category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ വിശ്വാസം ക്ഷയിക്കുകയല്ല, ശക്തിപ്പെടുന്നു: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി
Contentവാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രൈസ്തവ വിശ്വാസം ദുര്‍ബ്ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന പൊതുധാരണ തെറ്റാണെന്ന് പ്രഖ്യാപിച്ചുക്കൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടേയും ബ്ലൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയുടെയും പഠനഫലം. യൂണിവേഴ്സിറ്റി വിദഗ്ദര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജ്യത്തെ ദൈവവിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ഗവേഷണം നടത്തിയ വിദഗ്ദര്‍ പറയുന്നത്. അമേരിക്കയിലെ ദേവാലയങ്ങള്‍ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി കൊണ്ടിരിക്കുകയാണെന്നും റിസേര്‍ച്ചില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം പള്ളിയില്‍ പോവുകയും, നിത്യവും പ്രാര്‍ത്ഥിക്കുകയും, ബൈബിളിനെ ആശ്രയിക്കുകയും ചെയ്യുന്ന അമേരിക്കക്കാരുടെ ശതമാനത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഒട്ടും കുറവ് വന്നിട്ടില്ലെന്നും പുതിയ പഠനഫലത്തില്‍ പറയുന്നു. അമേരിക്കന്‍ ജനതയില്‍ മൂന്നു പേരില്‍ ഒരാള്‍ എന്ന തോതില്‍ ദിവസവും പലവട്ടം പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ 15 പേരില്‍ ഒരാള്‍ എന്ന തോതിലാണ് ദിവസവും ഒന്നില്‍കൂടുതല്‍ തവണ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം. ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ പള്ളിയില്‍ പോകുന്ന അമേരിക്കക്കാരുടെ എണ്ണവും തൊട്ട് പിന്നില്‍ നില്‍ക്കുന്ന വ്യാവസായിക രാജ്യത്തിലെ സംഖ്യയുടെ രണ്ട് മടങ്ങ് അധികമാണ്. മൂന്ന്‍ അമേരിക്കക്കാരില്‍ ഒരാള്‍ എന്ന തോതില്‍ അമേരിക്കന്‍ ജനത യഥാര്‍ത്ഥത്തിലുള്ള ദൈവവചനമാണ് ബൈബിള്‍ എന്ന് വിശ്വസിക്കുന്നവരാണെന്നും പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 1989-ല്‍ അമേരിക്കയിലെ മതവിശ്വാസികളുടെ തോത് 39 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 47 ശതമാനമായി വളര്‍ന്നുകഴിഞ്ഞു. 1776 കാലഘട്ടത്തില്‍ ദേവാലയത്തില്‍ പോയികൊണ്ടിരുന്ന അമേരിക്കക്കാരന്റെ എണ്ണത്തെക്കാള്‍ നാലുമടങ്ങ്‌ അധികമാളുകള്‍ ഇപ്പോള്‍ പള്ളിയില്‍ പോകുന്നുണ്ടെന്ന് ബെയ്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോഡ്നി സ്റ്റാര്‍ക്ക് പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-23 20:05:00
Keywordsക്രൈസ്തവ വിശ്വാസ, അമേരിക്ക
Created Date2018-01-23 20:03:15