category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബിഷപ്പ് മാക്സ്‌വെല്‍ നൊറോണയ്ക്കു ആയിരങ്ങളുടെ അന്ത്യാഞ്ജലി
Contentകോഴിക്കോട്: കോഴിക്കോട് മുന്‍ ബിഷപ്പ് ഡോ.മാക്സ്‌വെല്‍ നൊറോണയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ വൈകീട്ട് നടന്ന മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ ആഭിമുഖ്യത്തിലുള്ള മെത്രാന്‍ സംഘം കാര്‍മ്മികത്വം വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആദരസൂചകമായി സായുധ പോലീസ് സംഘത്തിന്റെ ഫ്യൂണറല്‍ പരേഡും ഉണ്ടായിരുന്നു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ ബിഷപ്പ് നിരവധി തവണ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച അള്‍ത്താരയുടെ വലതുഭാഗത്തു പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിന് താഴെയാണ് ബിഷപ്പിനെ കബറടക്കിയത്. കോഴിക്കോട് ടൗണ്‍ ഹാള്‍, സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയം എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ബിഷപ് ഡോ.മാക്‌സ്വെല്‍ വി.നൊറോണയുടെ ഭൗതികശരീരം ദേവമാത കത്തീഡ്രലിലേക്ക് പ്രയാണം ആരംഭിച്ചത്. ദേവാലയത്തിന്റെ കവാടത്തില്‍വച്ച് രൂപതയിലെ വൈദികര്‍ ചേര്‍ന്ന് ബിഷപ്പിന്റെ ഭൗതികശരീരമടങ്ങിയ പേടകം ഏറ്റുവാങ്ങി ദേവാലയത്തിലേക്ക് കൊണ്ടുവന്നു. 3.30ന് ദേവമാതാ കത്തീഡ്രലില്‍ കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചു. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വരാപ്പുഴ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി, സുല്‍ത്താന്‍പേട്ട് ബിഷപ്പ് ഡോ.പീറ്റര്‍ അബീര്‍ ആന്റണി സാമി, കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല, തലശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര സഭയുടെ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് തുടങ്ങിയ സഭാമേലധ്യക്ഷന്മാരും കോഴിക്കോട് രൂപതയിലെ വൈദികരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. സമൂഹ ദിവ്യബലിക്ക് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറന്പിലാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-31 10:07:00
Keywordsകോഴിക്കോട്
Created Date2018-01-31 10:04:38