category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രാര്‍ത്ഥനയുമായി ക്രൈസ്തവ കൂട്ടായ്മ
Contentലാഹോര്‍: ഇന്ത്യ-പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ വളരുന്ന സംഘര്‍ഷാവസ്ഥയെയും യുദ്ധ ഭീതിയെയും കണക്കിലെടുത്ത് പാക്കിസ്ഥാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന നടത്തി. ജനുവരി 28-ന് സമാപിച്ച ക്രൈസ്തവൈക്യവാരത്തോട് അനുബന്ധിച്ച് കത്തോലിക്ക വിശ്വാസികളോടൊപ്പം പ്രിസ്ബിറ്റേറിയന്‍, ആംഗ്ലിക്കന്‍, സാല്‍വേഷന്‍ ആര്‍മി എന്നിങ്ങനെ വിവിധ സഭാകൂട്ടായ്മകളും അതിര്‍ത്തിയില്‍ സംഘടിപ്പിച്ച സമാധാനത്തിനുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ എത്തിയിരിന്നു. പാക്കിസ്ഥാനിലെ സഭയുടെ മതാന്തര സംവാദത്തിനായുള്ള കമ്മീഷനാണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. അതിര്‍ത്തി പ്രദേശത്തു താമസിക്കുന്നവരുമായി സമാധാനാശംസകള്‍ കൈമാറിയ ക്രൈസ്തവ കൂട്ടായ്മ കത്തിച്ച തിരിയുമായി കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും, അയല്‍ രാഷ്ട്രങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിര്‍ത്തികളിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സമാധാന ആശംസ നേരാനും കൂട്ടായ്മ സമയം കണ്ടെത്തി. അതിര്‍ത്തി പ്രദേശമായ കര്‍ത്താപ്പൂരില്‍ സമാധാനത്തിന്റെ പ്രതീകമായി ക്രൈസ്തവ നേതൃത്വം ഒലീവ് തൈ നട്ടതും ശ്രദ്ധേയമായി. ബ്രിട്ടിഷ് മേല്‍ക്കോയ്മയില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കുശേഷം മതത്തിന്‍റെപേരില്‍ ഹിന്ദുസ്ഥാനായും പാക്കിസ്ഥാനായും ഇരുരാജ്യങ്ങളും വിഭജിക്കപ്പെടുകയായിരിന്നുവെന്ന് പാക്കിസ്ഥാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ മതാന്തര സംവാദത്തിനുള്ള വക്താവ്, മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് നദീം കപ്പൂച്ചിന്‍ പ്രസ്താവനയില്‍ കുറിച്ചു. മതത്തിന്‍റെ പേരിലുള്ള വിഭജനത്തെ തുടര്‍ന്നു അന്ന് ആരംഭിച്ച പകയും വിദ്വേഷവും ഇന്നും കരിന്തിരിയായി കാശ്മീര്‍ താഴ്‌വാരത്തും മറ്റു അതിര്‍ത്തി പ്രദേശങ്ങളിലും പുകഞ്ഞു നീറുകയാണ്. അനുരഞ്ജനവും സമാധാനവും സാദ്ധ്യമാണെന്നാണ് മതാന്തരസംവാദത്തിനായുള്ള കൂട്ടായ്മ തെളിയിക്കുന്നതെന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-01 15:56:00
Keywordsഅതിര്‍ത്തി, പാക്കി
Created Date2018-02-01 15:27:34