category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദളിത് ശാക്തീകരണം ഉറപ്പുവരുത്തുമെന്നു ആവര്‍ത്തിച്ച് സിബിസിഐ സമ്മേളനത്തിന് സമാപനം
Contentബംഗളൂരു: ദളിത് വിഭാഗങ്ങളുടെ ശാക്തീകരണവും സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ആവര്‍ത്തിച്ചുകൊണ്ട് ബംഗളൂരുവില്‍ നടന്ന സിബിസിഐ സമ്മേളനത്തിന് സമാപനം. ആദിവാസി സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും സംരക്ഷണത്തിനും സമഗ്ര വികസനത്തിനുംവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, അഭയാര്‍ഥികള്‍, മറ്റു ചൂഷിതസമൂഹങ്ങള്‍ എന്നിവരുടെ ആശ്വാസത്തിനും ക്ഷേമത്തിനുമായി പ്രത്യേകം മുന്‍കൈയെടുക്കാനും സമ്മേളനത്തില്‍ തീരുമാനമായി. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പ്പെട്ട 174 രൂപതകളില്‍ നിന്നുള്ള 204 മെത്രാന്മാരും വിരമിച്ച 64 മെത്രാന്മാരും പങ്കെടുത്ത സമ്മേളനത്തില്‍ ഭരണഘടന ഉറപ്പുനല്കുന്നതുപോലെ യഥാര്‍ഥ ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എല്ലാ മതില്‍ക്കെട്ടുകളും കടന്ന് മുന്നേറണമെന്നും ആഹ്വാനമുണ്ടായി. ഭാരതത്തിലെ സഭ നിര്‍വഹിക്കേണ്ട ദൗത്യത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. രാഷ്ട്രനിര്‍മാണത്തിലും, ജാതിക്കും മതത്തിനും സംസ്‌കാരത്തിനും ഭാഷയ്ക്കും അതീതമായുള്ള ജനസേവനത്തിലും ഭാരതത്തിലെ സഭ വഹിച്ച പങ്ക് സമ്മേളനം എടുത്തുപറഞ്ഞു. മാതൃരാജ്യത്തെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും വളര്‍ച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന യഥാര്‍ഥ ദേശീയത എല്ലാവര്‍ക്കുമുണ്ടായിരിക്കണമെന്നും മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു. കാരുണ്യത്തിന്റെയും സാക്ഷ്യത്തിന്റെയും ദൗത്യത്തിനായി നാനാത്വത്തില്‍ ഏകത്വം എന്നതായിരുന്നു മുപ്പത്തിമൂന്നാമത് സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ ആപ്തവാക്യം. സെന്റ് ജോണ്‍സ് നാഷ്ണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് സിബിസിഐ സമ്മേളനം നടന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-10 09:43:00
Keywordsസി‌ബി‌സി‌ഐ
Created Date2018-02-10 09:47:18