category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവർക്ക് നേരെയുള്ള അഭയാർത്ഥികളുടെ ആക്രമണത്തെ അപലപിച്ച് ജർമ്മൻ ആർച്ച് ബിഷപ്പ്
Contentബെർലിൻ: ജർമ്മനിയിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചു വരുന്ന അഭയാർത്ഥികളുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് ജർമ്മൻ ആർച്ച് ബിഷപ്പ് ബിഷപ്പ് ലുഡ്വിക് ഷിക്ക്. ഇസ്ലാം മതസ്ഥര്‍ ക്രിസ്ത്യാനികളെ തിരഞ്ഞ് ആക്രമണം നടത്തുന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മത പീഡനത്തിനിരയായി നൂറോളം ക്രൈസ്തവരാണ് വധിക്കപ്പെട്ടതെന്ന ഡൈ വെൽറ്റ് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. രാജ്യത്ത് അഭയം തേടിയെത്തിയ മുസ്ളിം അഭയാർത്ഥികൾ ജർമ്മനിയുടെ മതസ്വാതന്ത്ര്യ അവകാശങ്ങൾ മനസ്സിലാക്കുന്നില്ല. സാമൂഹ്യ വ്യവസ്ഥതികൾ തിരിച്ചറിഞ്ഞ് അഭയാർത്ഥി സമൂഹം പെരുമാറണം. സഹവർത്തിത്വത്തിന്റെ ഉദാത്ത മാതൃകയാണ് ആവശ്യം. അഭയാർത്ഥികളെന്ന പേരിൽ രാജ്യത്തു തീവ്രവാദികൾ താമസിക്കുന്നുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ജര്‍മ്മനിയിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർ ആക്രമണങ്ങൾക്കിരയാകുന്നതായി നിരവധി തവണ റിപ്പോര്‍ട്ട് വന്നിരിന്നു. ഇസ്ലാം മതത്തിൽ നിന്നും പരിവർത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് നേരെയാണ് ആക്രമണങ്ങളിലേറെയും ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അഫ്ഗാൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ളിം പൗരനു കോടതി ശിക്ഷിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-12 18:02:00
Keywordsഅഭയാര്‍
Created Date2018-02-12 18:03:58