category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജര്‍മ്മനിയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Contentബെര്‍ലിന്‍: ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിന്ന കത്തോലിക്ക വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോംഗോയില്‍ നിന്നുമുള്ള ഫാ. അലൈന്‍ ഫ്‌ളോറന്‍റ് ഗണ്ടോലോ എന്ന വൈദികനെയാണ് ദുരൂഹസാഹചര്യത്തില്‍ പള്ളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പതിനാല് വയസ്സായിരിന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തലയ്ക്കടിയേറ്റാണ് വൈദികന്‍ മരിച്ചതെന്നാണ് നിഗമനം. അതേസമയം വൈദികന്റെ മരണത്തില്‍ ഒരു പ്രതിയെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാര്‍ലോട്ടന്‍ബുര്‍ഗിലെ സെന്‍റ് തോമസ് ഇടവക വികാരിയായിരിന്ന ഫാ. അലൈന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരിന്നു. വൈദികന്റെ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണ കാരണത്തില്‍ വ്യക്തത ഉണ്ടാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫ്രാന്‍സില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും നിരവധി പേര്‍ കുടിയേറി പാര്‍ത്തിരിക്കുന്ന മേഖലയാണ് വെസ്റ്റ് ബെര്‍ലിന്‍. അപ്രതീക്ഷിതമായി നടന്ന കൊലപാതകത്തിന്റെ ഞടുക്കത്തിലാണ് പ്രദേശവാസികള്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-28 16:01:00
Keywordsജര്‍മ്മനി
Created Date2018-02-28 15:57:41