Content | വെസ്റ്റ് സസ്സെക്സ്: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന ക്രോളി ബൈബിൾ കൺവെൻഷൻ " തണ്ടർ ഓഫ് ഗോഡ് " 20 ശനിയാഴ്ച്ച നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവിൽ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണരംഗത്ത് വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ മിനിസ്‌ട്രികൾക്ക് പ്രവർത്തന നേതൃത്വംനൽകുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ കൺവെൻഷന്റെ ഭാഗമാകും.
പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാക്കിക്കൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു . കൺവെൻഷൻ ഉച്ചക്ക് 12 മുതൽ വൈകിട്ട് 5.30 വരെയാണ് നടക്കുക.
കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ കിഡ്‌സ് ഫോർ കിങ്‌ഡം ടീം നയിക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ ഫാ.ടെറി മാർട്ടിൻ , ഫാ. റെഡ് ജോൺസ് എന്നിവരും പങ്കെടുക്കും . വിവിധർ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു....
#{red->n->n->അഡ്രസ്സ്: }#
THE FRIARY CHURCH <br> Haslet Avenue West <br> CRAWLEY <br> RH10 1HS.
#{red->n->n-> കൂടുതൽ വിവരങ്ങൾക്ക് }#
ബിജോയ് ആലപ്പാട്ട്.07960000217 <br>എബി ജോസഫ് 07809612151 |