന്പ്രയിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ബംഗളൂരുവില്‍നിന്നു ബസില്‍ വന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ അപകടം സംഭവിക്കുകയായിരിന്നു.
നിത്യവ്രതവാഗ്ദാനത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മരണം. ഏറ്റുമാനൂര്‍ ചെറുപുഷ്പ ആശ്രമാംഗമായിരുന്ന അദ്ദേഹം തക്കല, പനമരം, പേരാവൂര്‍, പോട്ട, എറണാകുളം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. പരേതരായ ഔസേപ്പ് ഏലിയ എന്നിവരാണ് മാതാപിതാക്കള്‍.
|