category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈശോ അച്ചന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്
Contentകോതമംഗലം: 'ഈശോയെ അറിയുക, ഈശോയാല്‍ അറിയപ്പെടുക. ഈശോയെ സ്‌നേഹിക്കുക ഈശോയാല്‍ സ്‌നേഹിക്കപ്പെടുക; ഈശോയെ അറിയിക്കുക; ഈശോയെ സ്‌നേഹിക്കുക' എന്ന ആപ്തവാക്യവുമായി വൈദികജീവിതം ക്രമപ്പെടുത്തിയ ഫാ. മാത്യു മുണ്ടയ്ക്കലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇന്നു നടക്കും. രാവിലെ 11നു കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷകളും ഉണ്ടാകും. 1932 ഡിസംബര്‍ 28ന് കോതമംഗലം മുണ്ടയ്ക്കല്‍ വര്‍ഗീസ് ത്രേസ്യാ ദമ്പതികളുടെ ആറാമനായാണു ഫാ. മാത്യു മുണ്ടയ്ക്കലിന്റെ ജനനം. 1959 മാര്‍ച്ച് 16നു മാര്‍ മാത്യു പോത്തനാമൂഴിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. അജപാലന ശുശ്രൂഷയോടനുബന്ധിച്ചു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, കൈത്തറി, നെയ്ത്തു സഹകരണ സംഘത്തിന്റെ തുടക്കം, ജനകീയ വായനശാല, ഉടുന്പന്‍ചോലയും ദേവികുളം താലൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന പനംകൂട്ടി പാലം എന്നിവയെല്ലാം യാഥാര്‍ഥ്യമായത് ഈശോ അച്ചന്റെ ശ്രമഫലമാണ്. 2016 ഫെബ്രുവരി 10നായിരുന്നു ഫാ. മുണ്ടയ്ക്കലിന്റെ നിര്യാണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-10 10:18:00
Keywordsഈശോ
Created Date2018-02-10 10:17:25