category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോളേജുകളില്‍ രാഷ്ട്രീയം പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍
Contentകൊച്ചി: എയ്ഡഡ് കോളജ് ക്യാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിനെതിരേ ശക്തമായ നിരവധി കോടതി ഉത്തരവുകള്‍ നിലനില്‍ക്കുമ്പോള്‍ സ്വാശ്രയകോളജുകളില്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ പേരില്‍ രാഷ്ട്രീയം പ്രവേശിപ്പിക്കാന്‍ അണിയറനീക്കങ്ങള്‍ നടത്തുന്നതെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍. ജസ്റ്റീസ് ദിനേശന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളജുകളില്‍ സംഘടനാപ്രവര്‍ത്തനം അനുവദിച്ചുള്ള നിയമനിര്‍മാണം നടത്താനുള്ള നീക്കത്തിനെതിരെയാണ് കെസിബിസി വിദ്യാഭ്യാസകമ്മീഷന്റെ പ്രസ്താവന. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാല്‍ കലുഷിതമായ കോളജ് ക്യാമ്പസുകളില്‍ നിന്നു സ്വസ്ഥമായ പഠനാന്തരീക്ഷം ആഗ്രഹിച്ചു പ്രവേശനം നേടിയിരിക്കുന്ന കുട്ടികളുടെ ഭാവിയേയും ഇതുവരെ നല്ല പഠനാന്തരരീക്ഷം നിലനിര്‍ത്തിയിരുന്ന കോളജുകളുടെ അച്ചടക്കത്തേയുമാണ് ഇതു ബാധിക്കുക. എല്ലാ സ്വാശ്രയ കോളജുകളിലും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്ലബുകളും ആവശ്യമായ നേതൃത്വ പരിശീലനം നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സംഘടന രൂപീകരിക്കാന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തിനു പിന്നില്‍ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കമാണുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ ഗുണനിലവാരം ഒന്നിനൊന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ കോളജുകളിലെ ഗുണനിലവാരം ഉയര്‍ത്താനുള്ള പദ്ധതികളാണ് ഉത്തരവാദിത്വമുള്ള ഗവണ്‍മെന്റ് ഏറ്റെടുത്തു നടത്തേണ്ടതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, കോളജ് മാനേജര്‍മാരായ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍, ഫാ. ഫിലിപ്പ് വടക്കേക്കളം, കേരള കത്തോലിക്ക കോളജ് മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഫാ. വിന്‍സെന്റ് നെടുങ്ങാട്ട് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-27 10:52:00
Keywordsവിദ്യാഭ്യാ
Created Date2018-02-27 10:48:38