category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"സഭയെ വളർത്താൻ സഭയ്‌ക്കൊപ്പം" സെഹിയോനിൽ വട്ടായിലച്ചനും ടീമും പങ്കെടുക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഒരുക്ക ധ്യാനം മാർച്ച് 6 മുതൽ
Contentസഭയെയും വൈദികരെയും സ്നേഹിക്കുകയും ദൈവരാജ്യത്തിന്റെ കാവലാളായി മാറിക്കൊണ്ട് അവർക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുകയും ചെയ്യുകവഴി സഭയുടെ മഹത്വീകരണത്തിൽ പങ്കാളികളാകുവാൻ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് ഒരുക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഒരുക്ക ധ്യാനത്തിൽ സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രീസ് സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ പങ്കെടുക്കും. ധ്യാനത്തിന് അനുഗ്രഹ ആശീർവാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും ശുശ്രൂഷ നയിക്കും. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. 2018 മാർച്ച് 6,7,8 (ചൊവ്വ, ബുധൻ, വ്യാഴം ) തീയതികളിൽ നടക്കുന്ന ധ്യാനത്തിലേക്ക്‌ www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സഭയോടുള്ള സ്നേഹത്തിൽ അഭിഷിക്തരായ വൈദികർക്കായി പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ധ്യാനത്തിലേക്ക്‌ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->n->n-> അഡ്രസ്സ്}# കെഫെൻലി പാർക്ക്‌
ഡോൾഫോർ
ന്യൂടൗൺ
SY 16 4 AJ
വെയിൽസ്. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}#
ടോമി ‭07737 935424‬
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-03-01 10:16:00
Keywordsവട്ടായി
Created Date2018-03-01 13:12:15