category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യ സംസ്ക്കാരത്തിനെതിരെ മെഴുകുതിരി തെളിയിച്ച് റഷ്യന്‍ ജനത
Contentമോസ്ക്കോ: റഷ്യന്‍ ഓർത്തഡോക്സ് സഭയുടെ ആരാധനക്രമ പ്രകാരം കഴിഞ്ഞ ആഴ്ച നടന്ന കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ദിനത്തില്‍ ഭ്രൂണഹത്യയ്ക്കിരയായ ശിശുക്കളെ സ്മരിച്ചുകൊണ്ട് രാജ്യത്തെ പ്രോലൈഫ് പ്രവർത്തകർ. മോസ്കോയിലെ വ്യോസോകോപെട്രോവ്സ്കി ആശ്രമത്തിൽ വിശുദ്ധ കുരിശിന്റെ ആകൃതിയിൽ രണ്ടായിരത്തോളം മെഴുകുതിരികള്‍ കത്തിച്ചുക്കൊണ്ടാണ് അബോർഷൻ എന്ന ഭീകരതയിൽ ജീവിതം നിഷേധിക്കപ്പെട്ട ശിശുക്കളെ അനുസ്മരിച്ചത്. രാജ്യത്ത് ഓരോ ദിവസവും രണ്ടായിരം ഭ്രൂണഹത്യകൾ നടക്കുന്നവെന്ന ഔദ്യോഗിക റിപ്പോർട്ടിനെ സൂചിപ്പിച്ചാണ് രണ്ടായിരം മെഴുകുതിരികൾ തെളിയിച്ചത്. രാജ്യത്തു അബോർഷനെതിരായ ബോധവത്കരണത്തിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രോലൈഫ് സംഘടനയായ 'ഫോർ ലൈഫിന്റെ' കോര്‍ഡിനേറ്റർ സെർജി ചെസ്നോകോവ് പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് ഗർഭിണികൾക്ക് അവർ നേരിടുന്ന സങ്കീർണതകളിൽ പരിഹാരവും സഹായവും നല്‍കാൻ പ്രവർത്തകർ സേവനം ചെയ്യുന്നുണ്ട്. രക്ഷകനെ ഇല്ലാതാക്കൻ ഹേറോദോസ് രാജാവ് രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ വധിക്കാൻ ഉത്തരവിട്ടതിന്റെ ദൃശ്യാവിഷ്ക്കാരം ഭ്രൂണഹത്യയ്ക്കെതിരായ ശക്തമായ സന്ദേശമാണെന്നും ചെസ്നോകോവ് കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസം ശക്തമായിരുന്ന സോവിയറ്റ് യൂണിയനിൽ അബോർഷൻ സാധാരണമായിരിന്നു. എന്നാൽ കമ്മ്യൂണിസം നിലംപതിച്ചതോടെ റഷ്യന്‍ നേതാക്കന്മാരുടേയും സഭാനേതൃത്വത്തിന്റെയും പ്രയത്നത്തോടെ അബോർഷൻ എന്ന മരണ സംസ്കാരം നിർത്തലാക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയായിരിന്നു. ഓര്‍ത്തഡോക്‌സ് സഭയുടെയും, പ്രോ-ലൈഫ് ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തില്‍ ഗര്‍ഭഛിദ്രത്തെ നിയമം മൂലം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തയാറാക്കിയ പെറ്റീഷനില്‍ പത്തുലക്ഷം ആളുകള്‍ ഒപ്പ് രേഖപ്പെടുത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-23 14:02:00
Keywordsറഷ്യ
Created Date2018-01-23 14:00:23