category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"കര്‍ത്താവേ, എന്തുകൊണ്ട് നീ എന്നെ നിയോഗിച്ചു": ബില്ലി ഗ്രഹാമിന്റെ വിളിയും ജീവിതവും
Contentസ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ ഞാന്‍ ദൈവത്തോടു ചോദിക്കുന്ന ആദ്യ ചോദ്യമിതാണ്. "കര്‍ത്താവേ, എന്തുകൊണ്ട് നീ എന്നെ നിയോഗിച്ചു. നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള ഒരു കര്‍ഷകപുത്രനെ ഇത്രയേറെപ്പേരോടു സുവിശേഷം പ്രസംഗിക്കാനും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അങ്ങു ചെയ്തിരുന്ന കാര്യങ്ങളില്‍ പങ്കാളിയാക്കാനും എന്തുകൊണ്ട് എന്നെ തെരഞ്ഞെടുത്തു". സഭകള്‍ക്ക് അപ്പുറം ലോകം ശ്രവിച്ച വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാം 'ജസ്റ്റ് ആസ് ഐ ആം' എന്ന തന്‍റെ ആത്മകഥയില്‍ എഴുതിയ വാക്കുകളാണിത്. ചോദ്യത്തിന് ഒടുവില്‍ ഉത്തരം അദ്ദേഹം തന്നെ കുറിച്ചു. "അതിന്റെ ഉത്തരം ദൈവത്തിനേ അറിയൂ". ഇന്നലെ ബില്ലി ഗ്രഹമിന്റെ മരണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ലോക മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസവും ജീവിതവും ചര്‍ച്ച ചെയ്യുകയാണ്. മറ്റ് വാര്‍ത്തകളെക്കാളും ഏറെ പ്രാധാന്യം അദ്ദേഹത്തിന് നല്‍കാന്‍ നിരവധി കാരണങ്ങളാണുള്ളത്. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള ‘ഗാലപ്പ് പോളി’ൽ 60 തവണ ആദ്യ 10 പേരിൽ ഇടം നേടിയ വ്യക്തിയായിരിന്നു അദ്ദേഹം. മറ്റൊരാളും ഇത്രകാലം ആ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടില്ല. ബില്ലി ഗ്രഹാമിന്റെ ജീവിതത്തിന്റെ പിന്നാമ്പുറം നാം അറിയണമെങ്കില്‍ നോർത്തു കരോളിനായിലേക്ക് പോകണം. 1918 നവംബർ ഏഴിന് നോർത്ത് നോർത്തു കരോളിനായില്‍ കർഷകന്റെ മകനായാണ് അദ്ദേഹത്തിന്റെ ജനനം. ബേസ്ബോളിലും കാറുകളിലുമായിരുന്നു ചെറുപ്പം മുതലെ അദ്ദേഹത്തിന് കമ്പമുണ്ടായിരിന്നത്. അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു തന്റെ ചെറുപ്പകാലമെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ളോ​റി​ഡ ബൈ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും ഇ​ല്ലി​നോ​യി​യി​ലെ വീ​റ്റ​ൺ കോ​ള​ജി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. പതിനാറാം വയസ്സിൽ വീ​റ്റ​ണി​ലെ പ​ഠ​ന​കാ​ല​ത്തു കേട്ട ദൈവവചനമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തുടർന്നു യേശുവിനെ പ്രഘോഷിക്കുവാനുള്ള അതീവ തീക്ഷ്ണതയിലായിരിന്നു അദ്ദേഹം. ഫ്ളോറിഡ ബൈബിൽ കോളജിലെ പഠനശേഷം 1946ലാണ് ബില്ലി ഗ്രഹാം ക്രൂസേഡുകൾ എന്ന വന്‍ സുവിശേഷ പ്രഘോഷണ ദൌത്യം ആരംഭിച്ചത്. ഇതിനിടെ ബില്ലി റൂത്തിനെ വിവാഹം ചെയ്തു. യേശുവിനെ അനേകരിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തില്‍ ഇരുവരുടെയും സുവിശേഷ യാത്ര ഒരുമിച്ചായിരുന്നു. ബില്ലി ഗ്രഹാമിന്റെ സുവിശേഷ വേദികളിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി, പിന്നീട് അത് പതിനായിരമായി, ലക്ഷമായി. ലണ്ടനില്‍ 12 ആഴ്ചയും ന്യൂയോര്‍ക്കില്‍ 16 ആഴ്ചയും നീണ്ടു അദ്ദേഹത്തിന്റെ ക്രൂസേഡുകള്‍. 1992ല്‍ മോസ്‌കോയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയത് 1.55 ലക്ഷം പേരാണ്. ക്രിസ്തുവിന്റെ വചനം അദ്ദേഹം പ്രഘോഷിച്ചപ്പോൾ ലക്ഷങ്ങളാണ് സമ്മേളനങ്ങളിലേക്ക് ഒഴുകിയത്. നിരവധി തവണ ഭാരതം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിലും വചനം പ്രഘോഷിച്ചിട്ടുണ്ട്. ഇതിനിടെ പുസ്തകങ്ങൾ, ടെലിവിഷൻ, റേഡിയോ തുടങ്ങിയവയും സുവിശേഷ പ്രഘോഷണത്തിനു മാധ്യമമായി അദ്ദേഹം സ്വീകരിച്ചു. ആയിരത്തോളം റേഡിയോ സ്റ്റേഷനുകൾ ഗ്രഹാമിന്റെ വചന പ്രസംഗം പ്രക്ഷേപണം ചെയ്തിരുന്നതായാണ് കണക്ക്. ക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തെ അതിന്റെ തീക്ഷ്ണതയിൽ ബില്ലി പ്രഘോഷിച്ചപ്പോൾ ലക്ഷകണക്കിന് ആളുകളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ആറു ദശാബ്‌ദം നീണ്ട വചന ശുശ്രൂഷക്കു തന്റെ 86–ാം വയസ്സിൽ ആണ് അദ്ദേഹം വിരാമം കുറിച്ചത്. കൃത്യം പറഞ്ഞാല്‍ 2005 ജൂണ്‍ മാസത്തില്‍. തുടർന്നു മോൺട്രിയറ്റിലുള്ള വസതിയിലായിരിന്നു വിശ്രമജീവിതം. ടെമ്പിൾടൺ പുരസ്കാരം, ബ്രിട്ടന്റെ ‘പ്രഭു’ പദവി തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് ഇതിനിടെ അദ്ദേഹം അർഹനായി. അമേരിക്കൻ കോൺഗ്രസ് പ്രതിനിധിസഭ സ്വർണമെഡൽ നൽകി ആദരിച്ച ഏതാനും വ്യക്തികളില്‍ ഒരാള്‍ കൂടിയായിരിന്നു അദ്ദേഹം. അദ്ദേഹം സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ ലോക സുവിശേഷവത്ക്കരണത്തിന് ശ്രദ്ധേയമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. മകന്‍ ഫ്രാങ്ക്‌ളിന്‍ ആണ് നിലവില്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ നോക്കി നടത്തുന്നത്.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-22 10:31:00
Keywordsബില്ലി, ഗ്രഹാ
Created Date2018-02-22 10:28:50