category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡിജിറ്റലാകാന്‍ കേരള ലത്തീന്‍ സഭ
Contentനെയ്യാറ്റിൻകര: കേരള ലത്തീൻ സഭക്ക്‌ കീഴിലെ 12 രൂപതകളിലെയും പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ രൂപതയിലെയും അംഗസംഖ്യ , തൊഴിലില്ലായ്‌മ, യുവജനങ്ങളുടെ പ്രവർത്തനം, ഇടവകയുടെ പ്രവർത്തനം, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി 15 ഇനങ്ങളുടെയും അതിന്റെ ഉപ ഇനങ്ങളുടെയും വിവരശേഖരണമുൾപ്പെടെ സമഗ്രമായ ഡാറ്റാകളക്‌ഷനാണ്‌ ഡിജിറ്റല്‍ പദ്ധതിയിലൂടെ ലത്തീന്‍ സഭ പദ്ധതിയിടുന്നത്. നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴില്‍ ഇതിനോട് അനുബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്തമാസം അവസാനത്തോടെ രൂപതയ്ക്കു കീഴിലുള്ള ഇടവകകളിലെ വിവരശേഖരണം പൂർത്തീകരിക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ രൂപതയിലെ 247 ദേവാലയങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുളള വിവര ശേഖരണത്തിന്റെ ആദ്യ നടപടികൾ ആരംഭിച്ചു. ഓരോ ഇടവകക്കും 9 പേരടങ്ങുന്ന കോർ ടീമും ഉണ്ടാവും. രൂപതയുടെ കീഴിലുളള നെഡ്പാംസോ (നെയ്യാറ്റിൻകര ഡയസിഷ്യൻ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ) എന്ന സംവിധാനം വഴിയുളള വിവരശേഖരണവും ഉടൻ പൂർത്തീകരിക്കുമെന്ന്‌ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു. ഫെബ്രുവരി 18 ഓടെ വിവരശേഖരണം രൂപതയിലെ 247 ദേവാലയങ്ങളിലും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-27 17:26:00
Keywords ലത്തീൻ
Created Date2018-01-27 17:24:26