Contents

Displaying 6661-6670 of 25125 results.
Content: 6970
Category: 18
Sub Category:
Heading: സമൂഹത്തിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം പ്രാര്‍ത്ഥന: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Content: മൂവാറ്റുപുഴ: സമൂഹത്തിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ പ്രാര്‍ത്ഥനയിലൂടെ കഴിയണമെന്നു കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ മാതൃവേദി രൂപതാ വാര്‍ഷികം പാര്‍ഥേനോസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിതാന്ത ജാഗ്രതയോടുകൂടി മാതാക്കള്‍ ലോകത്തെ നോക്കി കാണുകയും വിശ്വാസത്തില്‍ മക്കളെ വളര്‍ത്തുകയും ചെയ്യുന്‌പോള്‍ മാത്രമേ സമൂഹം സുസ്ഥിരമാകുകയുള്ളൂ. മാതാക്കള്‍ ഉണര്‍ന്നിരുന്നാല്‍ മാത്രമേ രാജ്യവും ഉണരുകയുള്ളൂവെന്നും ബിഷപ്പ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. മാതൃവേദി രൂപത പ്രസിഡന്റ് നിഷ സോമന്‍ തെറ്റയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വലിയതാഴത്ത് ആമുഖപ്രഭാഷണം നടത്തി. മാതൃവേദി ദേശീയ പ്രസിഡന്റ് കെ.വി.റീത്താമ്മ, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, മാതൃവേദി മുന്‍ ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍, ലൂസി സെബാസ്റ്റ്യന്‍, ലൈല സെബാസ്റ്റ്യന്‍, ലൂസി ലൂയി പാറത്താഴം, ഗ്രേസി ജോയി നെടുന്തടത്തില്‍, സിസ്റ്റര്‍ സിസി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 1000 ഓളം മാതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-01-24-06:02:51.jpg
Keywords: മഠത്തിക്ക
Content: 6971
Category: 1
Sub Category:
Heading: 'ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിച്ചു'; മനസ്സ് തുറന്ന് അമേരിക്കൻ താരത്തിന്റെ അമ്മ
Content: വാഷിംഗ്ടൺ: അമേരിക്കന്‍ ബേസ്ബോള്‍ താരം ടിം ടെബോയെ ഉദരത്തില്‍ വഹിച്ചിരിന്ന സമയത്ത് ഡോക്ടര്‍മാര്‍ തന്നോടു അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ദൈവത്തില്‍ ആശ്രയിച്ചു മകന് ജന്മം നല്‍കുകയായിരിന്നുവെന്നും താരത്തിന്റെ അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. മാർച്ച് ഫോർ ലൈഫിനോട് അനുബന്ധിച്ച് ജനുവരി 19 വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് പമേള ടെബോ തന്റെ അനുഭവം പങ്കുവെച്ചത്. മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് തന്റെ ജീവന് ഭീഷണിയാണ് എന്ന കാരണത്താല്‍ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരിന്നുവെന്ന്‍ പമേള പറയുന്നു. ഗർഭിണിയായിരിക്കെ രക്തസ്രാവവും വേദനയും കഠിനമായിരുന്നു. പലപ്പോഴും കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്നു പോലും ചിന്തിച്ചു. നഗരത്തിലെ തന്നെ പ്രശസ്തയായ ഡോക്ടറാണ് പരിശോധിച്ചതെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്നു അബോർഷന് അവര്‍ നിർബന്ധിക്കുകയായിരിന്നു. എന്നാൽ ഡോക്ടറുടെ നിർദ്ദേശത്തെ താനും ഭർത്താവും അവഗണിച്ചു. ദൈവത്തിലുള്ള ആശ്രയവും ഉദരത്തിലെ ജീവനോടുള്ള സ്നേഹവും മൂലം ഭ്രൂണഹത്യ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരിന്നു. അമേരിക്കയിൽ അബോർഷനു ഇരയാകുന്ന ശിശുക്കളെ പ്രതി ദുഃഖിച്ചിരുന്ന ബോബ് ടെബോ, ദൈവം ഒരു മകനെ തന്നാൽ തിമോത്തി എന്ന് പേരിടാം എന്ന് തീരുമാനിച്ചു. ഗർഭാവസ്ഥയിലെ സങ്കീർണതകൾക്കിടയിലും ദൈവസ്നേഹത്തിൽ ആശയിച്ച ദമ്പതികളെ പ്രോലൈഫ് പ്രവർത്തകനായ ഒരു ഡോക്ടർ സഹായിച്ചു. അത്ഭുത ശിശുവായ ടെബോയുടെ ജനനം അദ്ദേഹത്തിന്റെ വിശ്വാസത്തെയും ആഴപ്പെടുത്തി. തൂക്കം കുറവായിരുന്ന ശിശുവിന്റെ ആരോഗ്യത്തിനായി വീട്ടുകാരും കൂട്ടുകാരും പ്രാർത്ഥിച്ചു. പ്രാർത്ഥനകൾക്ക് ഉത്തരം നല്കിയ ദൈവം ടിം ടെബോയെ ശരിക്കും ഉന്നതിയിലേക്ക് വളര്‍ത്തുകയായിരിന്നു. രാജ്യത്തെ അറിയപ്പെടുന്ന മികച്ച ബേസ്ബോൾ കായിക താരമാണ് ഇദ്ദേഹം. ദൈവഹിതത്തിന് വിധേയപ്പെട്ട് നാം ജീവിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നതെന്നും ദൈവത്തിന്റെ പ്രതിഫലം ഇഹലോകത്തിലല്ല എന്നും നിർത്താതെയുള്ള കരഘോഷത്തിനിടയിൽ പമേള ടെബോ പറഞ്ഞു. വാഷിംഗ്ടൺ മാളിൽ എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രോലൈഫ് പ്രവർത്തകരാണ് പമേളയുടെ വിശ്വാസസാക്ഷ്യം ഉൾക്കൊണ്ടത്. തന്റെ മാതാപിതാക്കളില്‍ നിന്ന്‍ ലഭിച്ച വിശ്വാസം പ്രഘോഷിക്കുന്നതില്‍ മടിക്കാണിക്കാത്ത താരമാണ് ടിം. മത്സരകളങ്ങളില്‍ കണ്ണിന് താഴെ ബൈബിള്‍ വാക്യങ്ങള്‍ എഴുതിയും ട്വിറ്ററില്‍ അനുദിനം ദൈവവചനം പങ്കുവെച്ചും ശ്രദ്ധേയനാണ് അദ്ദേഹം.
Image: /content_image/News/News-2018-01-24-06:58:46.jpg
Keywords: ടിം
Content: 6972
Category: 1
Sub Category:
Heading: പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളും: അമേരിക്കന്‍ വൈസ് പ്രസിഡന്റ് പെന്‍സ്
Content: ജെറുസലേം: അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കും, സമാധാന പുനഃസ്ഥാപനത്തിനുമായി അമേരിക്ക എക്കാലവും നിലകൊള്ളുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ജനുവരി 22-ന് ഇസ്രായേല്‍ പാര്‍ലമെന്റായ ക്നെസ്സെറ്റില്‍ വച്ച് നടത്തിയ പ്രസംഗത്തിലാണ് മൈക്ക് പെന്‍സ് ഇക്കാര്യം ആവര്‍ത്തിച്ചത്. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളേയും മറ്റ് മതന്യൂനപക്ഷങ്ങളേയും സഹായിക്കുവാന്‍ അമേരിക്ക എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞു. ഇതിനോടകം തന്നെ 11 കോടിയിലധികം ഡോളര്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കുമായി അമേരിക്ക ചിലവഴിച്ചു കഴിഞ്ഞു. കാര്യക്ഷമമല്ലാത്ത ദുരിതാശ്വാസ പദ്ധതികള്‍ക്കായുള്ള ഫണ്ടുകള്‍ ഇക്കാര്യത്തിനായി ഉപയോഗിക്കും. ഇതാദ്യമായി അമേരിക്ക ക്രിസ്ത്യാനികളുടെ സഹായത്തിനായി നേരിട്ടിറങ്ങുകയാണ്. ലോകമെങ്ങുമുള്ള മതനേതാക്കളേയും ഞങ്ങള്‍ പിന്തുണക്കും. കാരണം, വെറുക്കുന്നതിനു പകരം സ്നേഹിക്കുവാനാണ് അവര്‍ തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നത്. കൂടാതെ ഐ‌എസ് പോലെയുള്ള തീവ്രവാദ സംഘടനകളാല്‍ പീഡിപ്പിക്കപ്പെട്ടവരേയും ഞങ്ങള്‍ സഹായിക്കും. സമാധാന സ്ഥാപനത്തെ മുന്‍നിറുത്തിയാണ് ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചതെന്നും, 2019 അവസാനത്തോടെ അമേരിക്കയുടെ നയതന്ത്ര കാര്യാലയം ടെല്‍-അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റുമെന്നും പെന്‍സ് അറിയിച്ചു. ദൈവത്തിലുള്ള വിശ്വാസവും, അതുപോലെതന്നെ ഇസ്രായേല്‍ ജനതയോടും സ്വാതന്ത്ര്യത്തിനും, സമാധാനത്തിനും, സുരക്ഷിതത്തിനുമുള്ള അവരുടെ സമര്‍പ്പണത്തിലുള്ള വിശ്വാസവും പുതുക്കാതെ പിന്‍വാങ്ങുകയില്ല എന്നാണ് തന്‍റെ ഇസ്രായേല്‍ സന്ദര്‍ശനത്തെക്കുറിച്ച് പെന്‍സ് ട്വിറ്ററില്‍ കുറിച്ചത്.
Image: /content_image/News/News-2018-01-24-08:40:30.jpg
Keywords: ഇസ്രാ, പെന്‍
Content: 6973
Category: 1
Sub Category:
Heading: കനത്ത മഴയെ അവഗണിച്ച് ഫ്രഞ്ച് ജനതയുടെ 'മാർച്ച് ഫോർ ലൈഫ്'
Content: പാരീസ്: കനത്ത മഴയെ അവഗണിച്ച് ഫ്രാന്‍സിൽ നടന്ന 'മാർച്ച് ഫോർ ലൈഫ് റാലി'യില്‍ പങ്കെടുത്തത് നാല്‍പ്പതിനായിരത്തോളം ആളുകള്‍. ഞായറാഴ്ച ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ പൊണ്ടേ ദൌഫിനില്‍ നിന്നും ട്രോകാഡരോ എസ്പ്ലാനഡെ വരെ നടത്തിയ മാര്‍ച്ചില്‍ പ്ലാക്കാര്‍ഡുകള്‍ വഹിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് ഫ്രഞ്ചു ജനത ജീവന്റെ മഹത്ത്വം പ്രഘോഷിച്ചത്. ഹോളണ്ട്, സ്‌പെയിൻ, ജർമ്മനി, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ളവരും മാർച്ചിൽ പങ്കെടുക്കുവാന്‍ എത്തിയെന്നത് ശ്രദ്ധേയമാണ്. ഗര്‍ഭഛിദ്രത്തെ കൂടാതെ ദയവധത്തിന് എതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. മൃഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന പോലും മനുഷ്യജീവന് ഫ്രഞ്ച് നിയമ വ്യവസ്ഥ നല്‍കുന്നില്ലായെന്ന് പ്രോലൈഫ് സംഘടനയായ ലെജൂണിന്റെ പ്രസിഡന്‍റ് ജീന്‍ മേരി കുറ്റപ്പെടുത്തി. മൗനം വെടിഞ്ഞു ഭ്രൂണഹത്യയുടെ അനന്തരഫലങ്ങളെപ്പറ്റി സംസാരിക്കേണ്ടത് അനിവാര്യമാണെന്നും ജീവനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും മാർച്ച് ഫോർ ലൈഫിന്റെ വക്താവായ എമിൽ ഡുപ്പോൺഡ് പറഞ്ഞു. 1975-ല്‍ ആണ് ഫ്രാന്‍സില്‍ അബോര്‍ഷനു അനുമതി നല്‍കിയത്. ഇന്ന് ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. ഫ്രഞ്ച് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടുലക്ഷം ഭ്രൂണഹത്യകളാണ് പ്രതിവര്‍ഷം രാജ്യത്തു നടക്കുന്നത്.
Image: /content_image/News/News-2018-01-24-10:10:21.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 6974
Category: 18
Sub Category:
Heading: തൃശ്ശൂരില്‍ ക്രൂശിത രൂപത്തിനു നേരെ മൂന്നാംതവണയും ആക്രമണം
Content: തൃപ്രയാര്‍: തൃശ്ശൂര്‍ തൃപ്രയാറിലെ സെന്റ് ജൂഡ് പള്ളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ച ക്രൂശിത രൂപത്തിനു നേരെ മൂന്നാംതവണയും ആക്രമണം. അജ്ഞാതന്‍ നടത്തിയ കല്ലേറില്‍ ക്രൂശിതരൂപത്തിന്റെ വലതു കൈപ്പത്തി തകര്‍ന്നു. മറ്റു ഭാഗങ്ങളിലും പൊട്ടലുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചോടെ പള്ളിയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ വന്ന വിശ്വാസികളാണ് ക്രൂശിതരൂപം തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ പള്ളി കൈക്കാരന്മാരേയും വികാരിയേയും വിവരമറിയിക്കുകയായിരുന്നു. വികാരി ഫാ. പ്രിന്‍സ് പുവത്തിങ്കലിന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്കി. ഒരാള്‍ ഓടിവന്ന് ആദ്യം ഒരു കല്ലെറിയുന്നതും പിന്നീട് രണ്ടാമതും ക്രൂശിത രൂപത്തിനു നേരെ കല്ലെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. നേരത്തെ രണ്ടുതവണ ക്രൂശിതരൂപത്തിനു നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതുടര്‍ന്ന് പള്ളിയുടെ ഉള്ളിലും പുറത്തും സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. വലപ്പാട് എസ്എച്ച്ഒ ടി.കെ.ഷൈജു, എസ്‌ഐ ഇ.ആര്‍.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Image: /content_image/India/India-2018-01-24-11:07:43.jpg
Keywords: തകര്‍ത്തു
Content: 6975
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ ചുടുചോര വീണ കന്ധമാലില്‍ അഞ്ഞൂറിലധികം പേര്‍ സ്ഥൈര്യലേപനം സ്വീകരിച്ചു
Content: കന്ധമാല്‍: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു ഹൈന്ദവ വർഗ്ഗീയവാദികൾ ക്രൈസ്തവ നരഹത്യ നടത്തിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും വീണ്ടും വിശ്വാസ സാക്ഷ്യം. കഴിഞ്ഞ ആഴ്ച കന്ധമാല്‍ ജില്ലയിലെ മൂന്നു ദേവാലയങ്ങളിലായി അഞ്ഞൂറിലധികം പേരാണ് സ്ഥൈര്യലേപനം സ്വീകരിച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞത്. ജനുവരി 18നു പൊബിന്‍ഗീയയിലെ വിശുദ്ധ പീറ്ററിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഇരുനൂറോളം യുവജനങ്ങളാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്ക് കട്ടക്ക് - ഭൂവനേശ്വർ ആർച്ച് ബിഷപ്പ് മോൺ.ജോൺ ബർവ കാർമ്മികത്വം വഹിച്ചു. ജനുവരി ഇരുപതിന് വി.സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് സാരാമുളിയിലെ ദേവാലയത്തില്‍ 88 യുവജനങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. മൂവായിരത്തോളം വരുന്ന വിശ്വാസികളെ സാക്ഷിയാക്കിയാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത വിശുദ്ധനെപ്പോലെ യേശു ക്രിസ്തുവിന്റെ ധീരരക്തസാക്ഷികളാകാൻ പരിശ്രമിക്കണമെന്നും പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറഞ്ഞ് ക്രൈസ്തവ ജീവിതത്തിന്റെ യഥാര്‍ത്ഥ മാതൃക കാഴ്ചവെയ്ക്കണമെന്നും മോൺ.ബർവ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. നാല് വൈദികരും മൂന്ന്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളും തിരുക്കര്‍മ്മത്തില്‍ സന്നിഹിതരായിരിന്നു. ജനുവരി 21ന് ഗോദപുർ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടന്ന മറ്റൊരു തിരുക്കര്‍മ്മത്തില്‍ 271പേരാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. നാലായിരത്തോളം വിശ്വാസികളെയും മൂന്നു വൈദികരെയും ഏഴോളം കന്യാസ്ത്രീകളെയും സാക്ഷിയാക്കി ബിഷപ്പ് ജോണ്‍ ബര്‍വ തന്നെയാണ് സ്ഥൈര്യലേപന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ 100ഓളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ തെളിവാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിലുള്ള വളര്‍ച്ച.
Image: /content_image/News/News-2018-01-24-13:31:10.jpg
Keywords: കന്ധ
Content: 6976
Category: 1
Sub Category:
Heading: ആറ് ദശകങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിൽ ദേവാലയം തുറക്കുന്നു
Content: ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിലെ തുറമുഖനഗരമായ ബ്രിസ്റ്റോള്‍ സിറ്റി സെന്‍ററില്‍ രണ്ടാം ലോകമഹായുദ്ധക്കാലത്തെ അക്രമങ്ങള്‍ക്കിടയില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നു അടച്ചുപൂട്ടിയ ദേവാലയം ആറ് ദശകങ്ങള്‍ക്ക് ശേഷം തുറക്കുന്നു. 1953-ല്‍ അടച്ചുപൂട്ടിയ സെന്റ്‌ നിക്കോളാസ് ദേവാലയമാണ് വീണ്ടും തുറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. യുവജനങ്ങള്‍ക്കുള്ള മിഷന്‍ കേന്ദ്രമായാണ് ദേവാലയം തുറക്കുന്നത്. ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ ലീസിനെടുത്തതിനെ തുടര്‍ന്നാണ്‌ ദേവാലയം തുറക്കുന്നതിനുള്ള സാഹചര്യം സംജാതമായത്. കൗണ്‍സില്‍ ലീസിനെടുത്ത ദേവാലയം മ്യൂസിയവും, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും, ഓഫീസ് മുറികളും ചേര്‍ത്തുകൊണ്ട് പുതുക്കി നിര്‍മ്മിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി ‘റിസോഴ്സിംഗ് ദേവാലയമായി’ തുറക്കുവാനാണ് പദ്ധതിയെന്ന് ബ്രിസ്റ്റോള്‍ അതിരൂപതയിലെ ആക്ടിംഗ് രൂപതാ മെത്രാനായ റവ. ഡോ. ലീ റെയ്ഫീല്‍ഡ് അറിയിച്ചു. ബ്രിസ്റ്റോള്‍ നഗരത്തിലെ 60 ശതമാനം പേരും യുവജനങ്ങളാണ്. അതിനാല്‍ വിശ്വാസവുമായി അകന്നു കഴിയുന്ന യുവജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് ദേവാലയം തുറക്കുന്നതിനു പിന്നിലെ മുഖ്യലക്ഷ്യം. തൊഴിലില്ലായ്മ, ഭക്ഷ്യദാരിദ്ര്യം, ഭവനരാഹിത്യം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയെന്ന ലക്ഷ്യവും ദേവാലയം തുറക്കുന്നതിന്റെ പിന്നിലുണ്ട്. 3.8 ദശലക്ഷം പൗണ്ടിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് അടുത്ത ആറു വര്‍ഷത്തേക്ക് ദേവാലയവുമായി ബന്ധപ്പെടുത്തി പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ ആശ്രയകേന്ദ്രമെന്ന നിലയില്‍ ദേവാലയത്തിന്റെ സ്വാധീനം ബ്രിസ്റ്റോള്‍ നഗരത്തില്‍ പ്രതിഫലിക്കുമെന്നും റവ. ഡോ. ലീ പറഞ്ഞു. ക്രിസ്തുവിലേക്ക് കൂടുതല്‍ അനുയായികളെ ആകര്‍ഷിക്കുവാനും, മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന സമൂഹത്തില്‍ യുവജനങ്ങളെ ബന്ധപ്പെടുത്തുവാനും സമൂഹവുമായി ഒരുമിച്ചു നിര്‍ത്തുവാനും ഈ പദ്ധതികൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്ലിറ്റ്സ് ഉപരോധത്തിനിടക്കാണ് സെന്റ്‌ നിക്കോളാസ് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത്. വെടിയുണ്ടകളുടെ പാടുകള്‍ ഇപ്പോഴും ദേവാലയത്തിലുണ്ട്. 1756-ല്‍ പ്രസിദ്ധ പെയിന്ററായ വില്ല്യം ഹോഗാര്‍ത്തിന്റെ ഒരു അള്‍ത്താര പെയിന്റിംഗും ഈ ദേവാലയത്തില്‍ ഉണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ അമൂല്യ കലാസൃഷ്ടി പൊതുപ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്ന് രൂപത അറിയിച്ചിട്ടുണ്ട്. 65 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു ദേവാലയത്തിന് പുതുജീവന്‍ ലഭിക്കുന്നത് വളരെ വിരളമാണ്. അതേസമയം ദേവാലയങ്ങളില്ലാത്ത നഗരപ്രദേശങ്ങളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഏതാണ്ട് 1.5 ദശലക്ഷം പൗണ്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വകയിരുത്തിയിരിക്കുന്നത്.
Image: /content_image/News/News-2018-01-24-18:02:24.jpg
Keywords: ഇംഗ്ല
Content: 6977
Category: 18
Sub Category:
Heading: പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കുറവിലങ്ങാട്: വിശ്വാസസമൂഹത്തെ പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്നു നോമ്പ് തിരുനാളിന്റെ സമാപനദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തിയ മനോഭാവത്തോടെയാകണം പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടതെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു. ദേവാലയത്തിന്റെ വെഞ്ചരിപ്പും മൂന്നുദിനങ്ങളിലെ തിരുനാളുമായി പതിനായിരകണക്കിനു വിശ്വാസികളാണു കുറവിലങ്ങാട്ടേക്ക് ഒഴുകിയെത്തിയത്. വിദേശത്തും മലബാര്‍ മേഖലയിലുമുള്ളവര്‍ തങ്ങളുടെ തറവാടുകളിലേക്ക് എത്തിയതും തിരുനാളിന്റെ യഥാര്‍ത്ഥ അനുസ്മരണമായി. ഇത് തലമുറകളുടെ സംഗമമായി മാറി. തിരുനാളിന്റെ സമാപനദിനമായിരുന്ന ഇന്നലെ ജൂബിലി കപ്പേളയിലേക്കു നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണവും തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും നടക്കും.
Image: /content_image/India/India-2018-01-25-00:17:17.jpg
Keywords: കുറവില
Content: 6978
Category: 18
Sub Category:
Heading: അഖില കേരള ചാവറ ക്വിസ് നാളെ
Content: പൂച്ചാക്കല്‍: പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിറ്റിന്റെയും ഡിഎഫ്‌സി പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അഖില കേരള ചാവറ ക്വിസ് മത്സരം നാളെ തുടങ്ങും. രാവിലെ ഒന്പതിനു പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുന്ന സമ്മേളനം എ.എം. ആരീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം ഫൊറോനാ വികാരി ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷനാകും. ദീപിക ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. താര്‍സീസ് ജോസഫ് മുഖ്യപ്രഭാഷണവും സഹവികാരി ഫാ. ജോസഫ് പുതുശേരി പാലയ്ക്കല്‍ തോമാ മാല്പാന്‍ അനുസ്മരണം, ചാവരുള്‍ 150ാം അനുസ്മരണം എന്നിവയും നടത്തും. സമ്മേളനശേഷം പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുന്ന ചാവറ ക്വിസ് മത്സരവിജയികള്‍ക്ക് യഥാക്രമം 7500, 5001, 3001 രൂപയും മെമ്മോറിയല്‍ ട്രോഫിയും നല്‍കും. ചാവറ പിതാവിന്റെ ജീവചരിത്രം, കേരള സഭാ ചരിത്രം, വിശുദ്ധ മത്തായിയുടെ സുവിശേഷം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹനസമ്മാനവും നല്‍കും. രാവിലെ ഒന്‍പതിനു രജിട്രേഷന്‍ ആരംഭിക്കും.
Image: /content_image/India/India-2018-01-25-00:27:15.jpg
Keywords: ചാവറ
Content: 6979
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ 'കെരിഗ്മ 2018'
Content: ചങ്ങനാശേരി: അതിരൂപത മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ വജ്രജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി നാളെ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ 'കെരിഗ്മ2018' നടത്തും. സീറോ മലബാര്‍ സഭ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തന്‍ പളളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര പ്രാര്‍ത്ഥന നയിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസി പൊക്കാവരയത്ത്, എസിസി കണ്‍വീനര്‍ ഡോ.രാജന്‍ കെ. അന്പൂരി എന്നിവര്‍ പ്രസംഗിക്കും. സീറോമലബാര്‍ സിനഡല്‍ കാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് ആധുനിക കാലഘട്ടത്തില്‍ വിശ്വാസപരിശീലനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറന്പില്‍, ജോസ് കെ. ജേക്കബ്, ജോസി ആലഞ്ചേരി, സിസ്റ്റര്‍ ഗൊരേത്തി എസ്എബിഎസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ നടയ്ക്കല്‍ പുരസ്‌കാരം സമ്മാനിക്കും. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതാധ്യാപനത്തില്‍ 25, 50, 60 വര്‍ഷം പൂര്‍ത്തിയായ മതാധ്യാപകരേയും അവാര്‍ഡുകള്‍ നല്കി ആദരിക്കും. സീറോമലബാര്‍ സഭാപ്രതിഭാ പുരസ്‌കാരം ലഭിച്ച പുതുപ്പളളി സെന്റ് ആന്റണീസ് സണ്‍ഡേസ്‌കൂളിലെ കുമാരി ദിയാ മരിയ ജോര്‍ജിനെ അനുമോദിക്കും. അതിരൂപത മതാധ്യാപകരുടെ നേതൃത്വത്തിലുളള വജ്രജൂബിലി ഗായകസംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്ദേശനിലയം ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറന്പില്‍ അതിരൂപത കേന്ദ്രത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Image: /content_image/India/India-2018-01-25-00:45:53.jpg
Keywords: ചങ്ങനാ