category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാറ്റത്തിന്റെയും മാനസാന്തരത്തിന്റെയും ജ്വാല ഉയരണം: ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത
Contentമാരാമൺ: മാറ്റത്തിന്റെയും മാനസാന്തരത്തിന്റെയും രൂപാന്തര ജ്വാല മാരാമണ്ണിൽ നിന്നുയരണമെന്ന്‍ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. 123-ാമതു മാരാമൺ കൺ‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളോടുള്ള കടമ മറന്നുപോകരുതെന്നും മരണ നാഴികയിൽ പോലും യേശു തന്റെ മാതാവിനെ ആശ്വസിപ്പിച്ചതുപോലെ മാതാപിതാക്കളെ മറന്നുപോകാത്ത യഥാർഥ മാനവികത നിലനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിസ്തു പകർന്ന വെളിച്ചം വിശ്വാസികളിലൂടെ ലോകത്തിലേക്കു പ്രവഹിക്കേണ്ട പോരാട്ടകാലമാണിതെന്ന് ബിഷപ്പ് പീറ്റർ ഡേവിഡ് ഈറ്റൺ മുഖ്യസന്ദേശത്തില്‍ പറഞ്ഞു. വചനധ്യാനമാണ് സഭയെ രൂപപ്പെടുത്തേണ്ടതെന്നും സമൂഹത്തോടുള്ള കടമകളെപ്പറ്റി അപ്പോൾ തിരിച്ചറിവുണ്ടാകുമെന്നും ബിഷപ്പ് പറഞ്ഞു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, കെസിസി പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി മാത്യു ടി.തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രാജു ഏബ്രഹാം, അടൂര്‍ പ്രകാശ്, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയങ്ങളില്‍ ജോസഫ് മാർ ബർണബാസും രണ്ട് മുതല്‍ റവ. ഫ്രാൻസിസ് സുന്ദർരാജും വൈകീട്ട് 7മണിക്ക് റവ. ഡോ. വിനോദ് വിക്ടറും സന്ദേശം നല്‍കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-12 11:43:00
Keywordsമാരാമ
Created Date2018-02-12 11:41:31