category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ട്: മാര്‍ തോമസ് തറയില്‍
Contentതിരുവനന്തപുരം: ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ടെന്നാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നതെന്നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ തിരുവനന്തപുരത്തെ കാരുണ്യ ശുശ്രൂഷയായ ലൂര്‍ദ് മാതാ കെയര്‍ ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച കനിവിലേക്കൊരു കൈത്താങ്ങ് മെഗാഷോയുടെ ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാലും അറിയപ്പെടാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു കാരുണ്യ ഭവനങ്ങളുണ്ട്. അവയെല്ലാം സമൂഹത്തോടുള്ള കാരുണ്യഭാവത്തിന്റെ പ്രകടനങ്ങളാണ്.അപരന്റെ അത്യാവശ്യങ്ങളാണ് നമ്മുടെ ആവശ്യങ്ങളെക്കാള്‍ വലുതെന്ന് തിരിച്ചറിയുന്നതു കൊണ്ടാണ് നാമെല്ലാം ഇത്തരത്തിലുള്ള സംരംഭങ്ങളോടു സഹകരിക്കുന്നത്. ആ തിരിച്ചറിവാണ് നമ്മളെ തന്നെ കൂടുതല്‍ പങ്കുവയ്ക്കാന്‍ നമ്മളെ സഹായിക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൂര്‍ദ് മാതാ കെയര്‍ നടത്തുന്നത്. ഇത്രമാത്രം സാമൂഹ്യമായി ഉയര്‍ന്ന കേരളത്തില്‍ പോലും കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന പ്രായമായ മനുഷ്യരെ കാണാന്‍ കഴിയും. ഓരോ മനുഷ്യനിലും ദൈവത്തിന്റെ അംശമുണ്ട്. അതാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ആരോരുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങേണ്ടിവരുന്ന മനുഷ്യര്‍ക്ക് ഭവനങ്ങളൊരുക്കാന്‍, മഹത്വപൂര്‍ണമായ ജീവിതമൊരുക്കിക്കൊടുക്കാന്‍ നാമെല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്ത് എത്തുന്ന നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അഭയമേകുന്ന ലൂര്‍ദ് മാതാ കെയര്‍ നെടുമങ്ങാട് നിര്‍മിക്കാനുദേശിക്കുന്ന വൃദ്ധസദനത്തിനുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് മെഗാഷോ സംഘടിപ്പിച്ചത്. ഫാ. തോമസ് ഫെലിക്‌സ് സിഎംഐ, ഡോ. എം. ഇക്ബാല്‍ അഹമ്മദ്, ഡോ. പോള്‍ അഗസ്റ്റിന്‍, പി.യു തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, സംവിധായകന്‍ രഞ്ജിത് ശങ്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-04 06:16:00
Keywordsതറയി
Created Date2018-02-04 06:13:49