category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Contentകുറവിലങ്ങാട്: വിശ്വാസസമൂഹത്തെ പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്നു നോമ്പ് തിരുനാളിന്റെ സമാപനദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തിയ മനോഭാവത്തോടെയാകണം പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടതെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു. ദേവാലയത്തിന്റെ വെഞ്ചരിപ്പും മൂന്നുദിനങ്ങളിലെ തിരുനാളുമായി പതിനായിരകണക്കിനു വിശ്വാസികളാണു കുറവിലങ്ങാട്ടേക്ക് ഒഴുകിയെത്തിയത്. വിദേശത്തും മലബാര്‍ മേഖലയിലുമുള്ളവര്‍ തങ്ങളുടെ തറവാടുകളിലേക്ക് എത്തിയതും തിരുനാളിന്റെ യഥാര്‍ത്ഥ അനുസ്മരണമായി. ഇത് തലമുറകളുടെ സംഗമമായി മാറി. തിരുനാളിന്റെ സമാപനദിനമായിരുന്ന ഇന്നലെ ജൂബിലി കപ്പേളയിലേക്കു നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണവും തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-25 05:47:00
Keywordsകുറവില
Created Date2018-01-25 05:47:17