category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവടവാതൂര്‍ വിദ്യാപീഠത്തില്‍ രാജ്യാന്തര സെമിനാര്‍
Contentകോട്ടയം: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠവും ആലപ്പുഴ ദനഹാലയയും ചേര്‍ന്നൊരുക്കുന്ന രാജ്യാന്തര സെമിനാര്‍ ഇന്നും നാളെയും വടവാതൂരിലെ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നടക്കും. 'വൈകാരിക പക്വത സമര്‍പ്പിത ജീവിതത്തില്‍: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ചയില്‍ ഡോ. ഹാന്‍സ് സോള്‍നെര്‍, ഡോ. ഗബ്രിയേല്‍ മത്തിയാസ്, ഡോ. വിന്‍സെന്റ് വാരിയത്ത്, ഡോ. ജോസ് മന്നത്ത്, ഡോ. ജോസ് പറപ്പുള്ളി, ഡോ. സ്റ്റീഫന്‍ റൊസേത്തി, ഡോ. മാനുവേല്‍ കരിന്പനയ്ക്കല്‍, മാര്‍ തോമസ് തറയില്‍, ഡോ. സിസ്റ്റര്‍ ജോസിയ എന്നിവര്‍ നേതൃത്വം കൊടുക്കും. സിമ്പോസിയം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ വിദ്യാപീഠത്തിന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ദനഹാലയയുടെ മുന്‍ ഡയറക്ടറും ചങ്ങനശേരി അതിരൂപതയുടെ സഹായ മെത്രാനുമായ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സിമ്പോസിയത്തില്‍ സമര്‍പ്പിത ബ്രഹ്മചര്യം, സമര്‍പ്പിത പരിശീലനം, സമഗ്രആത്മീയത, സമൂഹ ജീവിതം, ലിംഗസമത്വം, സാമൂഹ്യബന്ധങ്ങള്‍, ലൈംഗികതയും വൈകാരികത പക്വതയും, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9747836772, 9446714468
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-21 09:56:00
Keywordsവടവാതൂര്‍
Created Date2018-02-21 09:55:02