Contents

Displaying 6651-6660 of 25125 results.
Content: 6960
Category: 18
Sub Category:
Heading: മത ന്യൂനപക്ഷങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം: മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശ്ശേരി: ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ടുമുളള നടപടികള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നുണ്ടെന്നും വിദ്യാഭ്യാസ അവകാശവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുവാന്‍ മത ന്യൂനപക്ഷങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ വെരൂര്‍ ഇടവകയില്‍ നടത്തിയ ജാഗ്രതാസായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേയും സംസ്‌കാരത്തേയും മതവിശ്വാസത്തേയും ചോദ്യം ചെയ്തുകൊണ്ടും അവ പ്രകടിപ്പിക്കാനുളള ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ടുമുളള നടപടികള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. തോമസ് പ്ലാപ്പറന്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, അതിരൂപത പിആര്‍ഒ ജോജി ചിറയില്‍ ആമുഖ പ്രസംഗം നടത്തി. അതിരൂപത ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ.ആന്റണി തലച്ചെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ലിജോ കുഴിപ്പളളില്‍, ജോബി പ്രാക്കുഴി, റജി ഇടവാടി, ബാബു ആലപ്പുറത്തുകാട്ടില്‍, ആന്റണി തോമസ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-23-04:25:40.jpg
Keywords: പവ്വത്തി
Content: 6961
Category: 1
Sub Category:
Heading: ഡമാസ്‌ക്കസിലെ ക്രൈസ്തവ മേഖലയില്‍ വീണ്ടും സ്ഫോടനം; 9 പേര്‍ കൊല്ലപ്പെട്ടു
Content: ഡമാസ്‌ക്കസ്: ഡമാസ്‌ക്കസിലെ ക്രൈസ്തവ മേഖലയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ക്രൈസ്തവ പ്രാതിനിധ്യം കൂടുതലുള്ള പ്രദേശത്ത് ആക്രമണം നടന്നത്. ആക്രമണത്തില്‍ കുറഞ്ഞത് 23 പേര്‍ക്കെങ്കിലും പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പുരാതന ക്രൈസ്തവ ജില്ലകളായ ബാബ് ടൂമാ, അല്‍ ഷാഗോര്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് ഷെല്ലാക്രമണം നടന്നത്. പ്രദേശത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഡമാസ്‌ക്കസിലെ മാരോണൈറ്റ് കത്തീഡ്രല്‍ ദേവാലയത്തിനു സാരമായ നാശം സംഭവിച്ചിട്ടുണ്ട്. കത്തീഡ്രല്‍ ദേവാലയത്തിന് സമീപം ആക്രമണം ഉണ്ടായ വിവരം സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡാണു പുറംലോകത്തെ അറിയിച്ചത്. വെള്ളവും വൈദ്യുതിയും ഇല്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഡമാസ്‌ക്കസ് ആര്‍ച്ച് ബിഷപ്പ് സാമിര്‍ നാസര്‍ പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ പത്താം തീയതിയും സമാനമായ ആക്രമണം ഡമാസ്ക്കസില്‍ നടന്നിരിന്നു. അന്നത്തെ ആക്രമണത്തില്‍ ഹാരെറ്റ് അല്‍ സെയിതൂണ്‍ ജില്ലയിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്കേറ്റ് പാത്രിയാര്‍ക്കേറ്റിലും, ബാബ് ടൂമായിലെ കണ്‍വേര്‍ഷന്‍ ഓഫ് സെന്റ്‌ പോള്‍ ലാറ്റിന്‍ ഇടവക ദേവാലയത്തിലും ഷെല്ലുകള്‍ പതിച്ചു. ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കേറ്റ് കെട്ടിടത്തിന് ഷെല്ലാക്രമണത്തില്‍ ശക്തമായ കേടുപാടുകള്‍ അന്ന് സംഭവിച്ചിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് അടുത്ത ആക്രമണം ഉണ്ടായിരിക്കുന്നത്.
Image: /content_image/News/News-2018-01-23-05:16:23.jpg
Keywords: സിറിയ
Content: 6962
Category: 18
Sub Category:
Heading: സഭൈക്യ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത എക്യുമെനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഭൈക്യ പ്രാര്‍ത്ഥനാ സമ്മേളനം ഇന്നു നടക്കും. തിരുവാങ്കുളം സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ വൈകുന്നേരം 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയിലാണു സമ്മേളനം. യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമാ സഭ ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വിജു കെ. ഏലിയാസ്, ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് സിഎസ്‌ഐ പള്ളി വികാരി ഫാ. എന്‍.കെ. പ്രസാദ്, തിരുവാങ്കുളം ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി വികാരി ഫാ. ടി.എസ്. തോമസ്, തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളി വികാരിയും അതിരൂപത എക്യുമെനിക്കല്‍ ഡയറക്ടറുമായ റവ. ഡോ. സക്കറിയാസ് പറനിലം എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-01-23-05:53:59.jpg
Keywords: സഭൈക്യ
Content: 6963
Category: 18
Sub Category:
Heading: യേശുവിനായിരിക്കണം ഒന്നാം സ്ഥാനം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Content: ആലക്കോട്: യേശുവിനായിരിക്കണം മനസില്‍ ഒന്നാം സ്ഥാനമെന്നും അവിടുത്തെ മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കണമെന്നും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ആലക്കോട് അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ മൂന്നാംദിവസം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശു എന്ന സത്യം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടല്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. യേശുവിനായിരിക്കണം മനസില്‍ ഒന്നാംസ്ഥാനം. യേശുവിനെ മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്റെ ശക്തികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കണം. യേശുവിലൂടെ ദൈവം നല്‍കിയ അനുഗ്രഹമാണ് ദൈവമക്കളാകാന്‍ കഴിഞ്ഞുവെന്നത്. ഞാന്‍ ദൈവത്തിന്റെ പുത്രന്‍, പുത്രി ആണെന്ന് പറയാന്‍ കഴിയണം. ഈ കൃപ നമുക്കു മാത്രം ലഭിച്ചതാണ്. ഞാന്‍ എന്റെ യേശുക്രിസ്തുവിലൂടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മകന്‍, മകള്‍ ആണെന്ന് പറയാന്‍ കഴിയണം. അപ്പന്‍ രാജാവാണെങ്കില്‍ മക്കള്‍ രാജപുത്രന്‍മാരാണ്. ആയതിനാല്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായ നമ്മള്‍ ദൈവമക്കളാണ്. ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു. ജപമാലയോടെയാണ് മൂന്നാം ദിവസത്തെ കണ്‍വെന്‍ഷനു തുടക്കമായത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനനടന്നു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വചന ശുശ്രൂഷയ്ക്കുശേഷം ദിവ്യകാരുണ്യ ആരാധനയും നടന്നു. ഇന്നു വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. പതിനായിരങ്ങളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.
Image: /content_image/India/India-2018-01-23-06:35:11.jpg
Keywords: വട്ടായി
Content: 6964
Category: 1
Sub Category:
Heading: ഭ്രൂണഹത്യ സംസ്ക്കാരത്തിനെതിരെ മെഴുകുതിരി തെളിയിച്ച് റഷ്യന്‍ ജനത
Content: മോസ്ക്കോ: റഷ്യന്‍ ഓർത്തഡോക്സ് സഭയുടെ ആരാധനക്രമ പ്രകാരം കഴിഞ്ഞ ആഴ്ച നടന്ന കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ ഭ്രൂണഹത്യയ്ക്കിരയായ ശിശുക്കളെ സ്മരിച്ചുകൊണ്ട് രാജ്യത്തെ പ്രോലൈഫ് പ്രവർത്തകർ. മോസ്കോയിലെ വ്യോസോകോപെട്രോവ്സ്കി ആശ്രമത്തിൽ വിശുദ്ധ കുരിശിന്റെ ആകൃതിയിൽ രണ്ടായിരത്തോളം മെഴുകുതിരികള്‍ കത്തിച്ചുക്കൊണ്ടാണ് അബോർഷൻ എന്ന ഭീകരതയിൽ ജീവിതം നിഷേധിക്കപ്പെട്ട ശിശുക്കളെ അനുസ്മരിച്ചത്. രാജ്യത്ത് ഓരോ ദിവസവും രണ്ടായിരം ഭ്രൂണഹത്യകൾ നടക്കുന്നവെന്ന ഔദ്യോഗിക റിപ്പോർട്ടിനെ സൂചിപ്പിച്ചാണ് രണ്ടായിരം മെഴുകുതിരികൾ തെളിയിച്ചത്. രാജ്യത്തു അബോർഷനെതിരായ ബോധവത്കരണത്തിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രോലൈഫ് സംഘടനയായ 'ഫോർ ലൈഫിന്റെ' കോര്‍ഡിനേറ്റർ സെർജി ചെസ്നോകോവ് പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് ഗർഭിണികൾക്ക് അവർ നേരിടുന്ന സങ്കീർണതകളിൽ പരിഹാരവും സഹായവും നല്‍കാൻ പ്രവർത്തകർ സേവനം ചെയ്യുന്നുണ്ട്. രക്ഷകനെ ഇല്ലാതാക്കൻ ഹേറോദോസ് രാജാവ് രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ വധിക്കാൻ ഉത്തരവിട്ടതിന്റെ ദൃശ്യാവിഷ്ക്കാരം ഭ്രൂണഹത്യയ്ക്കെതിരായ ശക്തമായ സന്ദേശമാണെന്നും ചെസ്നോകോവ് കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസം ശക്തമായിരുന്ന സോവിയറ്റ് യൂണിയനിൽ അബോർഷൻ സാധാരണമായിരിന്നു. എന്നാൽ കമ്മ്യൂണിസം നിലംപതിച്ചതോടെ റഷ്യന്‍ നേതാക്കന്മാരുടേയും സഭാനേതൃത്വത്തിന്റെയും പ്രയത്നത്തോടെ അബോർഷൻ എന്ന മരണ സംസ്കാരം നിർത്തലാക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയായിരിന്നു. ഓര്‍ത്തഡോക്‌സ് സഭയുടെയും, പ്രോ-ലൈഫ് ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തില്‍ ഗര്‍ഭഛിദ്രത്തെ നിയമം മൂലം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തയാറാക്കിയ പെറ്റീഷനില്‍ പത്തുലക്ഷം ആളുകള്‍ ഒപ്പ് രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-01-23-08:30:23.jpg
Keywords: റഷ്യ
Content: 6965
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ അടച്ചുപൂട്ടിയ ആറ് ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ബിന്‍ലാദന്റെ ഒളിത്താവളമെന്ന പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആബട്ടാബാദില്‍ അടച്ചുപൂട്ടിയ ആറ് ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കുവാന്‍ അനുമതി. വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖാ പ്രവിശ്യാ ഗവണ്‍മെന്റാണ് അനുവാദം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മൈനോരിറ്റി വിഭാഗം കോ-ഓര്‍ഡിനേറ്ററായ രവി കുമാറാണ് തങ്ങളെ ഇക്കാര്യം ഫോണില്‍ അറിയിച്ചതെന്ന് സെന്റ്‌ പീറ്റര്‍ കനീസിയൂസ് കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാദര്‍ അര്‍ഷാദ് നായെര്‍ പറഞ്ഞു. ഔദ്യോഗികമായ അനുമതിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 17-ന് 9 പേരുടെ മരണത്തിനും 57 പേരുടെ പരിക്കിനും ഇടയാക്കിയ ക്വിറ്റായിലെ മെത്തഡിസ്റ്റ് ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ്‌ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയത്. അസ്സംബ്ലി ഓഫ് ഗോഡ് ചര്‍ച്ച്, യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ ചര്‍ച്ച്, ഇമ്മാനുവല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്, കിംഗ്ഡം ഓഫ് ഗോഡ് ചര്‍ച്ച് എന്നിവയെ കൂടാതെ രണ്ട് ഇവാഞ്ചലിക്കല്‍ ചര്‍ച്ചുകളാണ് അടച്ചു പൂട്ടിയത്. ആബട്ടാബാദില്‍ ഏതാണ്ട് 400-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ട്. ഇതില്‍ 75 എണ്ണം കത്തോലിക്കാ കുടുംബങ്ങളാണ്. ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‍ പ്രദേശത്തെ ക്രൈസ്തവര്‍ വീടുകളിലും വാടകക്കെടുത്ത സ്ഥലങ്ങളിലുമായിരുന്നു ആരാധനകള്‍ നടത്തി വന്നിരുന്നത്. രാജ്യത്തു ഓഖാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് കര്‍ശന നിബന്ധനയാണ്. പ്രാദേശിക മുസ്ലീം പള്ളികള്‍ക്ക് ഈ രജിസ്ട്രേഷന്റെ ആവശ്യമില്ല.ഇതിന് സമാനമായി പ്രാദേശിക ക്രിസ്ത്യന്‍ ദേവാലയങ്ങളേയും ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്ന് ഫാ. അര്‍ഷാദ് നായെര്‍ പറഞ്ഞു. സര്‍ക്കാര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വീടുകളിലും മറ്റും രഹസ്യമായി ആരാധനകള്‍ നടത്തുന്ന ക്രിസ്ത്യന്‍ കൂട്ടായ്മകളും പാക്കിസ്ഥാനിലുണ്ട്. പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ആരാധനക്കിടയിലാണ് ദേവാലയം അടച്ചു പൂട്ടാനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചതെന്ന്‍ യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ ചര്‍ച്ചിന്റെ പാസ്റ്ററായ റവ. സാദിഖ് മസ്സി പറഞ്ഞു. . ദൈവത്തിന് വേണ്ടിയുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും നിലക്കുവാന്‍ പാടില്ലെന്നും പുതിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-01-23-09:55:53.jpg
Keywords: പാക്കി
Content: 6966
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ അടച്ചുപൂട്ടിയ ആറ് ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ബിന്‍ലാദന്റെ ഒളിത്താവളമെന്ന പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആബട്ടാബാദില്‍ അടച്ചുപൂട്ടിയ ആറ് ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കുവാന്‍ അനുമതി. വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖാ പ്രവിശ്യാ ഗവണ്‍മെന്റാണ് അനുവാദം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മൈനോരിറ്റി വിഭാഗം കോ-ഓര്‍ഡിനേറ്ററായ രവി കുമാറാണ് തങ്ങളെ ഇക്കാര്യം ഫോണില്‍ അറിയിച്ചതെന്ന് സെന്റ്‌ പീറ്റര്‍ കനീസിയൂസ് കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാദര്‍ അര്‍ഷാദ് നായെര്‍ പറഞ്ഞു. ഔദ്യോഗികമായ അനുമതിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 17-ന് 9 പേരുടെ മരണത്തിനും 57 പേരുടെ പരിക്കിനും ഇടയാക്കിയ ക്വിറ്റായിലെ മെത്തഡിസ്റ്റ് ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ്‌ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയത്. അസ്സംബ്ലി ഓഫ് ഗോഡ് ചര്‍ച്ച്, യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ ചര്‍ച്ച്, ഇമ്മാനുവല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്, കിംഗ്ഡം ഓഫ് ഗോഡ് ചര്‍ച്ച് എന്നിവയെ കൂടാതെ രണ്ട് ഇവാഞ്ചലിക്കല്‍ ചര്‍ച്ചുകളാണ് അടച്ചു പൂട്ടിയത്. ആബട്ടാബാദില്‍ ഏതാണ്ട് 400-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ട്. ഇതില്‍ 75 എണ്ണം കത്തോലിക്കാ കുടുംബങ്ങളാണ്. ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‍ പ്രദേശത്തെ ക്രൈസ്തവര്‍ വീടുകളിലും വാടകക്കെടുത്ത സ്ഥലങ്ങളിലുമായിരുന്നു ആരാധനകള്‍ നടത്തി വന്നിരുന്നത്. രാജ്യത്തു ഓഖാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് കര്‍ശന നിബന്ധനയാണ്. പ്രാദേശിക മുസ്ലീം പള്ളികള്‍ക്ക് ഈ രജിസ്ട്രേഷന്റെ ആവശ്യമില്ല.ഇതിന് സമാനമായി പ്രാദേശിക ക്രിസ്ത്യന്‍ ദേവാലയങ്ങളേയും ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്ന് ഫാ. അര്‍ഷാദ് നായെര്‍ പറഞ്ഞു. സര്‍ക്കാര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വീടുകളിലും മറ്റും രഹസ്യമായി ആരാധനകള്‍ നടത്തുന്ന ക്രിസ്ത്യന്‍ കൂട്ടായ്മകളും പാക്കിസ്ഥാനിലുണ്ട്. പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ആരാധനക്കിടയിലാണ് ദേവാലയം അടച്ചു പൂട്ടാനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചതെന്ന്‍ യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ ചര്‍ച്ചിന്റെ പാസ്റ്ററായ റവ. സാദിഖ് മസ്സി പറഞ്ഞു. . ദൈവത്തിന് വേണ്ടിയുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും നിലക്കുവാന്‍ പാടില്ലെന്നും പുതിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-01-23-09:58:32.jpg
Keywords: പാക്കി
Content: 6967
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം ക്ഷയിക്കുകയല്ല, ശക്തിപ്പെടുന്നു: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി
Content: വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രൈസ്തവ വിശ്വാസം ദുര്‍ബ്ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന പൊതുധാരണ തെറ്റാണെന്ന് പ്രഖ്യാപിച്ചുക്കൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടേയും ബ്ലൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയുടെയും പഠനഫലം. യൂണിവേഴ്സിറ്റി വിദഗ്ദര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജ്യത്തെ ദൈവവിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ഗവേഷണം നടത്തിയ വിദഗ്ദര്‍ പറയുന്നത്. അമേരിക്കയിലെ ദേവാലയങ്ങള്‍ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി കൊണ്ടിരിക്കുകയാണെന്നും റിസേര്‍ച്ചില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പള്ളിയില്‍ പോവുകയും, നിത്യവും പ്രാര്‍ത്ഥിക്കുകയും, ബൈബിളിനെ ആശ്രയിക്കുകയും ചെയ്യുന്ന അമേരിക്കക്കാരുടെ ശതമാനത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഒട്ടും കുറവ് വന്നിട്ടില്ലെന്നും പുതിയ പഠനഫലത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയില്‍ മൂന്നു പേരില്‍ ഒരാള്‍ എന്ന തോതില്‍ ദിവസവും പലവട്ടം പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ 15 പേരില്‍ ഒരാള്‍ എന്ന തോതിലാണ് ദിവസവും ഒന്നില്‍കൂടുതല്‍ തവണ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം. ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ പള്ളിയില്‍ പോകുന്ന അമേരിക്കക്കാരുടെ എണ്ണവും തൊട്ട് പിന്നില്‍ നില്‍ക്കുന്ന വ്യാവസായിക രാജ്യത്തിലെ സംഖ്യയുടെ രണ്ട് മടങ്ങ് അധികമാണ്. മൂന്ന്‍ അമേരിക്കക്കാരില്‍ ഒരാള്‍ എന്ന തോതില്‍ അമേരിക്കന്‍ ജനത യഥാര്‍ത്ഥത്തിലുള്ള ദൈവവചനമാണ് ബൈബിള്‍ എന്ന് വിശ്വസിക്കുന്നവരാണെന്നും പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 1989-ല്‍ അമേരിക്കയിലെ മതവിശ്വാസികളുടെ തോത് 39 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 47 ശതമാനമായി വളര്‍ന്നുകഴിഞ്ഞു. 1776 കാലഘട്ടത്തില്‍ ദേവാലയത്തില്‍ പോയികൊണ്ടിരുന്ന അമേരിക്കക്കാരന്റെ എണ്ണത്തെക്കാള്‍ നാലുമടങ്ങ്‌ അധികമാളുകള്‍ ഇപ്പോള്‍ പള്ളിയില്‍ പോകുന്നുണ്ടെന്ന് ബെയ്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോഡ്നി സ്റ്റാര്‍ക്ക് പറയുന്നു.
Image: /content_image/News/News-2018-01-23-14:33:15.jpg
Keywords: ക്രൈസ്തവ വിശ്വാസ, അമേരിക്ക
Content: 6968
Category: 18
Sub Category:
Heading: തീരദേശ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ പരിഗണിക്കണം: മോണ്‍. യൂജിന്‍ പെരേര
Content: തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും തീരദേശ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര. ഓഖി പാക്കേജില്‍ മത്സ്യമേഖലാ വിദ്യാര്‍ഥികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള മത്സ്യമേഖലാ വിദ്യാര്‍ഥി സമിതി (കെഎംവിഎസ്) നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യമേഖലാ വിദ്യാര്‍ഥികളുടെ സമരം തുടക്കം മാത്രമാണെന്നും വികാരി ജനറാള്‍ പറഞ്ഞു. സംസ്ഥാനത്തെ ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ലിസ്റ്റില്‍ തീര മേഖലയിലെ ഒരു സ്‌കൂളുമില്ല. തീരത്തെ സ്‌കൂളുകള്‍ മുഴുവന്‍ കോര്‍പറേറ്റ് മാനേജ്‌മെന്റിനു കീഴിലായതിനാല്‍ സര്‍ക്കാരിന്റെ പട്ടികയില്‍ ഇല്ലാതെ പോയി. ഇക്കാരണത്താല്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. സംസ്ഥാനത്തെ ഫിഷറീസ് സ്‌കൂളുകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നില്ല. അഭ്യസ്ഥവിദ്യരായ തീരദേശ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണം. ഓഖി ദുരന്തം തീരം തകര്‍ത്തെറിഞ്ഞിട്ട് രണ്ടു മാസമാകുന്നു. മത്സ്യത്തൊഴിലാളി കടലില്‍ കുടുങ്ങിയാല്‍ കരയ്‌ക്കെത്തിക്കുന്നതിന് നിയമ വ്യവസ്ഥകളില്‍ പഴുതില്ലാതാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-01-24-04:50:15.jpg
Keywords: ഓഖി
Content: 6969
Category: 18
Sub Category:
Heading: വൃക്ക രോഗികളുടെ കണ്ണീര്‍ തുടച്ചുക്കൊണ്ട് അങ്ങാടിക്കടവ് തിരുഹൃദയ ഇടവക
Content: അങ്ങാടിക്കടവ്: വൃക്ക രോഗികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചുകൊണ്ട് അങ്ങാടിക്കടവ് തിരുഹൃദയ ഇടവക. തിരുഹൃദയ ഇടവക നേതൃത്വം നല്‍കുന്ന ഷെയര്‍ ആന്‍ഡ് സേവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള '2500 സൗജന്യ ഡയാലിസിസ് പദ്ധതി'യിലൂടെയാണ് വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നല്‍കുക. നേരത്തെ ആരംഭിച്ച 'ആയിരം ഡയാലിസിസുകള്‍' പൂര്‍ത്തിയായ സാഹചര്യത്തിലാണ് രണ്ടാംഘട്ടത്തിന് തിരിതെളിഞ്ഞത്. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നവന് വര്‍ഗീയമായി ചിന്തിക്കാനും കലഹിക്കാനും സമയമില്ലെന്നും മാനവികതയും മനുഷ്യസ്‌നേഹവുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനഭാവമെന്നും മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വാദ്യമേളങ്ങളുടെ അകന്പടിയോടെയായിരുന്നു മാര്‍ പാംപ്ലാനിക്ക് അങ്ങാടിക്കടവ് പൗരാവലി സ്വീകരണം നല്‍കിയത്. അങ്ങാടിക്കടവ് ഇടവക വികാരി ഫാ. തോമസ് മുണ്ടമറ്റത്തില്‍ സ്വാഗതം പറഞ്ഞു. അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫാ. ലൂക്കോസ് മാടശേരി, ജോര്‍ജ് ഓരത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-24-05:22:10.jpg
Keywords: വൃക്ക, പുതുജീവിതം